Category: ചക്ക വിഭവങ്ങൾ

  • ചക്കക്കുരു ലഡു: ആരോഗ്യകരവും രുചികരവുമായ  പലഹാര മലയാള റെസിപ്പി

    ചക്കക്കുരു ലഡു: ആരോഗ്യകരവും രുചികരവുമായ  പലഹാര മലയാള റെസിപ്പി

    ചക്കക്കുരു ലഡു, അഥവാ ചക്കക്കുരു ഉണ്ട, കേരളത്തിന്റെ തനതായ രുചിയും ആരോഗ്യ ഗുണങ്ങളും ഒത്തുചേർന്ന ഒരു പലഹാരമാണ്. ചക്കക്കുരു, തേങ്ങ, നിലക്കടല, ശർക്കര എന്നിവ ഉപയോഗിച്ച് ഈ ലഡു തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്.

    ചക്കക്കുരു ലഡു, മലയാളം റെസിപ്പി, ആരോഗ്യകരമായ പലഹാരം, ചക്കക്കുരു ഉണ്ട, കേരളീയ പാചകം

    ചേരുവകൾ

    • ചക്കക്കുരു – 250 ഗ്രാം
    • തേങ്ങ (ചിരകിയത്) – 1 കപ്പ്
    • നിലക്കടല – 1/2 കപ്പ്
    • ശർക്കര (പാനി) – 3/4 കപ്പ് (അല്ലെങ്കിൽ രുചിക്കനുസരിച്ച്)
    • ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
    • നെയ്യ് – 2 ടേബിൾസ്പൂൺ

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of : Meenuus vlog 

    ചക്കക്കുരു ലഡു തയ്യാറാക്കുന്ന വിധം

    1. ചക്കക്കുരു തയ്യാറാക്കൽ: ചക്കക്കുരുവിന്റെ വെള്ളത്തൊലി മാത്രം നീക്കം ചെയ്ത്, ചുവന്ന തൊലി വെച്ചുകൊണ്ട് നാലായി മുറിച്ചെടുക്കുക. കഴുകാതെ, എണ്ണ ചേർക്കാതെ ഒരു ചട്ടിയിൽ ഇടത്തരം തീയിൽ വറുത്തെടുക്കുക. (സമയം: 5-7 മിനിറ്റ്)
    2. പൊടിക്കൽ: വറുത്ത ചക്കക്കുരു തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക. പൊടി അതിമൃദുവായിരിക്കേണ്ട ആവശ്യമില്ല; ചെറുതായി പരുക്കൻ ടെക്സ്ചർ മതി.
    3. തേങ്ങയും നിലക്കടലയും വറുക്കൽ: ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി, തേങ്ങയും നിലക്കടലയും ഇളം തവിട്ടുനിറമാകുന്നതുവരെ വറുക്കുക. (സമയം: 3-5 മിനിറ്റ്)
    4. മിശ്രിതം തയ്യാറാക്കൽ: വറുത്ത തേങ്ങയും നിലക്കടലയും ചക്കക്കുരു പൊടിയോടൊപ്പം മിക്സിയിൽ ചേർത്ത് ഒന്നുകൂടി ഒന്നോ രണ്ടോ തവണ കറക്കി ഒരു പാത്രത്തിലേക്ക് മാറ്റുക.
    5. ശർക്കരയും ഏലക്കയും ചേർക്കൽ: മിശ്രിതത്തിലേക്ക് ശർക്കരപ്പാനിയും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മിശ്രിതം ഒട്ടിപ്പിടിക്കുന്നതാകണം.
    6. ലഡു ഉരുട്ടൽ: മിശ്രിതം ചെറിയ ഉരുളകളാക്കി ഉരുട്ടുക. ആവശ്യമെങ്കിൽ കൈകൾ നെയ്യിൽ മുക്കി ഉരുളകൾ ഉണ്ടാക്കാം, അങ്ങനെ ലഡു മിനുസമാർന്നതായിരിക്കും.

