കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

Advertisement

കൂര്‍ക്ക ഉപ്പേരി

ആവശ്യമുള്ള ചേരുവകള്‍

കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്.
മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്.
വേപ്പില – 2 തണ്ട്.
വെളുത്തുള്ളി – ചെറുത് ( 10 അല്ലി ) ചതച്ചത്
ചുവന്നുള്ളി – 5 എണ്ണം ചതച്ചത്
മഞ്ഞള്‍പൊടി – അരക്കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് – 5 എണ്ണം ചതച്ചത്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്.

 

ഉണ്ടാക്കേണ്ട വിധം
കൂര്‍ക്കയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ക്കുക. പകുതി മൊരിയുമ്പോള്‍ ഉണക്കമുളക് ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്തിളക്കുക. പിന്നീട് കൂര്‍ക്ക വെള്ളമില്ലാതെ ചേര്‍ത്തിളക്കുക. രണ്ട് മിനിട്ട് മൂടി വെച്ച് വേവിക്കുക. പിന്നീട് ഇളക്കി തീ കൂട്ടി വെള്ളം വറ്റിച്ചെടുക്കുക.

 
തേങ്ങാ ചമ്മന്തി

ആവശ്യമുള്ള ചേരുവകള്‍
തേങ്ങ – ഒരു മുറി ( ഒരു തേങ്ങയുടെ പകുതി) ചിരവിയത്
കോല്‍പ്പുളി – 2 ഇഞ്ച് കഷണം (പുളിയുള്ള മാങ്ങയായാല്‍ ഒരെണ്ണം)
ഉണക്ക മുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് ചതക്കുക. അധികം അരയ്ക്കരുത്.
ഉണക്ക മുളകിന് പകരം പച്ചമുളകു ചേര്‍ക്കാം. അങ്ങനെയെങ്കില്‍ കോല്‍പ്പുളിക്ക് പകരം പുളിയുള്ള ഒരു മാങ്ങ ചേര്‍ക്കാം. അമ്മിയിലിട്ട് അരച്ചെടുത്താല്‍ നന്നായിരിക്കും.

നല്ല നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും നല്ല കോമ്പിനേഷനാണ്