വൈറ്റ് ഫോറസ്റ്റ് കേക്ക്:
കേക്ക് ബാറ്റർ :-
മൈദ – 1 cup
പൊടിച്ച പഞ്ചസാര – 1/2 cup
പാൽപ്പൊടി – 1/2 cup
ബേക്കിംഗ് പൗഡർ – 1 tsp
ബേക്കിംഗ് സോഡ – 1/4 tsp
പാൽ – 1/2 cup.+ 4 tsp
വെജിറ്റബിൾ ഓയിൽ – 1/4 cup
വനില എസൻസ് – 1/2 tsp
വിനാഗിരി or നാരങ്ങാനീര് – 1 tsp
ഷുഗർ സിറപ്പ് :
പൊടിച്ച പഞ്ചസാര – 2 tbsp
വെള്ളം – 1/4 tsp
ചെറുതായി മുറിച്ച ചെറി
ഇത് മൂന്നും കൂടി മിക്സ് ചെയ്തു പത്തു മിനിറ്റു വക്കുക. ശേഷം ചെറി അരിച്ചെടുത്തു സിറപ്പ് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചെടുക്കുക.
ഐസിങ് :
വിപ്പിംഗ് ക്രീം – 1 cup
വൈറ്റ് കോമ്പൗണ്ട് ചോക്ലേറ്റ് – 150 ട്ടോ 200 gm
ചെറിസ്
ഒരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും, വെജിറ്റബിൾ ഓയിൽ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിനുശേഷം അതിലേക്ക് വെണ്ണിലാ എസൻസും, പാലും ചേർത്ത് നന്നായി ഒന്നും കൂടെ മിക്സ് ചെയ്ത് വയ്ക്കുക. ഇനി ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ ചേർത്ത് നന്നായി അരിച്ചെടുത്ത് നന്നായി മിക്സ് ചെയ്യുക വീണ്ടും ആവശ്യമുണ്ടെങ്കിൽ ഒരു നാല് ടീസ്പൂൺ പാൽ ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഗ്രീസ് ചെയ്തുവെച്ച ടിൻലേക്ക് ബാറ്റർ ഒഴിച്ചു കൊടുത്തു നന്നായി ടാപ്പ് ചെയ്ത ശേഷം 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യാൻ വെച്ച് പാത്രത്തിലേക്ക് ഇറക്കിവെച്ച് 38 -40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക..
ഒരു പ്ലേറ്റിലേക്ക് കുറച്ചു ക്രീം വെച്ച് അതിലേക്ക് ആദ്യത്തെ ലയർ കേക്ക് വെച്ച് അതിലേക്ക് പഞ്ചസാര പാനി ഒഴിച്ചു കൊടുത്ത അതിനുമുകളിൽ ആയിട്ട് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തുകൊടുക്കുക. ശേഷം അതിനുമുകളിൽ ആയിട്ട് മുറിച്ചുവെച്ച ചെറിയും വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു അടുത്ത ലേയർ വെച്ച് കേക്ക് മുഴുവനായിട്ട് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തുകൊടുക്കുക. ആദ്യത്തെ കറുമ്പ കോട്ടിന് ശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക ശേഷം ഫൈനൽ ആയിട്ട് ഒരു കോട്ടും കൂടി അപ്ലൈ ചെയ്തു നിങ്ങൾക്കിഷ്ടമുള്ള ഡെക്കറേഷൻ ചെയ്തെടുക്കാം.
ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് എടുത്തശേഷം കഴിക്കാം. എപ്പോഴും ഉണ്ടാക്കി അടുത്തദിവസം കഴിക്കാനാണ് കൂടുതൽ സ്വാദ്…..അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിRuchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.