Blog

  • ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

    ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

    ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ രുചിയുടെ കാര്യത്തിൽ കേമനാണ് ഈ കേതൽ ചിക്കൻ ഫ്രൈ ഒരിക്കൽ നിങ്ങൾ ഇത് ട്രൈ ചെയ്യണം എങ്കിൽ തീർച്ചയായും പാർട്ടികളിലും വിരുന്നുകാരി വിളമ്പാൻ നിങ്ങൾ ഒരു ഐറ്റം ഇത് തന്നെ ഉണ്ടാകും.

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ -250gm

    വറ്റൽ മുളക് -10എണ്ണം

    മല്ലി -2tbsp

    മുളകുപൊടി-1tsp മഞ്ഞൾപൊടി-1/2tsp ചെറുനാരങ്ങ നീര് -2tbsp

    ഉപ്പ്, -ആവശ്യത്തിന്

    വെളിച്ചെണ്ണ -6tbsp

    കറിവേപ്പില-ആവശ്യത്തിന്

    പട്ട-1ചെറിയ കഷ്ണം

    ഗ്രാമ്പു, -3എണ്ണം

    ചെറിയ ജീരകം-1tsp പെരുംജീരകം-1tsp

    തയ്യാറാക്കുന്ന വിധം
    ചൂടായ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന 12 ചുവന്ന വറ്റൽ മുളക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം അത് പാനിൽ നിന്നും മാറ്റി ഒരു മിക്സിയുടെ ജാർ ഇട്ട് ഒന്ന് ചതച്ചെടുക്കുക (അധികം പൊടിയായി പൊടിയാൻ പാടില്ല)… ഇനി ആ പാനിലേക്ക് തന്നെ 2tbsp മല്ലി, ചെറിയ കഷ്ണം പട്ട, 3 ഗ്രാമ്പു, 1 ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവയിട്ട് ഒന്ന് ചൂടാക്കി എടുക്കാം ഇനി ഇതും കൂടി ഒരു മിക്സിയുടെ ജാർ ഇട്ട് നല്ല പൊടിയായി പൊടിച്ചെടുക്കാം.

    6 അല്ലി വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി 8 ചെറിയ ഉള്ളി ഇവകൂടി മിക്സിയുടെ ജാർ ഇട്ട് ഒന്ന് അടിച്ചെടുക്കാം
    ഇനി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് ഒരു ടേബിൾസ്പൂൺ ചതച്ചുവെച്ച വറ്റൽ മുളകും രണ്ട് ടേബിൾ സ്പൂൺ പൊടിച്ചുവെച്ച മല്ലി പട്ട ഗ്രാമ്പു ജീരകംപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി മിക്സും കുറച്ച് കറിവേപ്പിലയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കാം…..

    ഇനി ഒരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ മസാല പുരട്ടി മാറ്റിവെച്ച ചിക്കൻ ഓരോന്നായി ചെറിയ തീയിൽ പൊരിച്ചെടുക്കാം…. ഇനി ഈ ഓയിൽ ഇലേക്ക് തന്നെ നമ്മൾ നേരത്തെ ചതച്ച് വെച്ച ഇനി ഈ ഓ യിലേക്ക് തന്നെ നമ്മൾ നേരത്തെ ചതച്ച് വെച്ചിരിക്കുന്ന വറ്റൽമുളക് ഒരു ടേബിൾസ്പൂൺ കൂടി ഇട്ട് കുറച്ച് കറിവേപ്പില കൂടി ഇട്ട് ഒന്ന് വയറ്റി നമ്മൾ പൊരിച്ചു വെച്ച ചിക്കന്റെ മുകളിലേക്ക് ഇത് ഇട്ടുകൊടുക്കാം സ്വാദിഷ്ഠമായ കേതൽ ചിക്കൻ ഫ്രൈ തയ്യാർ…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും —– ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി —– ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കന്‍ ബിരിയാണി എല്ലാവര്ക്കും ഉണ്ടാക്കാം

    ചിക്കന്‍ ബിരിയാണി എല്ലാവര്ക്കും ഉണ്ടാക്കാം

    വളരെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാം ഈ ബിരിയാണി . കഴുകി വൃത്തിയാക്കിയ 700 gm ചിക്കൻ ഇഷ്ടമുള്ള രീതിയിൽ കട്ട്‌ ചെയ്ത് എടുത്തതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ ചേർത്ത് അതിനോടൊപ്പം, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, ഒരു ടീസ് പൂൺ മഞ്ഞൾ പൊടി , ഉപ്പും, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നയി മസാല തേച് 10മിനിറ്റ് മാറ്റി വെക്കാം.

