Category: ഡ്രിങ്ക്സ്

  • ചക്ക ഷേക്ക്‌

    ചക്ക ഷേക്ക്‌

    ഈ ചൂട് സമയത്ത് ഏറ്റവും കൂടുതൽ കിട്ടുന്ന പഴമാണ് ചക്ക അപ്പോൾ ചക്ക ഉപയോഗിച്ച് കൊണ്ട് തന്നെ ചൂടിന് കഴിക്കാനായി നല്ലൊരു ഡ്രിങ്ക് തയ്യാറാക്കിയാലോ ?

    INGREDIENTS

    ചക്കച്ചുള 10

    പാൽ 4 കപ്പ്‌

    കസ്റ്റാർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ

    പഞ്ചസാര അരക്കപ്പ്

    ചവ്വരി അരക്കപ്പ്

    വാനില എസ്സെൻസ് -1/2 ടീസ്പൂൺ

    PREPARATION

    ആദ്യം ചക്കച്ചുള ആവിയിൽ ഒന്ന് വേവിച്ചെടുക്കാം ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം ഒരു വലിയ പാനിൽ പാല് തിളപ്പിക്കാനായി വയ്ക്കുക കൂടെ കസ്റ്റാർഡ് പൗഡർ പാൽ മിക്സും പഞ്ചസാരയും ചേർത്തിളക്കി നന്നായി വേവിക്കുക, നന്നായി വേവിച്ചെടുത്ത ചവ്വരി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം വാനില എസൻസ് കൂടി ചേർത്ത് മിക്സ് ചെയ്ത് നന്നായി തണുപ്പിക്കണം ശേഷം സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • മൂന്ന്  വ്യത്യസ്തതരം മുന്തിരി ജ്യൂസ്

    മൂന്ന് വ്യത്യസ്തതരം മുന്തിരി ജ്യൂസ്

    മുന്തിരി ഉപയോഗിച്ച് ഈ വേനൽക്കാലത്ത് തയ്യാറാക്കി കഴിക്കാൻ പറ്റിയ മൂന്ന് വ്യത്യസ്തതരം സമ്മർ ഡ്രിങ്കുകൾ…

    ആദ്യം മുന്തിരി നന്നായി കഴുകിയെടുത്ത് കുക്കറിൽ ചേർക്കുക കുറച്ചു വെള്ളമൊഴിച്ച് ഒരു വിസിൽ വേവിച്ചെടുക്കണം, ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മിക്സി ജാറിൽ ചേർക്കുക കൂടെ ബൂസ്റ്റും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കാം, അരിച്ചെടുത്തതിനുശേഷം സെർവ് ചെയ്യാം

    വേവിച്ചെടുത്ത മുന്തിരിയും പാലും പഞ്ചസാരയും സർബത്തും ചേർത്ത് അടിച്ചെടുത്ത് അരിച്ചു കഴിക്കാം

    മൂന്നാമത്തെ ജ്യൂസ് തയ്യാറാക്കുന്നത് മുന്തിരിയും പഴവും ചേർത്താണ് ആവശ്യത്തിനുള്ള മധുരം കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം ശേഷം അരിച്ചെടുത്ത് കഴിക്കാം.

    വിശദമായി റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vavas

  • പച്ചമാങ്ങ ജ്യൂസ്‌

    പച്ചമാങ്ങ ജ്യൂസ്‌

    പച്ചമാങ്ങ സുലഭമായി ലഭിക്കുന്ന ഈ സീസണിൽ ഈയൊരു ഡ്രിങ്ക് തയ്യാറാക്കി നോക്കൂ, ഈ കൊടുംചൂടിൽ ഉള്ളം കുളിർക്കാനായി 10 പൈസ ചെലവില്ലാതെ കിടിലൻ ഒരു ഡ്രിങ്ക് പച്ചമാങ്ങ ജ്യൂസ്‌

    INGREDIENTS

    പച്ചമാങ്ങ -ഒന്ന്

    പഞ്ചസാര

    പുതിനയില

    ഇഞ്ചി -ഒരു കഷ്ണം

    ഉപ്പ് -ഒരു നുള്ള്

    തണുത്ത വെള്ളം

    ഐസ് ക്യൂബ്

    PREPARATION

    പച്ചമാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക പഞ്ചസാര തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ അരിച്ച ഒരു പാത്രത്തിലേക്ക് ഒഴിക്കാം, ഇനി ഗ്ലാസിൽ ഐസ്ക്യൂബ് ഇട്ട് മാങ്ങ ജ്യൂസ് ഒഴിച്ചതിനുശേഷം സർവ്വ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sunitha’s UNIQUE Kitchen

