അവിയല്‍
അവിയല്‍ നേന്ത്രക്കായ, ചേന, മുരിങ്ങാക്കായ, കയ്പ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, കാരറ്റ്, നീണ്ട പച്ചപ്പയര്‍, ഉരുളക്കിഴങ്ങ്, ചേമ്പ്, മാങ്ങ. ഇവയൊക്കെയും, ഇനി എന്തെങ്കിലും പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം. ഇതില്‍, തക്കാളി, സവാള, എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല. എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിഞ്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം