പഴം നുറുക്ക് | സ്നേഹത്തിന്‍ മധുരം ആരിലും കൊതിയുണര്‍ത്തുന്ന ഒരു മധുര പലഹാരമാണ് പഴം നുറുക്ക് . നെയ്യും , പഴവും ശര്‍ക്കരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ വിഭവമാണിത്. അതുപോലെ തന്നെ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കി എടുക്കാന്‍ പറ്റിയ ഒന്ന് കൂടിയാണിത്.
തയ്യാറാക്കുന്ന വിധം.
ചേരുവകള്‍
ഏത്തപ്പഴം -3
തേങ്ങ -1/2 കപ്പ്
ശര്‍ക്കര -1/2 കപ്പ്
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ
തേങ്ങാപ്പാൽ – 3 ടേബിള്‍ സ്പൂണ്‍ (ഓപ്ഷണൽ)
ചൂടായ പാനിലേക്ക് നെയ്യൊഴിച്ച് ചെറിയ കനത്തില്‍ നുറുക്കിയെടുത്ത ഏത്തപ്പഴം ചേര്‍ത്ത് ചെറുതായ് ഒന്ന് വറുത്തെടുക്കാം. ഇനി ഇത് പാനില്‍ നിന്നും മാറ്റി, ഇതേ നെയ്യില്‍ തേങ്ങ ചേര്‍ത്ത് ഒരുമിനിറ്റ് വഴറ്റുക. അതിനു ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി യോചിപ്പിക്കുക . അതിനു ശേഷം വറുത്ത് വച്ചിരിക്കുന്ന പഴവും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് ശര്‍ക്കര പാനിയെല്ലാം പഴത്തില്‍ നന്നായി പിടിച്ച് പാനി ഒന്ന് കുറുകി വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാലും കൂടി ചേര്‍ത്ത് യോചിപ്പിച്ചാല്‍ കൊതിയൂറും പഴം നുറുക്ക് റെഡി .തയ്യാറാക്കുന്ന വിശദമായ വീഡിയോ കാണുവാന്‍ ഈ ലിങ്ക് കാണുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം നുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.