    ഒരു കുക്കറിൽ 4ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം , bayleaf ഇട്ട് അതിലേക്ക് 3സവാള പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നയി വഴണ്ട് വരുമ്പോൾ ഒരു ടീസ് സ്പൂൺ മഞ്ഞൾ പൊടി ,ഒരു ടേബിൾ സ്‌പൂൺ മുളക് പൊടി ചേർത്ത് വഴറ്റി ബിരിയാണി മസാല, അര ടീസ്പൂൺ ഗരം മസാല , അര ടീസ് പൂൺ വലിയ ജീരകം പൊടിച്ചത് ചേർത്ത് ഇളക്കി മസാല പുരട്ടിയ ചിക്കൻ ചേർത്ത് ഇളക്കി 3സ്പൂൺ എണ്ണ കൂടി ഒഴിച്ച് വേവിച് എടുക്കുക . ചിക്കൻ വെന്ത് കഴിയുമ്പോൾ അതിൽ നിന്ന് ചിക്കൻ കഷ്ണങ്ങൾ മാറ്റി വെക്കാം . Bakki മസാലയിലേക്ക് 3.1/2glass വെള്ളം ഒഴിച്ച് പുതിനയില , 4പച്ചമുളക്, നാരങ്ങ നീര് ഉപ്പും ചേർത്ത് അതിലേക്ക് 2glass അരിയിട്ട് വേവിച്ചെടുക്കാം .

    മാറ്റി വെച്ച ചിക്കൻ എണ്ണയിൽ ഒന്ന് പിരിച്ചെടുത്ത അരി വെന്ത് കഴിയുന്പോൾ അതിനോടൊപ്പം ചേർത്ത് സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കന്‍ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും, ബീറ്റർ ഇല്ലാതെ തന്നെ അടിപൊളി വൈറ്റ് ഫോറെസ്റ്റ് ബർത്ത്ഡേ കേക്ക് ഉണ്ടാക്കാം

    ഓവനും, ബീറ്റർ ഇല്ലാതെ തന്നെ അടിപൊളി വൈറ്റ് ഫോറെസ്റ്റ് ബർത്ത്ഡേ കേക്ക് ഉണ്ടാക്കാം

    വൈറ്റ് ഫോറസ്റ്റ് കേക്ക്:

    കേക്ക് ബാറ്റർ :-

    മൈദ – 1 cup

    പൊടിച്ച പഞ്ചസാര – 1/2 cup

    പാൽപ്പൊടി – 1/2 cup

    ബേക്കിംഗ് പൗഡർ – 1 tsp

    ബേക്കിംഗ് സോഡ – 1/4 tsp

    പാൽ – 1/2 cup.+ 4 tsp

    വെജിറ്റബിൾ ഓയിൽ – 1/4 cup

    വനില എസൻസ് – 1/2 tsp

    വിനാഗിരി or നാരങ്ങാനീര് – 1 tsp

    ഷുഗർ സിറപ്പ് :

    പൊടിച്ച പഞ്ചസാര – 2 tbsp

    വെള്ളം – 1/4 tsp

    ചെറുതായി മുറിച്ച ചെറി

    ഇത്‌ മൂന്നും കൂടി മിക്സ്‌ ചെയ്തു പത്തു മിനിറ്റു വക്കുക. ശേഷം ചെറി അരിച്ചെടുത്തു സിറപ്പ് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചെടുക്കുക.

