Blog

  • നല്ല പൂ പോലെ സോഫ്റ്റായ ഇടിയപ്പം /നൂൽപുട്ടു ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു

    നല്ല പൂ പോലെ സോഫ്റ്റായ ഇടിയപ്പം /നൂൽപുട്ടു ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു

    നല്ല പൂ പോലെ സോഫ്റ്റായ ഇടിയപ്പം /നൂൽപുട്ടു ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.

    ചേരുവകൾ :

    അരിപൊടി – 1കപ്പ്‌ (നൂൽപുട്ടു /ഇടിയപ്പം പൊടി )

    നെയ്യ് /വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

    തിളച്ച വെള്ളം – 1.5 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    അരിപൊടിയിലേക്ക് ഉപ്പ്, നെയ്യ് എന്നിവ ഇട്ട് ഒന്ന് ഇളക്കുക അതിലേക്കു തിളച്ച ചൂട് വെള്ളം കുറേശേ കുറേശേ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ ആണ് കുഴച്ചെടുക്കേണ്ടത്. സേവ നാഴിയിൽ എണ്ണ പുരട്ടി മാവ് നിറച്ചു ഇടിയപ്പം തട്ടിൽ ചുറ്റി എടുക്കുക. ഇടിയപ്പം തട്ടു വക്കാൻ പാകത്തിൽ ഉള്ള ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിനു മുകളിൽ തട്ടു വച്ചു ഒരു അടപ്പു വച്ചു ഒരു 5 മിനിറ്റ് ആവി കയറ്റി എടുക്കുക. അല്ലെങ്കിൽ സ്റ്റീമർ ഉണ്ടെങ്കിൽ അതിൽ ആവി കയറ്റി എടുത്താൽ മതി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ  ഉണ്ടാക്കി നോക്കൂ

    ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ ഉണ്ടാക്കി നോക്കൂ

    ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ.. 😍
    അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും എന്തിനും കോമ്പിനേഷൻ കറി ആയ ഇത് നമുക്ക് 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം 🤗
    ഈ കറി നമ്മൾ ഒരു കുക്കറിൽ ആണ് ചെയ്തിരിക്കുന്നത്. കുക്കറിൽ 1.5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ജീരകം പൊട്ടിക്കണം, ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് 2 വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റണം.. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. അതിന്റെ പച്ച മണം മാറി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു തക്കാളി യും പച്ചമുളകും അരിഞ്ഞത് ചേർത്ത് കൊടുക്കാം. നന്നായി വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് അരിഞ്ഞതും ചേർത്തു നന്നായി വഴറ്റണം, ശേഷം ഇതിലേക്ക് നമുക്ക്  ഒരു അര ക്യാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ, ബീൻസ് എന്നിങ്ങനെ നിങ്ങൾക്കിഷ്ടമുള്ള വെജിറ്റബിൾസ് ചേർത്തുകൊടുക്കാം..

    ഇനി നമുക്ക് ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.. മല്ലിപ്പൊടി ഒരു ടീസ്പൂൺ, കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ, ഗരം മസാല കാൽ ടീസ്പൂൺ, ചേർത്തു നന്നായി വാട്ടുക, ഇനി നമുക്ക് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കുക്കർ അടച്ചു വച്ച് വേവിയ്ക്കാം. കുക്കറിൽ ഒരു വിസിൽ വന്നാൽ, തീ ഓഫ് ചെയ്തു, തുറന്നു വെച്ച കുറച്ചുനേരം വേവിക്കണം.. വെജിറ്റബിൾസ് ഒന്ന് ഉടഞ്ഞു കിട്ടണം.. ഇനി നമുക്ക് ഇതിലേക്ക് ഒരു ചെറിയ കഷ്ണം ക്യാപ്സിക്കം അരിഞ്ഞതും ചേർത്തു കൊടുക്കാം.. ക്യാപ്സിക്കം നിർബന്ധമില്ല നിങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. നമ്മുടെ വെജിറ്റബിൾ മസാല കുറുമ ഇവിടെ റെഡിയായിട്ടുണ്ട്. ഇതു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു വെജിറ്റബിൾ കറിയാണ്. എല്ലാവരും ഇതൊന്നു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം

    റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം

    റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം.