    സെർവിംഗ്

    • ചക്കക്കുരു ലഡു ഒരു എയർടൈറ്റ് ഡപ്പയിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഫ്രഷ് ആയിരിക്കും.
    • ഉച്ചഭക്ഷണത്തിന് ശേഷം ഒരു മധുരപലഹാരമായോ കുട്ടികൾക്ക് ലഘുഭക്ഷണമായോ നൽകാം.
    • കൂടുതൽ രുചിക്കായി, ലഡു ഉരുട്ടിയ ശേഷം ചെറുതായി വറുത്ത തേങ്ങാക്കൊത്തിൽ പൊതിയാം.

    ആരോഗ്യ ഗുണങ്ങൾ

    • ചക്കക്കുരു: പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു, ദഹനത്തിനും ഊർജ്ജത്തിനും ഗുണകരം.
    • ശർക്കര: ശുദ്ധമായ ശർക്കര ഉപയോഗിക്കുന്നത് കൃത്രിമ പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ മധുരം നൽകുന്നു.
    • നിലക്കടല: ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും നൽകുന്നു.

    ചക്കക്കുരു ലഡു ഒരു രുചികരവും ആരോഗ്യകരവുമായ പലഹാരമാണ്, കേരളത്തിന്റെ പാചക പാരമ്പര്യത്തിന്റെ ഭാഗം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി വീട്ടിൽ പരീക്ഷിച്ച് ആസ്വദിക്കൂ!

  • ചക്കപ്പഴം ഷേക്ക്

    ചക്കപ്പഴം ഷേക്ക്

    ചക്കപ്പഴം കൊണ്ട് സ്നാക്സ് മാത്രമല്ല അടിപൊളി ടേസ്റ്റുള്ള ഡ്രിങ്കും തയ്യാറാക്കാം, മിക്സിയിൽ അടിച്ച് ഇതുപോലെ ഉണ്ടാക്കി നോക്കൂ

    ingredients

    പഴുത്ത ചക്ക

    പഞ്ചസാര

    ഏലക്കായ

    പാൽ

    ഐസ്

    Preparation

    ചക്ക പഞ്ചസാര ഏലക്കായ പാല് എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക ഐസ്ക്യൂബ് ഇട്ട ഗ്ലാസ്‌ ലേക്ക് ഒഴിച്ച് ചക്ക കഷണങ്ങളും ഇട്ട് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VaREiTy ReCIpEs

  • ചക്ക പുട്ട്

    ചക്ക പുട്ട്

    പഴുത്ത ചക്ക ചേർത്ത് തയ്യാറാക്കിയ രുചികരമായ ചക്ക പുട്ട്, ചക്കപ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ഇതുപോലെ ചെയ്തു നോക്കൂ…

    Ingredients

    ചക്കപ്പഴം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ഇത് പുട്ടുപൊടിയിലേക്ക് ചേർത്തു ഉപ്പും ചേർത്ത് നന്നായി കുഴച്ച് മാറ്റാം നന്നായി ഒട്ടുന്ന പോലെ ഉണ്ടാവും ഇത് കുറച്ചു സമയം വെച്ചതിനുശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ചെറുതായി പൾസ് ചെയ്തെടുക്കുക ഇങ്ങനെ ചെയ്താൽ പുട്ടുപൊടിയുടെ പാകത്തിൽ കിട്ടും ഇനി തേങ്ങ ചേർത്ത് സാധാരണപോലെ പുട്ട് ഉണ്ടാക്കി നോക്കൂ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreejas foods

  • ചക്ക കുമ്പിളപ്പം

    ചക്ക കുമ്പിളപ്പം

    ആവിയിൽ വേവിച്ചെടുത്ത ചക്ക കുമ്പിളപ്പം, വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത സൂപ്പർ ഹെൽത്തി പലഹാരം…

