ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ രുചിയുടെ കാര്യത്തിൽ കേമനാണ് ഈ കേതൽ ചിക്കൻ ഫ്രൈ ഒരിക്കൽ നിങ്ങൾ ഇത് ട്രൈ ചെയ്യണം എങ്കിൽ തീർച്ചയായും പാർട്ടികളിലും വിരുന്നുകാരി വിളമ്പാൻ നിങ്ങൾ ഒരു ഐറ്റം ഇത് തന്നെ ഉണ്ടാകും.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ -250gm

വറ്റൽ മുളക് -10എണ്ണം

മല്ലി -2tbsp

മുളകുപൊടി-1tsp മഞ്ഞൾപൊടി-1/2tsp ചെറുനാരങ്ങ നീര് -2tbsp

ഉപ്പ്, -ആവശ്യത്തിന്

വെളിച്ചെണ്ണ -6tbsp

കറിവേപ്പില-ആവശ്യത്തിന്

പട്ട-1ചെറിയ കഷ്ണം

ഗ്രാമ്പു, -3എണ്ണം

ചെറിയ ജീരകം-1tsp പെരുംജീരകം-1tsp

തയ്യാറാക്കുന്ന വിധം
ചൂടായ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന 12 ചുവന്ന വറ്റൽ മുളക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം അത് പാനിൽ നിന്നും മാറ്റി ഒരു മിക്സിയുടെ ജാർ ഇട്ട് ഒന്ന് ചതച്ചെടുക്കുക (അധികം പൊടിയായി പൊടിയാൻ പാടില്ല)… ഇനി ആ പാനിലേക്ക് തന്നെ 2tbsp മല്ലി, ചെറിയ കഷ്ണം പട്ട, 3 ഗ്രാമ്പു, 1 ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവയിട്ട് ഒന്ന് ചൂടാക്കി എടുക്കാം ഇനി ഇതും കൂടി ഒരു മിക്സിയുടെ ജാർ ഇട്ട് നല്ല പൊടിയായി പൊടിച്ചെടുക്കാം.

6 അല്ലി വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി 8 ചെറിയ ഉള്ളി ഇവകൂടി മിക്സിയുടെ ജാർ ഇട്ട് ഒന്ന് അടിച്ചെടുക്കാം
ഇനി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് ഒരു ടേബിൾസ്പൂൺ ചതച്ചുവെച്ച വറ്റൽ മുളകും രണ്ട് ടേബിൾ സ്പൂൺ പൊടിച്ചുവെച്ച മല്ലി പട്ട ഗ്രാമ്പു ജീരകംപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി മിക്സും കുറച്ച് കറിവേപ്പിലയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കാം…..

ഇനി ഒരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ മസാല പുരട്ടി മാറ്റിവെച്ച ചിക്കൻ ഓരോന്നായി ചെറിയ തീയിൽ പൊരിച്ചെടുക്കാം…. ഇനി ഈ ഓയിൽ ഇലേക്ക് തന്നെ നമ്മൾ നേരത്തെ ചതച്ച് വെച്ച ഇനി ഈ ഓ യിലേക്ക് തന്നെ നമ്മൾ നേരത്തെ ചതച്ച് വെച്ചിരിക്കുന്ന വറ്റൽമുളക് ഒരു ടേബിൾസ്പൂൺ കൂടി ഇട്ട് കുറച്ച് കറിവേപ്പില കൂടി ഇട്ട് ഒന്ന് വയറ്റി നമ്മൾ പൊരിച്ചു വെച്ച ചിക്കന്റെ മുകളിലേക്ക് ഇത് ഇട്ടുകൊടുക്കാം സ്വാദിഷ്ഠമായ കേതൽ ചിക്കൻ ഫ്രൈ തയ്യാർ…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും —– ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി —– ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.