    ചേരുവകൾ

    റവ – 1 കപ്പ്

    തൈര് – 1/2 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1 ടേബിൾ സ്പൂൺ

    സവാള – 1

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    പച്ച മുളക് – 1 എണ്ണം

    തക്കാളി – 1 എണ്ണം

    ജീരകം – 1/2 ടീസ്പൂൺ

    കറി വേപ്പില

    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    മുളക് പൊടി – 1 ടീസ്പൂൺ

    മല്ലി പൊടി – 1/2 ടീസ്പൂൺ

    ഗരം മസാല – 1/2 ടീസ്പൂൺ

    വേവിച്ച

    ഉരുളക്കിഴങ്ങ് – 2 എണ്ണം

    എണ്ണ – 1ടേബിൾസ്പൂൺ

    കടുക് – 1/2 ടീസ്പൂൺ

    ജീരകം – 1/2 ടീസ്പൂൺ

    ചില്ലി ഫ്‌ളക്‌സ് – 1/2 ടീസ്പൂൺ

    കറി വേപ്പില

    തയാറാക്കുന്ന വിധം
    ആദ്യം ഒരു ബൗളിൽ റവ എടുത്ത് അതിന്റെ കൂടെ തൈര് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ടു നല്ല സോഫ്റ്റ്‌ ആയിട്ടു ഒന്നു കുഴച്ചു എടുക്കണം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി ഇതു ഒരു 20 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വെയ്ക്കാം. ഇനി ഒരു മസാല തയാറാക്കുന്നതിന് ആയി ഒരു പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് ജീരകം, ഉള്ളി, പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില ആവശ്യത്തിനു ഉപ്പും ഇട്ടു ഉള്ളി ഒന്നു സോഫ്റ്റ്‌ ആകുന്നതു വരെ ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞത് ഇട്ടു കൊടുത്തു വെന്തു ഉടഞ്ഞ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി,മല്ലി പൊടി, ഗരം മസാല ഇട്ടു പൊടി ടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങ് ഇട്ടു ഇളക്കി തീ ഓഫ്‌ ചെയ്യാം. ഇനി മാവിൽ നിന്നു ചെറിയ ഉരുളയാക്കി എടുത്തു കയ്യിൽ വെച്ചു ഒന്നു പരത്തി മസാല അതിൽ വെച്ചു വീണ്ടും ബോൾ പോലെ എല്ലാം ആക്കി ആവിയിൽ 20 മിനിറ്റു ഒന്നു വെച്ചു വേവിച്ചു എടുക്കണം. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാകുമ്പോൾ, കടുക്, ജീരകം, ചില്ലി ഫ്‌ളക്‌സ്, കറി വേപ്പില ഇട്ടു ഒന്നു വഴറ്റി അതിലേക്കു റവ ബോൾ ഇട്ടു ഇളക്കി തീ ഓഫ്‌ ചെയ്യാം..
    1 കപ്പ് റവ ഉണ്ടെങ്കിൽ കറി ഇല്ലാതെ കഴിക്കാവുന്ന കിടിലൻ Breakfast…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അമ്മയുടെ സ്പെഷ്യൽ റെസിപ്പിയിൽ ഒരു കിടുക്കാച്ചി കക്ക ഫ്രൈ

    അമ്മയുടെ സ്പെഷ്യൽ റെസിപ്പിയിൽ ഒരു കിടുക്കാച്ചി കക്ക ഫ്രൈ

    അമ്മയുടെ സ്പെഷ്യൽ റെസിപ്പിയിൽ ഒരു കിടുക്കാച്ചി കക്ക ഫ്രൈ😋

    കക്ക – 500 g

    മഞ്ഞൾപ്പൊടി – 1/2 tsp

    മുളക് പൊടി – 1 tsp

    കാശ്മീരി മുളക് പൊടി – 1 1/2 tsp

    ഉപ്പ്

    ചെറിയ ഉള്ളി – 25

    പച്ചമുളക് – 3

    വെളുത്തുള്ളി – 4

    ഇഞ്ചി – ചെറിയ കഷ്ണം

    നാളികേരക്കൊത്ത് – 1/4 cup

    നാളികേരം ചിരകിയത് – 1 cup

    കറിവേപ്പില

    പെരിഞ്ചീരകം – 1 tbsp

    കുരുമുളക് ചതച്ചത് – 1 tbsp

    വെളിച്ചെണ്ണ

    കഴുകി വൃത്തിയാക്കിയ കക്ക ഇറച്ചിയിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി,ഉപ്പ് ചേർത്ത് marinate ചെയ്ത് 15 minute നു ശേഷം Cooker ൽ ഒരു whistle വരുന്നതുവരെ Cook ചെയ്തെടുക്കുക. ഒരു Pan ൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റൽ മുളക്, നാളികേരക്കൊത്ത്, ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റിയെടുക്കുക.ഇതിലേക്ക് Cut ചെയ്ത ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം വേവിച്ചു വെച്ച കക്ക കൂടി ചേർത്ത് പകുതിfry ആകുമ്പോൾ ചിരകിയ നാളികേരം കൂടി ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക. കക്ക നന്നായി ഫ്രൈ ആയി വരുമ്പോൾ അതിലേക്ക് പെരിഞ്ചീരകവും, ചതച്ച കുരുമുളകും ചേർത്ത് നന്നായി mix ചെയ്ത് flame off ചെയ്യാം .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കക്ക ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    Sponge പോലൊരു ചോക്ലേറ്റ് കേക്ക്

    Ingredients

    മുട്ട -4

    മൈദാ -1 കപ്പ്

    കോക്കോ പൌഡർ -2 tbs

    പഞ്ചസാര -3/4 കപ്പ്

    വെജിറ്റബിൾ ഓയിൽ -1/4 കപ്പ്

    ഇൻസ്റ്റന്റ് കോഫി പൗഡർ -1 tspn

    ബേക്കിംഗ് പൌഡർ -3/4 tspn

    ബേക്കിംഗ് സോഡാ -1/4 tspn

    മൈദയും കൊക്കോ പൗഡറും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും നന്നായി ഇടഞ്ഞു വെക്കുക .നാലു മുട്ട നന്നായി ബീറ്റ് ചെയ്യുക .അതിലോട്ട് പഞ്ചസാര ചേർത്ത് കൊടുക്കുക ശേഷം നന്നായി ബീറ്റ് ചെയ്യുക . 1 ടീസ്പൂൺ കോഫീ പൗഡറിലോട്ട് 1/4 കപ്പ് ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്തു വെക്കുക .ഇതും ഓയിലും ബാറ്ററിലോട്ട് ചേർത്തുകൊടുക്കുക .എന്നിട്ട് ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ മിക്സും ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക . കേക്കിന്റെ ബാറ്റെർ റെഡി . ഇത് ഇനി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വെച്ച് 20-25 മിനിറ്റ് 180 c ൽ ബേക്ക് ചെയ്തെടുക്കുക .എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് റെഡിയാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദോശമാവുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കു കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവും

    ദോശമാവുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കു കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവും

    കുട്ടികൾക്ക് ഇടയ്ക്കു ഉണ്ടാക്കി കൊടുക്കാൻ പറ്റിയ കിടിലൻ ചോക്ലേറ്റ് ദോശ thayyarakkam
    ആദ്യം അധികം പുളിപ്പില്ലാത്ത ദോശമാവിലേക്കു കുറച്ചു പഞ്ചസാര ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക ഇനി ദോശ കല്ലിൽ കനം കുറച്ചു parathiya ശേഷം അതിനു മുകളിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ചോക്ലേറ്റ്, ന്യൂട്ടെല്ല, അല്ലെങ്കിൽ hershys syrup എന്തെകിലും തേച്ചു പിടിപ്പിക്കുക അതിനു മുകളിൽ പഞ്ചസാരയും കുറച്ചു ബട്ടറും ചേർത്ത് നന്നായി മൊരിച്ചെടുത്താൽ അടിപൊളി ചോക്ലേറ്റ് ദോശ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉത്സവ പറമ്പിലെ പൊരി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    ഉത്സവ പറമ്പിലെ പൊരി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    ഉത്സവ പറമ്പിലെ പൊരി കഴിക്കാൻ ഇഷ്ടമില്ലാത്തവർ arum ഉണ്ടാവില്ല. പൊരി നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കുട്ടികൾക്കും , മുതിർന്നവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന പൊരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    പൊരി തയ്യാറാക്കാൻ വേണ്ടി കുറുവ അരി ആണ് ഞാൻ എടുത്തത്. പചരിയും , മട്ട അരിയും എടുക്കാൻ പാടില്ല. കറക്റ്റ് ആയിട്ട് കിട്ടില. കുറുവ , ജയ എന്നിങ്ങനെ ഉള്ള അരി ആണ് നല്ലത്. കുറച്ച് അരി 1 കപ്പിൽ എടുക്കാം. അത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആണ് ഞാൻ വറുത്ത് എടുക്കുന്നത്. അലുമിനിയം , അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടി എന്നിവ എടുക്കുന്നത് ആണ് നല്ലത്. അരി വറുക്കുന്ന സമയം ശ്രദ്ധിക്കേണ്ടത് അറിയിൽ ഒരു വെള്ള കുത്ത് വരുമ്പോൾ തന്നെ എടുത്ത് മാറ്റണം. ഒരുപാട് നേരം ഫ്രൈ ചെയ്യാൻ പാടില്ല. കളർ ശ്രദ്ധിക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരണം. 1 സ്പൂൺ അരി ചേർത്ത് കൊടുക്കാം. ഉടനെ തീ മീഡിയം ആക്കണം. അരി ഇട്ടു കൊടുത്ത ഉടനെ അരി പൊന്തി പൊരി ആയി വരുന്നത് കാണാം. ഉടനെ തന്നെ എടുത്ത് ഒരു ടിസ്സു പേപ്പർ ഇട്ടു കൊടുക്കാം. എല്ലാം ഫ്രൈ ചെയ്തെടു്കുക. അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ചൂടോടെ തന്നെ സൂപ്പർ പൊരി കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.