കടലപ്പരിപ്പ് കൊണ്ട് വളരെ രുചികരമായ സുഖിയന്‍

Advertisement

കടലപ്പരിപ്പ് കൊണ്ട് ഒരു സുഖിയന്‍ | രുചികൊണ്ട് സ്നേഹം ഊട്ട്‌!!
സാധാരണ ചെറുപയര്‍ കൊണ്ടാണ് സുഖിയന്‍ തയ്യാറാക്കാറുള്ളത്, എന്നാല്‍ കടലപ്പരിപ്പ് കൊണ്ട് തയ്യാറാക്കുന്ന സുