മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി.. ചായ ക്കടയിലെ അതെ ടേസ്റ്റ്റ്റിൽ നോൺ വെജ് കറിയുടെ കൂടെ കിടിലൻ..

മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി.. ചായ ക്കടയിലെ അതെ ടേസ്റ്റ്റ്റിൽ നോൺ വെജ് കറിയുടെ കൂടെ കിടിലൻ..

1.അരിപൊടി – 200 ഗ്രാം or 1 കപ്പ്‌ (250 ml കപ്പ്‌ )

2. ചെറിയ ഉള്ളി – 3 എണ്ണം

3.ജീരകം – 1/4 ടീസ്പൂൺ

4. നാളികേരം – 1 ചെറിയ കപ്പ് (4 ടേബിൾ സ്പൂൺ )

5. കറുത്ത എള്ള് – 1/4 ടീസ്പൂൺ

6.വെണ്ണ – 1/4 ടീസ്പൂൺ

7. ഉപ്പ് – ആവശ്യത്തിന്

8. എണ്ണ – വറക്കാൻ ആവശ്യത്തിന്

9. തിളപ്പിച്ച വെള്ളം

നാളികേരം, ജീരകം, ചെറിയ ഉള്ളി എന്നിവ മിക്സിയിൽ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ അരിപൊടി, ചതച്ച നാളികേരം, എള്ള്, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. അതിലേക്കു തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന് ചെറിയ ഉരുള എടുത്തു ഒന്ന് കട്ടിയിൽ പരത്തുക അതിൽ നിന്ന് ചെറിയ വട്ടത്തിൽ കട്ട്‌ ചെയ്തു എടുക്കുക. എണ്ണ നന്നായി ചൂടായാൽ അതിലേക്കു ഇട്ടു താഴന്ന തീയിൽ വച്ചു രണ്ടു ഭാഗവും ബ്രൗൺ കളർ ആകുന്ന വരെ വറക്കുക. എണ്ണയിൽ നിന്ന് കോരി മാറ്റുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊരിച്ച പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.