പച്ചക്കയുടെ മടൽ ഇനി കളയേണ്ട അതുകൊണ്ട് ഒരു സൂപ്പർ കറി തയ്യാറാക്കാം,
Ingredients
ചക്ക മടൽ
പച്ചമുളക്
കറിവേപ്പില
ചെറിയ ഉള്ളി
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപൊടി
വെള്ളം
വറുത്തെടുത്ത തേങ്ങ
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളകുപൊടി
ഗരം മസാലപ്പൊടി
Preparation
ആദ്യം ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ നന്നായി വഴറ്റാം ശേഷം ചക്കയും പച്ചമുളകും ചേർക്കാം ഇതും പറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം മുളകുപൊടിയും മല്ലിപ്പൊടിയും നന്നായി വറുത്തെടുത്ത തേങ്ങ അല്പം വെള്ളം ചേർത്ത് അരച്ച് പേസ്റ്റാക്കി കറിയിലേക്ക് ചേർക്കുക നന്നായി തിളച്ച് വേവുമ്പോൾ കറി ഓഫ് ചെയ്യാം
ചക്ക പഴം കിട്ടുമ്പോൾ ഇതുപോലെ വരട്ടിയെടുത്തു കഴിച്ചു നോക്കൂ, വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കം,
Ingredients
ചക്കപ്പഴം
ശർക്കര
വെളുത്ത എള്ള്
തേങ്ങാപ്പാൽ
വെള്ളം
ഏലക്കായ പൊടി
Preparation
ചക്ക ചുളകൾ വെള്ളം ചേർത്ത് നന്നായി വേവിക്കുക ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിക്കാം ഇത് വറ്റുമ്പോൾ ശർക്കരപ്പാനി ചേർക്കാം ഇതും തിളച്ച ചക്ക ഉടയുമ്പോൾ ഒന്നാം പാലും ഏലക്കായ പൊടിയും എള്ളും ചേർത്ത് മിക്സ് ചെയ്യാം ശേഷം തീ ഓഫ് ചെയ്യാം
പൂവിതളുകൾ പോലെ സോഫ്റ്റ് ആയ അട അതും ചക്ക ഉപയോഗിച്ച്, തിളച്ച വെള്ളത്തിൽ കുഴച്ച് കൈ പൊള്ളുകയും വേണ്ട..
Ingredients
വെള്ളം രണ്ടര കപ്പ്
അരിപ്പൊടി 2 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
ചക്ക അരിഞ്ഞത് മൂന്ന് കപ്പ്
നെയ്
ചെറിയ ജീരകം ഒരു ടീസ്പൂൺ
തേങ്ങ ചിരവിയത് ഒന്നേമുക്കാൽ കപ്പ്
വെള്ളം കാൽ കപ്പ്
ശർക്കര മുക്കാൽ കപ്പ്
എലക്കയ പൊടി
Preparation
ഒരു പാത്രത്തിൽ വെള്ളം ഉപ്പ് എണ്ണ എന്നിവ തിളപ്പിക്കുക ഇതിലേക്ക് അരിപ്പൊടി ഇട്ട് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റി മാവ് സോഫ്റ്റ് ആകുന്നതുവരെ അടുപ്പിൽ വച്ച് മിക്സ് ചെയ്യുക ശേഷം ഓഫ് ചെയ്യാം ചൂട് കുറയുമ്പോൾ കുഴയ്ക്കുക ഇനി മിക്സ് തയ്യാറാക്കാം ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്ക് ജീരകം ഇട്ടു കൊടുക്കുക ശേഷം തേങ്ങാ ശർക്കര ചക്ക ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റുമ്പോൾ ഏലക്കായ പൊടി ചേർത്ത് മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യുക പഞ്ചസാര ചേർത്തും ഇതേ മിക്സ് തയ്യാറാക്കാം വാട്ടിയെടുത്ത വാഴയിലയിലേക്ക് അരിമാവ് വെച്ച് നല്ല നൈസായി പരത്തി ഒരു സൈഡ് ഫില്ലിംഗ് വയ്ക്കുക ഇല നന്നായി മടക്കിയതിനു ശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാം.
ഉണങ്ങിയ ചക്കയോ പച്ച ചക്കയോ കിട്ടുകയാണെങ്കിൽ ഇതുപോലെ നാടൻ രുചിയുള്ള കൂട്ടാൻ തയ്യാറാക്കി നോക്കൂ….
Ingredients
ചക്ക
മഞ്ഞൾപ്പൊടി
ഉപ്പ്
വെള്ളം
ചെറിയ ഉള്ളി
വെളുത്തുള്ളി
മഞ്ഞൾപൊടി
പച്ചമുളക്
ജീരകം
തേങ്ങ
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉണക്കമുളക്
ചെറിയ ഉള്ളി
Preparation
ചെറിയ കഷണങ്ങളായി നുറുക്കിയ ചക്ക മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കാം തേങ്ങ പച്ചമുളക് ചെറിയുള്ളി വെളുത്തുള്ളി ജീരകം ഇവ നന്നായി അരച്ചെടുത്ത് വെന്ത ചക്കയിലേക്ക് ചേർക്കാം.. നന്നായി തിളയ്ക്കുമ്പോൾ കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Geetha’s Adukala
മലയാളികൾക്ക് ചക്ക വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാവില്ല, ഇതാ ചക്ക കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കിയ ഒരു ചക്കപ്പുഴുക്ക് റെസിപ്പി..
