Category: ഡ്രിങ്ക്സ്

  • തേങ്ങാപ്പാൽ  മാങ്ങ ഡ്രിങ്ക്

    തേങ്ങാപ്പാൽ മാങ്ങ ഡ്രിങ്ക്

    പഴുത്ത മാങ്ങയും തേങ്ങാപ്പാലും ഉണ്ടെങ്കിൽ കുട്ടികൾക്ക് സ്കൂൾ വിട്ടു വരുമ്പോൾ കുടിക്കാൻ കൊടുക്കാൻ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കാം…

    Ingredients

    കട്ടിയുള്ള തേങ്ങാപ്പാൽ

    കസ്കസ്

    പഴുത്ത മാങ്ങ

    വെള്ളം

    പഞ്ചസാര

    Preparation

    തേങ്ങാപ്പാലിൽ കസ്കസ് ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം, മാങ്ങയുടെ പൾപ്പ് എടുത്ത് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് തേങ്ങാപ്പാലിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കുറച്ചു മാങ്ങ കഷണങ്ങളും ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക @Ayishasiyad

  • മാങ്ങാ ജ്യൂസ്

    മാങ്ങാ ജ്യൂസ്

    വർഷം മുഴുവനും മാങ്ങാ ജ്യൂസ് കുടിക്കാം, മാങ്ങ പഴം തീരുന്നതിനു മുമ്പ് ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചോളൂ…

    മാങ്ങ പഴം തൊലി കളഞ്ഞ് പൾപ്പ് എടുക്കുക ഒരു പച്ചമാങ്ങ കൂടി എടുക്കാം ഇതിനെ നന്നായി അരച്ചെടുക്കണം ശേഷം ഒരു പാനിലേക്ക് മാറ്റി തിളപ്പിച്ച് നന്നായി വേവിച്ചെടുക്കുക ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര ചേർക്കാം ചേർക്കണമെന്ന് നിർബന്ധമില്ല ചൂടാറുമ്പോൾ കുപ്പികളിൽ അടച്ചു ഫ്രീസറിൽ സൂക്ഷിക്കാം ആവശ്യമുള്ളപ്പോൾ മധുരവും വെള്ളവും ആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pushpauday kitchen kalava

  • കൊച്ചികോയ

    കൊച്ചികോയ

    കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ വിഭവമായ കൊച്ചികോയ, കോഴിക്കോട്ടുകാരുടെ വിഭവങ്ങൾ രുചിയിൽ എപ്പോഴും മുന്നിൽ തന്നെ…

    Ingredients

    തേങ്ങ -ഒന്ന്

    ചെറിയുള്ളി -6

    ഇഞ്ചി -ഒരു കഷണം

    ചെറുപഴം -6

    പഞ്ചസാര

    ശർക്കര

    ഉപ്പ് -കാൽ ടീസ്പൂൺ

    പാൽ -അരക്കപ്പ്

    അവൽ

    Preparation

    പഴം നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് തേങ്ങാപ്പാലും ചെറിയുള്ളി ചതച്ചതും ഇഞ്ചിനീരും ചേർത്ത് മിക്സ് ചെയ്യാം ശേഷം പഞ്ചസാര ശർക്കര ഒരു നുള്ള് ഉപ്പ് പാല് ഇവ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക അവൽ വറുത്തെടുക്കുക ഇതിനു മുകളിലേക്ക് പഴം മിക്സ് ഒഴിച്ചാണ് സെർവ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Cuisine

  • നാരങ്ങ വെള്ളം

    നാരങ്ങ വെള്ളം

    ഈ പാല് പോലുള്ള നാരങ്ങ വെള്ളം കുടിച്ചാൽ ദാഹം മാറും നല്ല എനർജി യും കിട്ടും, ഈ വേനൽക്കാലത്തെ ഏറ്റവും നല്ല ഡ്രിങ്ക്…

    Ingredients

    നാരങ്ങ -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    തേങ്ങാ ചിരവിയത് -രണ്ടു പിടി

    പഞ്ചസാര

    വെള്ളം

    ഐസ്ക്യൂബ്

    Preparation

    മിക്സിയിലേക്ക് നാരങ്ങാനീര് ഇഞ്ചി തേങ്ങ തണുത്ത വെള്ളം പഞ്ചസാര ഇവ ചേർത്തുകൊടുത്ത നന്നായി അടിച്ചെടുക്കുക ശേഷം അരിച്ചെടുക്കാം ഐസ്ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • തരി കഞ്ഞി

    തരി കഞ്ഞി

    സ്പെഷ്യൽ തരി കഞ്ഞി, നോമ്പ് സീസൺ കഴിഞ്ഞാലും തയ്യാറാക്കി കഴിക്കാൻ പറ്റിയ നല്ലൊരു തരികഞ്ഞി, ദാഹവും വിശപ്പും ഒക്കെ ഒരേ പോലെ മാറ്റും…

    Ingredients

    പാല്

    റവ

    പഞ്ചസാര

    നെയ്യ്

    ക്യാരറ്റ്

    ചെറിയ ഉള്ളി

    Preparation

    ഒരു പാനിൽ പാൽ തിളപ്പിക്കുക , അതിലേക്ക് പഞ്ചസാരയും റവയും ചേർത്തു കൊടുത്ത് നന്നായി വേവിക്കുക, നെയ്യിൽ വറുത്തെടുത്ത ചെറിയുള്ളി ക്യാരറ്റ് എന്നിവയും ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • ആപ്പിൾ  മിൽക്ക് ഷേക്ക്

    ആപ്പിൾ മിൽക്ക് ഷേക്ക്

    ആപ്പിൾ കൊണ്ട് നല്ല ഹെൽത്തി ആയ കിടിലൻ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? നോമ്പ് തുറക്കുമ്പോൾ ഇതുണ്ടെങ്കിൽ ക്ഷീണം ഒക്കെ പമ്പകടക്കും

    Ingredients

    ആപ്പിൾ രണ്ട്

    കശുവണ്ടി 5 6

    ഏലക്കായ രണ്ട്

    പഞ്ചസാര

    തണുത്ത പാൽ

    preparation

    ആപ്പിൾ തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇതിന് മിക്സിയുടെ ജാറിലേക്ക് ഇട്ടതിനുശേഷം കുതിർത്തെടുത്ത കശുവണ്ടിയും ഏലക്കായും ചേർക്കാം ആവശ്യത്തിനുള്ള മധുരവും കുറച്ചു പാലും ഒഴിച്ച് നന്നായി അരച്ചെടുക്കുക, ബാക്കിയുള്ള പാലും കൂടി ഒഴിച്ച് വീണ്ടും അടിച്ചെടുത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayrin World

  • കൊച്ചികോയ

    കൊച്ചികോയ

    കോഴിക്കോട്ടുകാരുടെ സ്വന്തം കൊച്ചികോയ, ഈ ചൂടത്ത് വിശപ്പും ദാഹവും ഒരുപോലെ മാറ്റാൻ ഇതൊരു ഗ്ലാസ് മതി…

    Ingredients

    പൂവൻപഴം മുക്കാൽ കിലോ

    അവൽ

    പഞ്ചസാര

    ചെറിയുള്ളി 5

    ഉപ്പ്

    ചെറുനാരങ്ങ നീര്

    ഇഞ്ചിനീര്

    പാൽ -ഒരു കപ്പ്

    Preparation

    അവൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക, ഒരു പാത്രത്തിൽ പഴം പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് ഉടച്ചെടുക്കാം, ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചിനീര് നാരങ്ങാനീര് ഇവയും ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി പാൽ ചേർക്കാം… എല്ലാം കൂടി യോജിപ്പിച്ച് അവലിനു മുകളിലേക്ക് ഒഴിച്ചാണ് കഴിക്കേണ്ടത്…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kunjus Cook Book