Sponge പോലൊരു ചോക്ലേറ്റ് കേക്ക്
Ingredients
മുട്ട -4
മൈദാ -1 കപ്പ്
കോക്കോ പൌഡർ -2 tbs
പഞ്ചസാര -3/4 കപ്പ്
വെജിറ്റബിൾ ഓയിൽ -1/4 കപ്പ്
ഇൻസ്റ്റന്റ് കോഫി പൗഡർ -1 tspn
ബേക്കിംഗ് പൌഡർ -3/4 tspn
ബേക്കിംഗ് സോഡാ -1/4 tspn
മൈദയും കൊക്കോ പൗഡറും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും നന്നായി ഇടഞ്ഞു വെക്കുക .നാലു മുട്ട നന്നായി ബീറ്റ് ചെയ്യുക .അതിലോട്ട് പഞ്ചസാര ചേർത്ത് കൊടുക്കുക ശേഷം നന്നായി ബീറ്റ് ചെയ്യുക . 1 ടീസ്പൂൺ കോഫീ പൗഡറിലോട്ട് 1/4 കപ്പ് ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്തു വെക്കുക .ഇതും ഓയിലും ബാറ്ററിലോട്ട് ചേർത്തുകൊടുക്കുക .എന്നിട്ട് ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ മിക്സും ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക . കേക്കിന്റെ ബാറ്റെർ റെഡി . ഇത് ഇനി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വെച്ച് 20-25 മിനിറ്റ് 180 c ൽ ബേക്ക് ചെയ്തെടുക്കുക .എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് റെഡിയാക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.