    ഐസിങ് :

    വിപ്പിംഗ് ക്രീം – 1 cup

    വൈറ്റ് കോമ്പൗണ്ട് ചോക്ലേറ്റ് – 150 ട്ടോ 200 gm

    ചെറിസ്

    ഒരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും, വെജിറ്റബിൾ ഓയിൽ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിനുശേഷം അതിലേക്ക് വെണ്ണിലാ എസൻസും, പാലും ചേർത്ത് നന്നായി ഒന്നും കൂടെ മിക്സ് ചെയ്ത് വയ്ക്കുക. ഇനി ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ ചേർത്ത് നന്നായി അരിച്ചെടുത്ത് നന്നായി മിക്സ് ചെയ്യുക വീണ്ടും ആവശ്യമുണ്ടെങ്കിൽ ഒരു നാല് ടീസ്പൂൺ പാൽ ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഗ്രീസ് ചെയ്തുവെച്ച ടിൻലേക്ക് ബാറ്റർ ഒഴിച്ചു കൊടുത്തു നന്നായി ടാപ്പ് ചെയ്ത ശേഷം 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യാൻ വെച്ച് പാത്രത്തിലേക്ക് ഇറക്കിവെച്ച് 38 -40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക..
    ഒരു പ്ലേറ്റിലേക്ക് കുറച്ചു ക്രീം വെച്ച് അതിലേക്ക് ആദ്യത്തെ ലയർ കേക്ക് വെച്ച് അതിലേക്ക് പഞ്ചസാര പാനി ഒഴിച്ചു കൊടുത്ത അതിനുമുകളിൽ ആയിട്ട് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തുകൊടുക്കുക. ശേഷം അതിനുമുകളിൽ ആയിട്ട് മുറിച്ചുവെച്ച ചെറിയും വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു അടുത്ത ലേയർ വെച്ച് കേക്ക് മുഴുവനായിട്ട് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തുകൊടുക്കുക. ആദ്യത്തെ കറുമ്പ കോട്ടിന് ശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക ശേഷം ഫൈനൽ ആയിട്ട് ഒരു കോട്ടും കൂടി അപ്ലൈ ചെയ്തു നിങ്ങൾക്കിഷ്ടമുള്ള ഡെക്കറേഷൻ ചെയ്തെടുക്കാം.

    ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് എടുത്തശേഷം കഴിക്കാം. എപ്പോഴും ഉണ്ടാക്കി അടുത്തദിവസം കഴിക്കാനാണ് കൂടുതൽ സ്വാദ്…..അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിRuchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുൾ മീ അപ്പ് സാൻഡ്വിച് “എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പുൾ മീ അപ്പ് സാൻഡ്വിച് “എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.

    ചേരുവകൾ:

    ബ്രെഡ്ഡ് – 4 സ്ലൈസ്

    ബോൺലെസ് ചിക്കൻ -100 -200 gm

    ചിക്കൻ മസാല പുരട്ടിയെടുക്കാൻ:

    മഞ്ഞൾപൊടി-1/4 tspn

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1/2 tspn

    കുരുമുളകുപൊടി – 1/2 tspn

    തൈര് -1tspn

    ചെറുനാരങ്ങ നീര്-1tspn

    ഉപ്പ്-ആവശ്യത്തിന്

    ചിക്കൻ മസാല പുരട്ടി 10 mnts എടുത്തുവെക്കാം.10 മിനിറ്റിനു ശേഷം 2tbspn ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം

    വൈറ്റ് സോസ് ഉണ്ടാക്കിയെടുക്കാം:

    ബട്ടർ – ചെറിയ ക്യൂബ്

    വെളുത്തുള്ളി – 1 അല്ലി

    മൈദ – 1tbspn

    പാൽ – 1 1/2 cup

    ഉപ്പ്

    കുരുമുളക് പൊടി – 1/4 tspn

    ബട്ടർ പാനിൽ ഇട്ടു ഉരുക്കിയെടുത്ത ശേഷം അതിലേക്കു വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക.അതിലേക്കു മൈദ ചേർത്ത് കട്ടകൂടാതെ ഇളക്കിയെടുത്തു പാൽ ഒഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കുറുക്കിയെടുക്കുക, സോസ് പരുവത്തിലാക്കുക.വൈറ്റ് സോസ് റെഡിയായി
    pull ചെയ്യാൻ ഉപയോഗിക്കുന്ന ക്ലിയർ ഷീറ്റ് റൌണ്ട് ഷേപ്പിൽ ഒട്ടിച്ചുവെക്കുക.ഈ അളവിൽ ബ്രെഡ് മുറിച്ചെടുക്കുക.എന്നിട്ടു പാനിൽ ഇട്ടു ടോസ്റ്റ് ചെയ്തെടുക്കാം.

