Category: ഡ്രിങ്ക്സ്

  • ചിയാ സീഡ് ഡ്രിങ്ക്

    ചിയാ സീഡ് ഡ്രിങ്ക്

    വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും നോമ്പുകാലത്തെ ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇതെങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.

    ചേരുവകൾ

    •ചിയ സീഡ്സ് – രണ്ട് ടേബിൾ സ്പൂൺ
    •പാല് – ഒരു ലിറ്റർ
    •കസ്റ്റാർഡ് പൗഡർ – രണ്ട് ടേബിൾ സ്പൂൺ
    •ബദാം – 1/4 കപ്പ്
    •പിസ്ത – 1/4 കപ്പ്
    •പഞ്ചസാര – 1/4 കപ്പ്
    •ഡേറ്റ്സ് കുരുകളഞ്ഞത് – 14 എണ്ണം
    • വെള്ളം – മുക്കാൽ കപ്പ്

    തയ്യാറാക്കുന്ന വിധം

    •ചിയ സീഡ്സ് മുക്കാൽ കപ്പ് വെള്ളത്തിലിട്ട് നല്ലപോലെ കലക്കി വയ്ക്കണം. ശേഷം മറ്റൊരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡറും 1/2 കപ്പ് പാലും കൂടി ഒഴിച്ച് നല്ലപോലെ ഇളക്കി മാറ്റി വയ്ക്കുക. ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് പിസ്തയും ബദാമും പഞ്ചസാരയും കൂടെ ഇട്ട് നന്നായി പൊടിച്ചെടുക്കുക, ഇത് കസ്റ്റാർഡ് ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് ഇട്ടതിനുശേഷം ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. കട്ടയില്ലാതെ വേണം ഇളക്കി എടുക്കാൻ, ശേഷം ബാക്കി പാൽ കൂടെ ഒഴിച്ച് ഇത് അടുപ്പിലേക്ക് വെക്കാം. കൈവിടാതെ ഇളക്കി നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നമ്മൾ നേരത്തെ കലക്കിവെച്ച കസ്റ്റാർഡ് പൗഡർ ഒന്നുകൂടെ ഇളക്കിയതിനു ശേഷം ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. നല്ലപോലെ കുറുകി തിളച്ചു വരുമ്പോൾ ഇത് ഓഫ് ചെയ്ത് വാങ്ങി വയ്ക്കാം തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കുക. ശേഷം കുരുകളഞ്ഞ. ഡേറ്റ്സ് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടെ ഒഴിച്ച് നന്നായി അരച്ചതിനുശേഷം കസ്റ്റാർഡ് കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. കുറച്ച് ഐസ് കൂടെ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ഹെൽത്തി ഡ്രിങ്ക് തയ്യാർ.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഓട്സ് ഡ്രിങ്ക്

    ഓട്സ് ഡ്രിങ്ക്

    നോമ്പുകാലത്ത് കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് വേറെ ഇല്ല, വേനൽക്കാലത്ത് ക്ഷീണവും തളർച്ചയും മാറ്റാനും വളരെ ചിലവ് കുറഞ്ഞതുമായ നല്ലൊരു ഡ്രിങ്കാണ് ഇത്..

    INGREDIENTS

    ഓട്സ് -ഒരു ടേബിൾ സ്പൂൺ

    വെള്ളം -കാൽ കപ്പ്‌

    സ്ട്രോബെറി – 1/4 കപ്പ്‌

    തേൻ -രണ്ട് ടേബിൾ സ്പൂൺ

    പഴം -രണ്ടെണ്ണം

    തേങ്ങാപ്പാൽ -ഒരു കപ്പ്

    പിസ്താ

    PREPARATION

    ഓട്സ് വെള്ളത്തിൽ ഒന്ന് കുതിർത്ത് എടുത്തതിനുശേഷം മിക്സി ജാറിലേക്ക് ചേർക്കാം കൂടെ സ്ട്രോബെറി, പഴം തേങ്ങാപ്പാൽ, തേൻ എന്നിവയും ചേർത്ത് നന്നായി അടിച്ചെടുക്കുക ക്രഷ് ചെയ്ത പിസ്തയും ചേർത്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പുതിന നാരങ്ങാ വെള്ളം