  • അവൽ മിൽക്ക് റെസിപ്പികൾ

    അവൽ മിൽക്ക് റെസിപ്പികൾ

    ഈ ചൂട് സമയത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിക്കുന്ന മൂന്ന് വ്യത്യസ്തതരം അവൽ മിൽക്ക് റെസിപ്പികൾ,

    റെസിപ്പി 1

    സ്ട്രോബെറി അവിൽ മിൽക്ക്

    ചെറുപഴം ചെറുതായി അരിഞ്ഞതിനുശേഷം പഞ്ചസാര ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചു കൊടുക്കുക ഒരു ഗ്ലാസ്സിലേക്ക് സ്ട്രോബറി സിറപ് സൈഡ് ലേക്ക് ഒഴിച്ചതിനു ശേഷം ഉടച്ചെടുത്ത് പഴം ചേർക്കാം, രണ്ടാമത്തെ ലെയർ ആയി ബദാം പശുവണ്ടി കപ്പലണ്ടി ഇവ ചെറുതായി മുറിച്ചത് ചേർക്കാം, ഇതിനുമുകളിലായി നല്ല തണുത്ത പാൽ ഒഴിച്ചുകൊടുക്കാം, അടുത്തത് നല്ല മൊരിഞ്ഞ അവിൽ ആണ് ചേർക്കേണ്ടത്,ഏറ്റവും മുകളിലായി ഐസ്ക്രീം ഇട്ടുകൊടുത്ത് മുകളിൽ കുറച്ച് നട്ട്സും സ്ട്രോബറിയും വെച്ച് സെർവ് ചെയ്യാം

    റെസിപ്പി 2

    പിസ്ത അവിൽ മിൽക്ക്

    മിക്സി ജാറിലേക്ക് ചെറുപഴം പഞ്ചസാര പാൽ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് പിസ്ത എസ്സെൻസ് ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഫ്രൂട്ട്സും ക്രഷ് ചെയ്ത നട്ട്സും ചേർക്കാം, സെർവ് ചെയ്യാനായി സെർവിങ് ഗ്ലാസിലേക്ക് ആദ്യം അവിൽ ചേർക്കാം , മുകളിലാക്കി തയ്യാറാക്കി വെച്ച മിക്സ് ഒഴിക്കുക, വീണ്ടും അവിൽ ചേർത്തുകൊടുത്ത മുകളിൽ വാൾനട്ട് വെച്ച് സെർവ് ചെയ്യാം

    റെസിപ്പി 3

    ചോക്ലേറ്റ് അവിൽ മിൽക്ക്

    ചെറു പഴവും പഞ്ചസാരയും പാലും ആദ്യം അടിച്ചെടുക്കണം, ഗ്ലാസിലേക്ക് ആദ്യം അവിൽ ചേർത്തുകൊടുത്തതിനുശേഷം കുറച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർക്കാം, മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന പഴത്തിന്റെ മിക്സ് ഒഴിക്കുക, ഏറ്റവും മുകളിൽ വീണ്ടും അവിലും ഡെസിക്കേറ്റഡ് കോക്കനട്ടും ചേർക്കാം, ചോക്ലേറ്റ് സിറപ്പ് ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ZN Vlogs Malappuram

  • ബദാം മിൽക്ക്

    ബദാം മിൽക്ക്

    പോഷകസമൃദ്ധമായ ബദാം മിൽക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ബദാം മിൽക്കിൽ നിറയെ വൈറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു ബദാം മിൽക്കിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം നമ്മളുടെ പേശികളുടെ ആരോഗ്യത്തിനും ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും എല്ലുകൾ ബലപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ബദാം മിൽക്കിൽ വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട് ഇതെങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം

    ചേരുവകൾ

    •ബദാം ഒരു കപ്പ്

    •വെള്ളം 2 കപ്പ്

    തയ്യാറാക്കുന്ന വിധം

    ബദാം നന്നായി കഴുകിയതിനുശേഷം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇത് തലേദിവസം രാത്രി തന്നെ കുതിർത്തു വെച്ചാൽ കൂടുതൽ നല്ലതാണ്, ഇനി അഥവാ കുതിർത്തി വയ്ക്കാൻ മറന്നാൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്താൽ പെട്ടെന്ന് തന്നെ ഇതിന്റെ തൊലി അടർന്നു കിട്ടും. തൊലി അടർത്തി മാറ്റിയ ബദാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മുടെ ബദാം മിൽക്ക് തയ്യാറായി. ഇത് ഫ്രിഡ്ജിൽ വെച്ചാൽ അഞ്ച് ദിവസം വരെ കേടാകാതിരിക്കും. വളരെ ഹെൽത്തിയും ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയ ബദാം മിൽക്ക് നമ്മളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fusion Palace

  • പാലൂദ കാച്ചിയത്

    പാലൂദ കാച്ചിയത്

    കണ്ണൂർ സ്പെഷ്യൽ പാലൂദ കാച്ചിയത് കഴിച്ചിട്ടുണ്ടോ?? നല്ല രുചിയാണ് തയ്യാറാക്കാൻ എളുപ്പവും ഗോതമ്പുപൊടി ഉണ്ടെങ്കിൽ ആർക്കും തയ്യാറാക്കാം..

    INGREDIENTS

    ഗോതമ്പുപൊടി -രണ്ട് ടേബിൾ സ്പൂൺ

    വെള്ളം

    പഞ്ചസാര

    പാല് -ഒരു കപ്പ്

    ഏലക്കാപ്പൊടി

    കറുവപ്പട്ട

    നെയ്യ്

    ചെറിയുള്ളി

    കശുവണ്ടി

    മുന്തിരി

    PREPARATION

    ആദ്യം ഒരു ബൗളിൽ ഗോതമ്പ് പൊടിയെടുത്ത് അല്പം വെള്ളം ഒഴിച്ച് കലക്കി എടുക്കുക ഒരു പാത്രത്തിൽ വെള്ളവും കാലും കറുവപ്പട്ട ഏലയ്ക്കാപ്പൊടി പഞ്ചസാര എന്നിവയും ചേർത്ത് കൊടുക്കുക ഇത് തിളക്കാനായി സ്റ്റൗവിലേക്ക് വയ്ക്കാം തിളക്കുമ്പോൾ ഇളക്കിക്കൊണ്ടുതന്നെ ഗോതമ്പ് മിക്സ് ചേർക്കാം, ഇതിനെ നന്നായി ഇളക്കി വേവിച്ചെടുക്കുക ശേഷം തീ ഓഫ് ചെയ്യാം ഇതിലേക്ക് ചെറിയുള്ളി കശുവണ്ടി മുന്തിരി എന്നിവ നെയ്യിൽ വറുത്തത് ചേർത്ത് മിക്സ് ചെയ്തതിനുശേഷം കുടിക്കാം.

    വിശദമായി അറിയുവാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കാരറ്റ് നാരങ്ങാവെള്ളം

    കാരറ്റ് നാരങ്ങാവെള്ളം

    നോമ്പിന്റെയും, ചൂടിന്റെയും ക്ഷീണം മാറാൻ ഇതൊരു ഗ്ലാസ്‌ മതി, ഒരു വെറൈറ്റി നാരങ്ങ ജ്യൂസ്‌,

    Ingredients

    കസ്കസ് -1 ടീസ്പൂൺ

    വെള്ളം

    ക്യാരറ്റ് -1

    നാരങ്ങാ

    പഞ്ചസാര

    Preparation

    ആദ്യം കസ് കസ് കുതിർക്കാൻ ഇടുക. ക്യാരറ്റ് അല്പം വെള്ളം ചേർത്ത് അടിച്ചു ജ്യൂസ്‌ ആക്കി, അരിച്ചു മാറ്റി വയ്ക്കുക, ഒരു ബൗളിൽ വെള്ളം എടുത്ത് അതിൽ പഞ്ചസാര ഇട്ട് അലിയിപ്പിക്കണം, ഇതിലേക്ക് നാരങ്ങാ പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം ക്യാരറ്റ് ജ്യൂസ്‌ കൂടെ ചേർക്കാം, കസ് കസും ചേർത്ത് യോജിപ്പിച് സെർവ് ചെയ്യാം.

    വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN