വളരെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാം ഈ ബിരിയാണി . കഴുകി വൃത്തിയാക്കിയ 700 gm ചിക്കൻ ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്ത് എടുത്തതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ ചേർത്ത് അതിനോടൊപ്പം, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, ഒരു ടീസ് പൂൺ മഞ്ഞൾ പൊടി , ഉപ്പും, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നയി മസാല തേച് 10മിനിറ്റ് മാറ്റി വെക്കാം.
ഒരു കുക്കറിൽ 4ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം , bayleaf ഇട്ട് അതിലേക്ക് 3സവാള പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നയി വഴണ്ട് വരുമ്പോൾ ഒരു ടീസ് സ്പൂൺ മഞ്ഞൾ പൊടി ,ഒരു ടേബിൾ സ്പൂൺ മുളക് പൊടി ചേർത്ത് വഴറ്റി ബിരിയാണി മസാല, അര ടീസ്പൂൺ ഗരം മസാല , അര ടീസ് പൂൺ വലിയ ജീരകം പൊടിച്ചത് ചേർത്ത് ഇളക്കി മസാല പുരട്ടിയ ചിക്കൻ ചേർത്ത് ഇളക്കി 3സ്പൂൺ എണ്ണ കൂടി ഒഴിച്ച് വേവിച് എടുക്കുക . ചിക്കൻ വെന്ത് കഴിയുമ്പോൾ അതിൽ നിന്ന് ചിക്കൻ കഷ്ണങ്ങൾ മാറ്റി വെക്കാം . Bakki മസാലയിലേക്ക് 3.1/2glass വെള്ളം ഒഴിച്ച് പുതിനയില , 4പച്ചമുളക്, നാരങ്ങ നീര് ഉപ്പും ചേർത്ത് അതിലേക്ക് 2glass അരിയിട്ട് വേവിച്ചെടുക്കാം .
മാറ്റി വെച്ച ചിക്കൻ എണ്ണയിൽ ഒന്ന് പിരിച്ചെടുത്ത അരി വെന്ത് കഴിയുന്പോൾ അതിനോടൊപ്പം ചേർത്ത് സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കന്‍ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.