Category: ഡ്രിങ്ക്സ്

  • നേന്ത്രപ്പഴം  ഡ്രിങ്ക്

    നേന്ത്രപ്പഴം ഡ്രിങ്ക്

    ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം.

    ചേരുവകൾ

    •ചെറിയ നേന്ത്രപ്പഴം – രണ്ടെണ്ണം

    •ബദാം – ഒരു കപ്പ്

    •ഈന്തപ്പഴം – എട്ടെണ്ണം

    •വെള്ളം – മൂന്ന് കപ്പ്

    •ചിയ സീഡ് – 2 ടേബിൾ സ്പൂൺ

    •മുന്തിരി അരിഞ്ഞത് – ഒരു കപ്പ്

    •ആപ്പിൾ അരിഞ്ഞത് – ഒരു കപ്പ്

    •ഡെക്കറേറ്റ് ചെയ്യാൻ കുറച്ച് നട്ട്സ്

    തയ്യാറാക്കുന്ന വിധം

    •ബദാം നേരത്തെ കുതിർത്തു വയ്ക്കണം ഇനി അഥവാ കുതിർത്തു വയ്ക്കാൻ മറന്നെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്താൽ അതിൻറെ തൊലി പെട്ടെന്ന് തന്നെ പോയി കിട്ടും. ചിയ സീഡും കുറച്ചു നേരം മുന്നേ തന്നെ 3/4 കപ്പ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കണം.

    •ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ ബദാമും, ഈന്തപ്പഴവും, നേന്ത്രപ്പഴം അരിഞ്ഞതും, 1 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു വീണ്ടും ഒന്നുകൂടി അരച്ചെടുക്കാം. ശേഷം വലിയൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അതിലേക്ക് നേരത്തെ കുതിർത്ത് വച്ച ചിയ സീഡും, അരിഞ്ഞുവെച്ച ആപ്പിളും, മുന്തിരിയും കൂടെ ചേർക്കാം. വളരെ ഹെൽത്തി ആയ ഡ്രിങ്ക് ഇവിടെ തയ്യാർ വിളമ്പുന്ന സമയത്ത് മുകളിൽ കുറച്ച് നട്ട്സ് കൂടി വിതറി കൊടുക്കാം.

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കണ്ണൂർ കോക്ക്ടെയിൽ

    കണ്ണൂർ കോക്ക്ടെയിൽ

    രുചിയുടെ കാര്യത്തിൽ പേരും പെരുമയും കണ്ണൂർ വിഭവങ്ങളോളം മറ്റൊന്നിനും ഇല്ല, ഒരിക്കൽ കഴിച്ചാൽ ഒരിക്കലും മറക്കാൻ കഴിയാത്ത അത്രയും രുചിയുള്ള കണ്ണൂർ കോക്ക് ടെയിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..

    INGREDIENTS

    ക്യാരറ്റ് ഒന്ന്

    പപ്പായ

    വാനില ഐസ്ക്രീം -രണ്ട് സ്കൂപ്പ്

    പഞ്ചസാര

    ഐസ് ആക്കിയ പാൽ

    കശുവണ്ടി, മുന്തിരി, കോൺഫ്ലേക്സ്

    PREPARATION

    ആദ്യം ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി നന്നായി വേവിച്ചെടുക്കണം, ഇതിന് മിക്സിയിലേക്ക് ചേർത്ത് കുറച്ച് പപ്പായയും ഐസ്ക്രീം പാൽ പഞ്ചസാര എന്നിവയും ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഇതിലേക്ക് കോൺഫ്ലേക്സ് കശുവണ്ടി മുന്തിരി എന്നിവ ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഫലൂദ

    ഫലൂദ

    ഇഫ്താറിന്റെ ക്ഷീണം മാറ്റാനും ഈ ചൂടത്ത് ശരീരം തണുപ്പിക്കാനും പറ്റിയ നല്ലൊരു ഫലൂദ

    INGREDIENTS

    വെള്ളം ഒന്നര കപ്പ്

    പഞ്ചസാര കാൽ കപ്പ്

    ജലാറ്റിൻ രണ്ട് ടേബിൾസ്പൂൺ

    ഫുഡ്‌ കളറുകൾ

    കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ

    പാല് കാൽ കപ്പ്

    പാല് മൂന്ന് കപ്പ്

    പഞ്ചസാര കാൽ കപ്പ്

    മിൽക്ക് മെയ്ഡ് കാൽ കപ്പ്

    കസ് കസ്

    ബദാം കശുവണ്ടി ക്രഷ് ചെയ്തത്

    PREPARATION

    ആദ്യം ജെല്ലി തയ്യാറാക്കണം അതിനായി ഒരു പാത്രത്തിൽ വെള്ളവും പഞ്ചസാരയും ജലാറ്റിനും ഒരുമിച്ച് ചേർത്ത് തിളപ്പിക്കുക നന്നായി അലിഞ്ഞു കഴിയുമ്പോൾ പരന്ന പാത്രങ്ങളിലാക്കി ഓരോന്നിലും ഓരോ കളർ കൊടുത്ത് മിക്സ് ചെയ്ത് മാറ്റുക, ഇനി പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം, അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക, അടുത്തതായി കസ്റ്റഡ് പൗഡറും പാലും മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒഴിക്കാം നല്ലപോലെ ഇളക്കി കുറുക്കി എടുക്കുക, ഇനി മിൽക്ക് മെയ്ഡ് ചേർത്ത് ഒന്നുകൂടി തിളപ്പിക്കാം, ശേഷം ഈ മിക്സിനെ ചൂടാറാൻ വയ്ക്കണം, ചൂട് പോകുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം ഇതിലേക്ക് കുതിർത്തെടുത്തും നേരത്തെ തയ്യാറാക്കിയ ജെല്ലി മുറിച്ചതും ചേർക്കാം കൂടെ ക്രഷ് ചെയ്ത ബദാം കശുവണ്ടി ഇവയും എല്ലാം കൂടി യോജിപ്പിച്ച് സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ഈന്തപ്പഴം ബദാം ഷേക്ക്‌