    ആവശ്യമായ പച്ചക്കറികൾ:

    ക്യാരറ്റ്

    തക്കാളി

    കുക്കുമ്പർ

    ക്യാബേജ്

    ഇവയെല്ലാം നേരിയതായി അരിഞ്ഞു വെക്കുക

    ടൊമാറ്റോ കെച്ചപ്-3 tbspn

    മയോണൈസ് – 3 tbspn

    ബ്രഡ് ക്രംബ്സ്‌ -tbspn

    ഉണ്ടാക്കുന്ന വിധം:

    1 സ്ലൈസ് ബ്രെഡ് എടുത്തു കെച്ചപ് പുരട്ടി വെച്ച് അതിന്റെ മുകളിൽ ക്ലിയർ ഷീറ്റ് വെക്കുക bread ഉള്ളിൽ വരുന്ന രീതിയിൽ വെക്കണം.ശേഷം ഫ്രൈ ചെയ്ത ചിക്കൻ ഇട്ടുകൊടുക്കുക ഇതിനുമുകളിൽ അരിഞ്ഞു വെച്ച പച്ചക്കറികൾ ഓരോന്നും ഇട്ടുകൊടുക്കാം.എന്നിട്ടു അതിന്റെ മുകളിലൂടെ വൈറ്റ് സോസ് ഒഴിച്ചുകൊടുക്കുക. 1 സ്ലൈസ് ബ്രെഡ് മയോനൈസ് പുരട്ടി വെക്കുക(മയോനൈസ് ഭാഗം മുകളിൽ വരുന്ന രീതിയിൽ വെക്കണം) ഇത്പോലെ 2 ലെയർ സെറ്റ് ചെയ്യാം.അവസാനം വൈറ്റ് സോസ് ഒഴിച്ച് ചിക്കനും പച്ചക്കറികളും ഇട്ടുകൊടുത്തു ബ്രഡ് പൊടിച്ചതും ഇട്ടുകൊടുക്കാം.ഇനി നമുക്ക് ഷീറ്റ് പതുക്കെ മുകളിലോട്ടു വലിച്ചെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുൾ മീ അപ്പ് സാൻഡ്വിച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിലുള്ള സാധാരണ ചേരുവകൾ വെച്ച് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

    വീട്ടിലുള്ള സാധാരണ ചേരുവകൾ വെച്ച് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

    ചിക്കൻ 200 ഗ്രാം

    മുട്ട രണ്ട്

    മുളകുപൊടി ഒരു ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    തൈര് ഒരു കപ്പ്

    കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

    ജീരകപ്പൊടി അര ടീസ്പൂൺ

    ഗരം മസാല അര ടീസ്പൂൺ

    ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

    സവാള ചെറിയ കഷണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി രണ്ടെണ്ണം
    വെള്ളം രണ്ട് ടേബിൾസ്പൂൺ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക
    എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ മാറ്റിവയ്ക്കുക.

    മൈദ ഒരു കപ്പ്

    കോൺഫ്ലോർ അര കപ്പ്

    ഉപ്പ് ആവശ്യത്തിന്

    കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    എല്ലാം നല്ലപോലെ മിക്സ് ആക്കുക

    രണ്ടു മണിക്കൂറിനു ശേഷം മസാല പുരട്ടി വച്ചിട്ടുള്ള ചിക്കൻ പീസുകൾ എല്ലാം എടുത്തു ഓരോന്നായി കോൺഫ്ലോറും മൈദയും ചേർത്ത് മിക്സിയിൽ മുക്കിയെടുക്കുക ഒരു പ്രാവശ്യം എടുത്തതിനു ശേഷം വീണ്ടും ബാക്കി വെച്ചിട്ടുള്ള മസാലയിൽ ഒന്നുകൂടെ മുക്കുക അതിനുശേഷം വീണ്ടും കോൺഫ്ലോറും മൈദയും ആയുള്ള മിക്സിൽ മുക്കിയെടുക്കുക അതിനുശേഷം ഓയിൽ ചൂടാക്കി അതിലേക്ക് ഓരോന്നായി ഇട്ടുകൊടുത്തു മീഡിയം തീയിൽ വച്ച്ഫ്രൈ ചെയ്ത് എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും —– ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി Caramel Butterscotch സേമിയ പായസം

