ചക്കപ്പുഴുക്ക്

Advertisement

മലയാളികൾക്ക് ചക്ക വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാവില്ല, ഇതാ ചക്ക കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കിയ ഒരു ചക്കപ്പുഴുക്ക് റെസിപ്പി..

Ingredients

ചക്കച്ചുള ചെറുതായി അരിഞ്ഞത്

തേങ്ങ

വെളുത്തുള്ളി

പച്ചമുളക്

കറിവേപ്പില

മഞ്ഞൾപൊടി -അര ടീസ്പൂൺ

ചെറിയ ജീരകം പൊടിച്ചത്- അര ടീസ്പൂൺ

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ

കടുക്

ചെറിയുള്ളി

ഉണക്കമുളക്

Preparation

ആദ്യം ചക്ക മഞ്ഞൾപ്പൊടി ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം മഞ്ഞൾപൊടി ജീരകപ്പൊടി തേങ്ങ പച്ചമുളക് എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ശേഷം കടുക് ചേർത്ത് പൊട്ടിക്കാം, ഉണക്കമുളക് ചെറിയുള്ളി കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം നാളികേരം ചതച്ചത് ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്ക ചേർക്കാം ഇനി എല്ലാം കൂടി നല്ലപോലെ യോജിപ്പിക്കുക, ഒന്നു രണ്ടു മിനിറ്റ് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shari praveen vlogs