    Ingredients

    നെയ്യ്

    തേങ്ങാക്കൊത്ത്

    ചക്ക

    ശർക്കര

    വെള്ളം

    തേങ്ങാ ചിരവിയത്

    ഗോതമ്പുപൊടി

    അരിപ്പൊടി

    Preparation

    ആദ്യം തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാനിൽ ശർക്കര ഉരുക്കാൻ വയ്ക്കാം ഇത് അലിഞ്ഞു വരുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം ശേഷം ഗോതമ്പ് പൊടി അരിപ്പൊടി തേങ്ങാക്കൊത്ത് ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ച് ഒട്ടുന്ന പരിവത്തിലുള്ള മാവാക്കുക വാഴയില വാട്ടിയെടുത്ത് കുമ്പിളാക്കി അതിൽ ഈ മാവ് നിറയ്ക്കാം , ഇനി നന്നായി മടക്കുക ശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kutty stories

  • കടച്ചക്ക തേങ്ങാപ്പാൽ മധുരം

    കടച്ചക്ക തേങ്ങാപ്പാൽ മധുരം

    കടച്ചക്കയിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ ഈ മധുരം കഴിക്കാതെ പോകല്ലേ, ഇത്രയ്ക്കും രുചി ഉണ്ടാകുമെന്ന് ആരും കരുതില്ല..

    Ingredients

    കടച്ചക്ക

    തേങ്ങാപ്പാൽ

    പഞ്ചസാര അരിപ്പൊടി

    Preparation

    കടച്ചക്ക മീഡിയം വലിപ്പമുള്ള കഷണങ്ങളാക്കിയതിനു ശേഷം തേങ്ങയുടെ രണ്ടാം പാലിൽ നന്നായി വേവിച്ചെടുക്കുക വെന്തതിനുശേഷം മാത്രം പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം ഇനി അരിപ്പൊടിയും കുറച്ച് തേങ്ങാപ്പാലും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം ഇനി അരിപ്പൊടി നന്നായി വേവുന്നതുവരെ കൈയ്യെടുക്കാതെ ഇളക്കി യോജിപ്പിക്കണം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NiyazZ Hut

  • ചക്ക തേങ്ങ ആവിയിൽ വേവിച്ചത്

    ചക്ക തേങ്ങ ആവിയിൽ വേവിച്ചത്

    ചക്കയും തേങ്ങയും ചേർത്തുകൊണ്ട് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ, സംഗതി എളുപ്പമാണെങ്കിലും രുചി അടിപൊളിയാണ് കേട്ടോ…

    preparation

    ചക്കച്ചുള എടുത്ത് കുരു എല്ലാം മാറ്റിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക ഇതിനെ ആവിയിൽ വേവിച്ചെടുക്കണം ശേഷം തേങ്ങാ ചിരണ്ടിയതും ആവശ്യമുണ്ടെങ്കിൽ മധുരവും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MUMMY Vlogs

  • ചക്കപ്പുഴുക്ക്

    ചക്കപ്പുഴുക്ക്

    കുക്കറിൽ രുചികരമായി ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ , സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയം മതി ഇതുപോലെ തയ്യാറാക്കാൻ…

    Ingredients

    ചക്ക

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    കറിവേപ്പില

    തേങ്ങ

    പച്ചമുളക്

    ഉപ്പ്

    മഞ്ഞൾ പൊടി

    വെള്ളം

    ചക്ക കഴുകി വൃത്തിയാക്കി കട്ട് ചെയ്ത് എടുക്കുക തേങ്ങ ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് ഇവയെല്ലാം മിക്സിയിൽ ഒന്ന് ചതച്ചെടുത്ത് ചക്കയിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തശേഷം കുക്കർ അടച്ച് ഒരു വിസിൽ വേവിക്കുക പ്രഷർ പോയിക്കഴിഞ്ഞ് കുക്കർ തുറന്നു കട്ടിയാകുന്നവരെ നന്നായി മിക്സ് ചെയ്തു കൊടുക്കുക വേണമെങ്കിൽ കുറച്ചു വെളിച്ചെണ്ണ ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bippees House