    പുതിന നാരങ്ങാ വെള്ളം

    വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനായി റിഫ്രഷിങ് ഡ്രിങ്ക്… പുതിന നാരങ്ങാ വെള്ളം

    INGREDIENTS

    പുതിന – 25 ഇതളുകൾ

    ബസിൽ സീഡ് – 1/2 ടീസ്പൂണ്

    പഞ്ചസാര – 3 ടേബിൾസ്പൂൺ

    ചെറുനാരങ്ങ – 2

    വെള്ളം – 2 കപ്പ്

    PREPARATION

    സബ്ജ സീഡ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക, ഒരു മിക്സർ ജാറിൽ പഞ്ചസാര, നാരങ്ങ നീര്, പുതിന ഇലകൾ, കുറച്ച് വെള്ളം എന്നിവ ചേർക്കുക …നന്നായ അടിച്ചെടുക്കുക…ബാക്കിയുള്ള വെള്ളം ചേർത്ത് ഒന്നുടേ അടിച്ച് എടുക്കുക…അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക…ഐസ് ക്യൂബുകൾ ചേർക്കുക…ഉന്മേഷദായകമായ വേനൽക്കാല പാനീയം തയ്യാറാണ്….

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • പാഷൻ ഫ്രൂട്ട് മൊജിറ്റോ

    പാഷൻ ഫ്രൂട്ട് മൊജിറ്റോ

    പാഷൻ ഫ്രൂട്ട് മൊജിറ്റോ

    INGREDIENTS

    പാഷൻ ഫ്രൂട്ട് -1 വലുതോ 2 ചെറുതോ

    നാരങ്ങ -1

    പൊടിച്ച പഞ്ചസാര – 1-2 ടേബിള് സ്പൂണ്

    സോഡ -1

    പുതിനയില – കുറച്ച്

    ഐസ് ക്യൂബുകൾ

    PREPARATION

    ഒരു നീണ്ട ഗ്ലാസിൽ നാരങ്ങ ക്യൂബുകൾ (ഒരു നാരങ്ങയുടെ 1/2 ക്യൂബ് ആയി അരിഞ്ഞത്), പുതിനയില ചേർക്കുക. ഒരു തടി വടി ഉപയോഗിച്ച് ചതയ്ക്കുക…ഇതിലേക്ക് ചതച്ച ഐസ് ക്യൂബ്സ് , പൊടിച്ച പഞ്ചസാര , പാഷൻ ഫ്രൂട്ട് പൾപ്പ് എന്നിവ ചേർക്കുക ….അലങ്കരിക്കാൻ നാരങ്ങ കഷ്ണങ്ങളും പുതിന ഇലകളും ചേർക്കുക…
    സോഡ ചേർത്ത് ഇളക്കുക…ആവശ്യമെങ്കിൽ കൂടുതൽ ഐസ് ക്യൂബുകൾ ചേർക്കുക…സൂപ്പർ പാഷൻ ഫ്രൂട്ട് മോഹിതോ തയ്യാറാണ്…..

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • എ ബി സി juice

    എ ബി സി juice

    വളരെ ആരോഗ്യപ്രദമായ ഒരു ജ്യൂസ് ആണ് എബിസി juice, ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും ചേർത്ത് തയ്യാറാക്കുന്ന ഇത് ഏതു പ്രായക്കാർക്കും കഴിക്കുന്നത് വളരെ നല്ലതാണ് നിറം വർധിക്കാനും കാഴ്ച ശക്തി കൂട്ടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാം ഈ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്

    ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഒരു ആപ്പിൾ ഒരു കഷ്ണം ബീറ്റ് റൂട്ട് ഒരു ക്യാരറ്റ് ഒരു ചെറിയ കഷണം ചെറുനാരങ്ങ അല്പം ഇഞ്ചി പുതിനയില ഇവയാണ് ഇതിനുവേണ്ടി എടുക്കുന്നത് ഇതെല്ലാം ചെറിയ കഷണങ്ങളാക്കിയതിനു ശേഷം മിക്സി ജാറിലേക്ക് ചേർക്കുക വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അരച്ചെടുക്കാം ശേഷം നന്നായി അരിച്ചെടുക്കുക പഞ്ചസാരയോ ഉപ്പോ ചേർത്ത് സെർവ് ചെയ്യാം.

    മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കസ്റ്റാർഡ് സർബത്ത്

    കസ്റ്റാർഡ് സർബത്ത്

    ഇഫ്താർ വിരുന്നിന് തയ്യാറാക്കാൻ പറ്റിയ കസ്റ്റാർഡ് സർബത്ത് റെസിപ്പി

    ഒരു ലിറ്റർ പാൽ ഒരു പാനിലേക്ക് ചേർത്ത് തിളപ്പിക്കുക, കൂടെ നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കാം. കുറച്ചു ബദാമും, പിസ്തയും, ഏലക്കായയും പൊടിച്ച് പൗഡർ ആക്കി എടുക്കുക. ഒരു ഗ്ലാസിലേക്ക് രണ്ട് ടേബിൾ സ്പൂൺ വാനില കസ്റ്റഡ് പൗഡർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അര കപ്പ് പാല് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് പാലിലേക്ക് ചേർത്തു കൊടുക്കണം, നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം, കൂടെ ക്രഷ് ചെയ്തു വച്ചിരിക്കുന്ന നട്സ് പൗഡർ ചേർക്കാം കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, അല്പം കസ് കസ് എടുത്ത് അതിലേക്ക് വെള്ളം ചേർത്ത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് സ്ട്രോബറി ജെല്ലി പൗഡർ ചേർത്ത് കൊടുത്തതിനു ശേഷം നന്നായി തിളപ്പിക്കണം, ശേഷം ഒരു പരന്ന പത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായി സെറ്റ് ആവുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, തയ്യാറാക്കി വെച്ച പാലിന്റെ മിക്സിലേക്ക് ഐസ് ക്യൂബ്സും ജെല്ലിയും കസ്കസും ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • അറൈശി ജ്യൂസ്

    അറൈശി ജ്യൂസ്

    മാമ്പഴം കൊണ്ട് തയ്യാറാക്കിയ അറൈശി ജ്യൂസ്, നോമ്പുതുറക്കാൻ ഇത് മാത്രം മതി.

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു വലിയ മാങ്ങയുടെ പൾപ്പും 6-7 ഇത്തപ്പഴം കുരുകളഞ്ഞ്ഞ്ഞതും ചേർത്ത് കൊടുക്കുക, ഒപ്പം ഒരു കപ്പ് ഐസ്ക്യൂബ് കൂടെ ചേർക്കാം, അടുത്തതായി അരക്കപ്പ് പാലും കൂടെ ചേർക്കാം, ശേഷം നല്ലതുപോലെ അടിച്ചെടുക്കുക സേർവിങ് ഗ്ലാസ്സിലേക്ക് ആദ്യം കുറച്ച് ക്യാരമൽ സിറപ്പ് സൈഡിലൂടെ ഒഴിച്ചു കൊടുക്കാം, ഇനി തയ്യാറാക്കി വെച്ച ജ്യൂസ് പകുതിയോളം ചേർത്തുകൊടുക്കാം, ഇതിനു മുകളിലേക്ക് ചെറുതായരിഞ്ഞ് ആപ്പിളും ,പഴവും, ബദാംമും, ട്യൂട്ടി ഫ്രൂട്ടി യും ചേർത്തുകൊടുക്കാം ഏറ്റവും മുകളിൽ ആയി മാംഗോ ഐസ്ക്രീം കൂടെ ചേർക്കാം, വീണ്ടും പാൽ മുകളിൽ ഒഴിച്ച് കൊടുക്കുക ഇനി എല്ലാംകൂടി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen