Category: ഡ്രിങ്ക്സ്

  • മാങ്ങ ജ്യൂസ്

    മാങ്ങ ജ്യൂസ്

    മാങ്ങ ജ്യൂസും, ഷെയ്ക്കും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ?

    മാങ്ങാ സീസണിൽ ഒരിക്കലെങ്കിലും ഇതൊന്നും തയ്യാറാക്കി കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാങ്ങ ജ്യൂസ് റെസിപ്പി ആണ് പറയുന്നത്.

    ഇതിനായി രണ്ട് പഴുത്ത മാങ്ങ എടുത്തു തൊലിയെല്ലാം കളഞ്ഞതിനുശേഷം അതിൻറെ പൾപ്പ് ഒരു മിക്സി ജാർ ലേക്ക് ചേർത്ത് കൊടുക്കുക, കൂടെ പഞ്ചസാര കൂടെ ചേർക്കണം ,പാൽ കൂടെ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം ക്രീം ചേർത്ത് വീണ്ടും അടിക്കുക, ശേഷം മാങ്ങാ കഷണങ്ങളും പഴവും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Typical Malabari Kitchen

  • സ്പെഷ്യൽ ക്യാരറ്റ് ജ്യൂസ്

    സ്പെഷ്യൽ ക്യാരറ്റ് ജ്യൂസ്

    ഇഫ്താറിന് തയ്യാറാക്കാൻ സ്പെഷ്യൽ ക്യാരറ്റ് ജ്യൂസ് റെസിപ്പി

    ചേരുവകൾ

    ക്യാരറ്റ് വേവിച്ചത് -4

    ഓറഞ്ച് ജ്യൂസ് -രണ്ട് ഓറഞ്ച്

    ഇഞ്ചി -ഒരു ചെറിയ കഷണം

    പഞ്ചസാര

    മിൽക്ക് മെയ്ഡ്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    ഐസ്ക്യൂബ്സ്

    തയ്യാറാക്കുന്നവിധം

    ഒരു മിക്സി ജാറിലേക്ക് ക്യാരറ്റ് വേവിച്ചതും, ഓറഞ്ച് ജ്യൂസ്, ഇഞ്ചി ,പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് എന്നിവയും കൂടി ചേർത്ത് കൊടുക്കുക, ഐസ്ക്യൂബ് കൂടെ ചേർക്കാം ഇനി നല്ലതുപോലെ അടിച്ചെടുക്കുക്കണം ക്രഷ് ചെയ്ത നട്ട്സ് ചേർത്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clever Mind

  • ക്യാരറ്റ് ഷേക്ക്

    ക്യാരറ്റ് ഷേക്ക്

    ഇഫ്താർന് തയ്യാറാക്കാനായി അസാധ്യ രുചിയുള്ള ഒരു ക്യാരറ്റ് ഷേക്ക്.

    ഇതിനായി വേണ്ട ചേരുവകൾ

    2 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    വെള്ളം -അര ലിറ്റർ

    വെള്ളം -രണ്ട് കപ്പ്

    ചവ്വരി -കാൽ കപ്പ്

    മിൽക്ക് മെയ്ഡ് -മുക്കാൽകപ്പ്

    കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾസ്പൂൺ

    പാൽ -ഒരു ലിറ്റർ

    elaichi മിക്സ് രണ്ട് ഡ്രോപ്പ്സ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് വേവിക്കാൻ ആയി വെക്കാം, ഒപ്പംതന്നെ മറ്റൊരു പാത്രത്തിൽ ചവ്വരി വേവിക്കാൻ വയ്ക്കാം, ക്യാരറ്റ് നന്നായി വെന്തതിനുശേഷം അതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ എടുത്ത് മിക്സി ജാർ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി മാറ്റിവയ്ക്കാം. ഒരു ബൗളിൽ കസ്റ്റഡ് പൗഡർ ഉം പാലും കൂടി മിക്സ് ചെയ്തു തരികൾ ഇല്ലാതെ മിക്സ് ചെയ്ത് വയ്ക്കുക. വേവിച്ച ക്യാരറ്റ് ലേക്ക് മിൽക്ക് മെയ്ഡ് ചേർത്തുകൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം, പാൽ കൂടെ ചേർത്ത് ഒന്നുകൂടി തിളപ്പിക്കണം. അടുത്തതായി ചവ്വരി വെന്തുകഴിഞ്ഞാൽ അതിലേക്ക് രണ്ട് ഡ്രോപ്‌സ് elaichi മിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ക്യാരറ്റ് ലേക്ക് ചേർത്തുകൊടുക്കാം, ഒപ്പംതന്നെ കസ്റ്റഡ് മിക്സും, കാരറ്റ് പേസ്റ്റും ചേർക്കാം, ഇനി എല്ലാം കൂടി നന്നായി തിളപ്പിക്കണം, അവസാനമായി കുറച്ചു ബദാം ചെറുതായി കട്ട് ചെയ്തത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് ചൂടാറിയതിനു ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salu Simple Recipes

  • ഇഫ്താർ ഡ്രിങ്ക്

    ഇഫ്താർ ഡ്രിങ്ക്

    ഇഫ്താറിന് തയ്യാറാക്കാനായി ഒരു സ്പെഷ്യൽ ടേസ്റ്റി ഡ്രിങ്ക്.

    ചേരുവകൾ

    പാൽ -ഒരു ലിറ്റർ

    പഞ്ചസാര -അര കപ്പ്

    ബദാം -10

    പിസ്താ -10

    ഏലക്കായ -4

    കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    വെള്ളം

    വെള്ളം -രണ്ട് കപ്പ്

    സ്റ്റോബറി ജലാറ്റിൻ -ഒരു പാക്കറ്റ്

    കസ്കസ് -ഒരു ടേബിൾസ്പൂൺ

    ഐസ്ക്യൂബ്

    തയ്യാറാക്കുന്ന വിധം

    ആദ്യം സ്ട്രോബറി ജെല്ലി തയ്യാറാക്കാം, അതിനായി ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് സ്ട്രോബറി ജലാറ്റിൻ ചേർത്ത് കൊടുത്തു നന്നായി ഇളക്കി കൊടുക്കണം, നന്നായി മേൽറ്റ് ആയതിനുശേഷം ഒരു ഗ്ലാസ് ജാറിൽ ലേക്ക് മാറ്റി കൊടുക്കാം, ഇത് തണുപ്പിക്കാനായി മാറ്റിവയ്ക്കുക, നാലു മണിക്കൂറിനു ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം.

    മറ്റൊരു പാനിൽ പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം, ഇതിലേക്ക് പഞ്ചസാരയും ,ബദാം ,പിസ്ത, ഏലക്കായ എന്നിവ പൊടിച്ചത് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക, ശേഷം കസ്റ്റാർഡ് പൗഡർ ഉം വെള്ളവും കൂടി ചേർത്ത് മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ല കട്ടിയായി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം, ശേഷം ഇതും തണുപ്പിക്കാനായി മാറ്റിവയ്ക്കാം. ഇനി ഡ്രിങ്ക് സെറ്റ് ചെയ്യാം, അതിനായി ഒരു ബൗളിലേക്ക് തണുപ്പിച്ച പാലിൻറെ മിക്സ് ഒഴിച്ചുകൊടുക്കുക, കുറച്ച് ഐസ് ക്യൂബ്സും , കസ്കസ് കുതിർത്തതും കൂടെ ചേർക്കാം, ഇനി കട്ട് ചെയ്ത് വെച്ച ജെല്ലി കൂടെ ചേർത്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Muthu’s food world