    ഈന്തപ്പഴം ബദാം ഷേക്ക്‌

    ഈന്തപ്പഴവും ബദാമും പാലും ചേർത്ത് കിടിലൻ രുചിയിലുള്ള ഒരു ഷേക്ക്, ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കാം

    PREPARATION

    മിക്സിയുടെ ജാറിലേക്ക് തണുത്ത പാലും കുതിർത്തെടുത്ത ബദാമും കുതിർത്തെടുത്ത ഈന്തപ്പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bavas Kitchen

  • ചവ്വരി, ഫ്രൂട്ട്സ്  ഡ്രിങ്ക്

    ചവ്വരി, ഫ്രൂട്ട്സ് ഡ്രിങ്ക്

    ഈ ഒരു ഡ്രിങ്ക് മാത്രം മതിയാകും നോമ്പിന്റെ ക്ഷീണം എല്ലാം ഒറ്റയടിക്ക് മാറാൻ….

    INGREDIENTS

    പാല് – രണ്ട് കപ്പ്

    ചവ്വരി -ഒരു കപ്പ്

    പാൽപ്പൊടി -മൂന്ന് ടേബിൾസ്പൂൺ

    പഞ്ചസാര -അരക്കപ്പ്

    ഫ്രൂട്ട്സ് -രണ്ട് കപ്പ്

    പഴം -രണ്ട്

    പിസ്താ

    ബദാം

    വാനില എസൻസ്

    കോൺഫ്ലോർ രണ്ട് ടീസ്പൂൺ

    PREPARATION

    ആദ്യം പാൽ തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് പഞ്ചസാര പാൽപ്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം അല്പം പാലിൽ കോൺഫ്ലോർ മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം കൂടെ വാനില എസൻസും ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം ചൂടാറുന്ന സമയം കൊണ്ട് ചവ്വരി നന്നായി വേവിച്ചെടുക്കാം ബന്ധത്തിനുശേഷം നന്നായി കഴുകി പാലിലേക്ക് ചേർത്തു കൊടുക്കാം റൂട്ട്സ് കട്ട് ചെയ്തതും ക്രഷ് ചെയ്ത ബദാം പിസ്താ എന്നിവയും ചേർത്ത് യോജിപ്പിക്കുക തണുപ്പിച്ച് വിളമ്പാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Irfana shamsheer

  • ചെറുപഴം ഡ്രിങ്ക്

    ചെറുപഴം ഡ്രിങ്ക്

    ഇഫ്താറിന് തയ്യാറാക്കാനായി ചെറുപഴം കൊണ്ട് തയ്യാറാക്കിയ നല്ലൊരു ഡ്രിങ്കിന്റെ റെസിപ്പി..

    INGREDIENTS

    ഞാലിപ്പൂവൻ പഴം-6

    പഞ്ചസാര

    പാൽ അര ലിറ്റർ

    കസ്കസ്

    വെള്ളം

    കറുത്ത മുന്തിരി

    ഈന്തപ്പഴം

    ബദാം

    കശുവണ്ടി

    മാതളനാരങ്ങ

    PREPARATION

    ആദ്യം പഴം തൊലി കളഞ്ഞ് ഒരു ബൗളിൽ എടുക്കുക ഒരു ഫോർക്ക് ഉപയോഗിച്ച് ഇതിനെ നന്നായി ഉടച്ചു കൊടുക്കാം, ഉടച്ചെടുത്ത പടത്തിലേക്ക് പാലും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇത് കുറച്ചു സമയം മാറ്റിവെച്ച് വീണ്ടും എടുത്തു നന്നായി മിക്സ് ചെയ്യുക, അടുത്തതായി ചെറുതായി കട്ട് ചെയ്ത ഡ്രൈ ഫ്രൂട്ട്സും നട്ട്സും ചേർക്കാം കൂടെ കുതിർത്തു വെച്ച കസ് കസും ചേർക്കാം, മാതളനാരങ്ങയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം സെർവ് ചെയ്യാം.

    കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • മുന്തിരിച്ചായ

    മുന്തിരിച്ചായ

    കല്യാണം വീടുകളിൽ കൊടുക്കുന്ന വൈറലായ ഡ്രിങ്ക്, വീട്ടിൽ വിരുന്നുകാർ വരുമ്പോഴും തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു വെറൈറ്റി ഡ്രിങ്ക് ആണ് ഇത്..

    INGREDIENTS

    മുന്തിരി – ഒരു കുല

    പഞ്ചസാര -രണ്ട് ടേബിൾസ്പൂൺ

    വെള്ളം

    ചായപ്പൊടി

    പഞ്ചസാര

    PREPARATION

    ആദ്യം മുന്തിരി നന്നായി കഴുകിയെടുത്തതിനുശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക കൂടെ പഞ്ചസാരയും ചേർക്കണം ഇത് ചൂടാറിയതിനു ശേഷം മിക്സി ജാറിലിട്ട് നന്നായി അടിക്കണം ശേഷം അരിച്ചെടുക്കാം ഒരു പാത്രത്തിൽ തേയിലയും വെള്ളവും പഞ്ചസാരയും തിളപ്പിക്കുക ഇതിലേക്ക് മുന്തിരി ജ്യൂസ് ഒഴിച്ചു കൊടുക്കാം നന്നായി ചൂടായതിനു ശേഷം ചായ സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World