    അടിപൊളി Caramel Butterscotch സേമിയ പായസം

    സേമിയo -1/2 കപ്പ്

    പഞ്ചസാര -3/4-കപ്പ്

    മിൽക്ക് -1/2 ലിറ്റർ

    നെയ്യ് -2 tbsp

    അണ്ടിപ്പരിപ്പ് -2 tbsp

    ആദ്യമായി പാത്രം ചൂടാകുബോൾ 1 tbsp നെയ് ഒഴിച്ച് ചൂടാകുബോൾ അതിലേക്ക് എടുത്തു വെച്ച സേമിയ വറത്തു എടുക്കുക അതിൽ എടുത്തു വെച്ച അണ്ടിപരിപ്പും ഇട്ടു ഇളക്കുക പിന്നീട് പാൽ ഒഴിക്കുക സേമിയ വേവിക്കുക.

    1/2 കപ്പ്‌ പഞ്ചസാര 1 tbsp നെയ്യും ചേർത്തു ക്യാരമേൽ സിറപ്പ് ഉണ്ടാക്കുക ഈ സിറപ്പ് വേവിച്ച സേമിയയിൽ ചേർത്ത് ബാക്കി വരുന്ന 1/4 കപ്പ്‌ പഞ്ചസാര യും കൂടി ചേർത്ത് ഇളക്കി ഒന്നു തിളപ്പിക്കുക. അടിപൊളി സേമിയ പായസം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annmaria Kalippilalla ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടലപ്പരിപ്പ് കൊണ്ട് വളരെ രുചികരമായ സുഖിയന്‍

    കടലപ്പരിപ്പ് കൊണ്ട് വളരെ രുചികരമായ സുഖിയന്‍

    കടലപ്പരിപ്പ് കൊണ്ട് ഒരു സുഖിയന്‍ | രുചികൊണ്ട് സ്നേഹം ഊട്ട്‌!!
    സാധാരണ ചെറുപയര്‍ കൊണ്ടാണ് സുഖിയന്‍ തയ്യാറാക്കാറുള്ളത്, എന്നാല്‍ കടലപ്പരിപ്പ് കൊണ്ട് തയ്യാറാക്കുന്ന സുഖിയന്‍റെ രുചി അതൊന്നു വേറെ തന്നെയാണ്.

    തയ്യാറാക്കുന്ന വിധം

    കടലപ്പരിപ്പ് -1കപ്പ്

    തേങ്ങ -1/2 കപ്പ്

    ശര്‍ക്കര -1/2 കപ്പ്

    ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂണ്‍

    മൈദ -1 കപ്പ്

    അരിപൊടി-1ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍പൊടി-2 പിഞ്ച്

    ഉപ്പ്

    വെള്ളം

    ഓയില്‍

    ഒരു കപ്പ് കടല പരിപ്പ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്ത് കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക.അതിനുശേഷം ഇതിന് ആവശ്യമായ മാവ് തയ്യാറാക്കാം.അതിനായി മൈദപൊടി, മഞ്ഞള്‍പൊടി,അരിപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കാം. അതിനുശേഷം ഫില്ലിങ് തയ്യാറാക്കുവാന്‍ ചൂടായ പാനിലേക്ക് നെയ്യ് ചേര്‍ത്ത് കറുത്ത എള്ളും തേങ്ങയും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കാം, ഇനി ഇതിലേക്ക് ശര്‍ക്കരപാനിയും വേവിച്ചെടുത്ത കടല പരിപ്പും, ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി യോചിപ്പിക്കുക. ഇനി ഇത് അടുപ്പില്‍ നിന്നും മാറ്റി ചൂടാറിയതിനുശേഷം ഉരുളകളാക്കി എടുത്ത് മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായ് ഈ വീഡിയോയില്‍ കണ്ടുനോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സുഖിയന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.