പൂവിതളുകൾ പോലെ സോഫ്റ്റ് ആയ അട അതും ചക്ക ഉപയോഗിച്ച്, തിളച്ച വെള്ളത്തിൽ കുഴച്ച് കൈ പൊള്ളുകയും വേണ്ട..
Ingredients
വെള്ളം രണ്ടര കപ്പ്
അരിപ്പൊടി 2 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
ചക്ക അരിഞ്ഞത് മൂന്ന് കപ്പ്
നെയ്
ചെറിയ ജീരകം ഒരു ടീസ്പൂൺ
തേങ്ങ ചിരവിയത് ഒന്നേമുക്കാൽ കപ്പ്
വെള്ളം കാൽ കപ്പ്
ശർക്കര മുക്കാൽ കപ്പ്
എലക്കയ പൊടി
Preparation
ഒരു പാത്രത്തിൽ വെള്ളം ഉപ്പ് എണ്ണ എന്നിവ തിളപ്പിക്കുക ഇതിലേക്ക് അരിപ്പൊടി ഇട്ട് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റി മാവ് സോഫ്റ്റ് ആകുന്നതുവരെ അടുപ്പിൽ വച്ച് മിക്സ് ചെയ്യുക ശേഷം ഓഫ് ചെയ്യാം ചൂട് കുറയുമ്പോൾ കുഴയ്ക്കുക ഇനി മിക്സ് തയ്യാറാക്കാം ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്ക് ജീരകം ഇട്ടു കൊടുക്കുക ശേഷം തേങ്ങാ ശർക്കര ചക്ക ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റുമ്പോൾ ഏലക്കായ പൊടി ചേർത്ത് മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യുക പഞ്ചസാര ചേർത്തും ഇതേ മിക്സ് തയ്യാറാക്കാം വാട്ടിയെടുത്ത വാഴയിലയിലേക്ക് അരിമാവ് വെച്ച് നല്ല നൈസായി പരത്തി ഒരു സൈഡ് ഫില്ലിംഗ് വയ്ക്കുക ഇല നന്നായി മടക്കിയതിനു ശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World