പച്ച ചക്ക കൊണ്ട് കറുമുറെ കഴിക്കാനായി രണ്ടു സ്നാക്കുകൾ… നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ റെസിപ്പികൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുതും…
ആദ്യത്തെ സ്നാക്ക് ഉണ്ടാക്കാൻ ആയി 15 ചക്ക ചുള കാൽ ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ കായപ്പൊടി ഇവയെല്ലാം ചേർത്തു കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക കാൽ കപ്പ് ഓയിൽ കൂടി ചേർത്ത് കുഴച്ചു നന്നായി സോഫ്റ്റ് ആക്കി എടുക്കാം, ഈ മാവിനെ ഇടിയപ്പത്തിന്റെ അച്ചിലേക്ക് നിറച്ചു കൊടുക്കാം സ്റ്റാർ ഷേപ്പിൽ ഉള്ള മോൾഡ് ആണ് ഇടേണ്ടത്, ഇനി തിളച്ച എണ്ണയിലേക്ക് ഇത് പിഴിഞ്ഞു കൊടുക്കാം, നല്ലപോലെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്യുക, ക്രിസ്പി ആകുമ്പോൾ മാറ്റാം, ശേഷം കഷണങ്ങളായി പൊടിച്ചെടുക്കാം,
രണ്ടാമത്തെ സ്നാക്ക് തയ്യാറാക്കാനായി ചക്കച്ചുള ആദ്യത്തേത് പോലെ അടിച്ചെടുക്കാം, ഇതിലേക്ക് രണ്ട് കപ്പ് കടലമാവും അരക്കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പ് ഒരു ടീ സ്പൂൺ മുളകുപൊടി കായപ്പൊടി മഞ്ഞൾപ്പൊടി വെളുത്തുള്ളിയും ചെറിയുള്ളിയും നന്നായി അരച്ചെടുത്ത് അതും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക, ചൂടാക്കിയ എണ്ണയും കൂടി ഒഴിച്ച് സോഫ്റ്റ് ആക്കാം, സേവനാഴിയിൽ നീളത്തിലുള്ള ഇട്ട് അതിനുശേഷം മാവുനിറയ്ക്കാം, ഇനി ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞു കൊടുക്കാം, നന്നായി ഫ്രൈ ചെയ്തതിനുശേഷം കഷണങ്ങളാക്കി സൂക്ഷിക്കാം.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayisha’s Dream world