Ingredients
ചക്കച്ചുള ചെറുതായി അരിഞ്ഞത്
തേങ്ങ
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി -അര ടീസ്പൂൺ
ചെറിയ ജീരകം പൊടിച്ചത്- അര ടീസ്പൂൺ
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കടുക്
ചെറിയുള്ളി
ഉണക്കമുളക്
Preparation
ആദ്യം ചക്ക മഞ്ഞൾപ്പൊടി ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം മഞ്ഞൾപൊടി ജീരകപ്പൊടി തേങ്ങ പച്ചമുളക് എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ശേഷം കടുക് ചേർത്ത് പൊട്ടിക്കാം, ഉണക്കമുളക് ചെറിയുള്ളി കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം നാളികേരം ചതച്ചത് ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്ക ചേർക്കാം ഇനി എല്ലാം കൂടി നല്ലപോലെ യോജിപ്പിക്കുക, ഒന്നു രണ്ടു മിനിറ്റ് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം.
മലയാളികളുടെ സ്പെഷ്യൽ ഫ്രൂട്ട് ഉപയോഗിച്ച് സ്പെഷ്യൽ പലഹാരം, എത്ര കഴിച്ചാലും മതിയാവില്ല ആവിയിൽ വേവിച്ച ഈ പലഹാരം.
INGREDIENTS
ചക്കച്ചുള ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്
തേങ്ങ -ഒരു കപ്പ്
ശർക്കര നീര് -അര കപ്പ്
ഗോതമ്പ് പൊടി -ഒരു കപ്പ്
ഏലക്കായ പൊടി
ഉപ്പ്
PREPARATION
ആദ്യം ചക്കച്ചുള ചെറുതായി അരിഞ്ഞത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പ് പൊടി തേങ്ങാ ചിരവിയത് ഏലക്കായപ്പൊടി ഉപ്പ് ശർക്കര നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, മാറ്റിയെടുത്ത വാഴയിലയിൽ ഈ മാവ് വെച്ചുകൊടുത്ത് പരത്തിയതിനുശേഷം മടക്കാം ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക.
പച്ച ചക്ക കൊണ്ട് കറുമുറെ കഴിക്കാനായി രണ്ടു സ്നാക്കുകൾ… നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ റെസിപ്പികൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുതും…
ആദ്യത്തെ സ്നാക്ക് ഉണ്ടാക്കാൻ ആയി 15 ചക്ക ചുള കാൽ ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ കായപ്പൊടി ഇവയെല്ലാം ചേർത്തു കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക കാൽ കപ്പ് ഓയിൽ കൂടി ചേർത്ത് കുഴച്ചു നന്നായി സോഫ്റ്റ് ആക്കി എടുക്കാം, ഈ മാവിനെ ഇടിയപ്പത്തിന്റെ അച്ചിലേക്ക് നിറച്ചു കൊടുക്കാം സ്റ്റാർ ഷേപ്പിൽ ഉള്ള മോൾഡ് ആണ് ഇടേണ്ടത്, ഇനി തിളച്ച എണ്ണയിലേക്ക് ഇത് പിഴിഞ്ഞു കൊടുക്കാം, നല്ലപോലെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്യുക, ക്രിസ്പി ആകുമ്പോൾ മാറ്റാം, ശേഷം കഷണങ്ങളായി പൊടിച്ചെടുക്കാം,
രണ്ടാമത്തെ സ്നാക്ക് തയ്യാറാക്കാനായി ചക്കച്ചുള ആദ്യത്തേത് പോലെ അടിച്ചെടുക്കാം, ഇതിലേക്ക് രണ്ട് കപ്പ് കടലമാവും അരക്കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പ് ഒരു ടീ സ്പൂൺ മുളകുപൊടി കായപ്പൊടി മഞ്ഞൾപ്പൊടി വെളുത്തുള്ളിയും ചെറിയുള്ളിയും നന്നായി അരച്ചെടുത്ത് അതും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക, ചൂടാക്കിയ എണ്ണയും കൂടി ഒഴിച്ച് സോഫ്റ്റ് ആക്കാം, സേവനാഴിയിൽ നീളത്തിലുള്ള ഇട്ട് അതിനുശേഷം മാവുനിറയ്ക്കാം, ഇനി ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞു കൊടുക്കാം, നന്നായി ഫ്രൈ ചെയ്തതിനുശേഷം കഷണങ്ങളാക്കി സൂക്ഷിക്കാം.