നല്ല സോഫ്റ്റ് ബട്ടൂര നിങ്ങളും ഉണ്ടാക്കി നോക്കൂ

സോഫ്റ്റ് ബട്ടൂര തയ്യാറാക്കുന്ന വിധം

നാല് കപ്പ് മൈദ ഒരു ബൗളിൽ ഇടുക അതിലേക്ക് 2 ടീസ്പൂൺ ഉപ്പ് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ചെറിയ പാത്രം എടുത്ത് അതിലേക്ക് 2 ടീസ്പൂൺ യീസ്റ്റ് 2 ടേബിൾസ്പൂൺ പഞ്ചസാര ഒരു കപ്പ് നേരിയ ചൂടുള്ള പാൽ എന്നിവ ചേർത്ത് മിക്സ്‌ ചെയ്ത് 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക …. പൊടിയിലേക്ക് ആക്ടിവ് ആയ യീസ്റ്റും കാൽ കപ്പ് തൈരും ചേർത്ത് കുഴക്കുക …. അതിലേക്ക് അരക്കപ്പ് ചെറു ചൂടു വെള്ളം ഒഴിച്ചു കുഴക്കുക …. ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് കുഴക്കുക ….നല്ല അടപ്പുള്ള പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് മാവിൽ മിക്സ് ചെയ്ത് 2 മണിക്കൂർ അടച്ചു വെക്കുക ….. രണ്ട് മണിക്കൂറിനു ശേഷം പൊങ്ങി വന്ന മാവെടുത്ത് ചപ്പാത്തിയേക്കാൾ കുറച്ചു കട്ടിയിൽ പരത്തിയെടുത്ത് നാലായി മുറിച്ച് ചൂടുള്ള എണ്ണയിൽ വറുത്തു കോരി എടുക്കാം…..നല്ല സോഫ്റ്റ് ബട്ടൂര റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ബട്ടൂര ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.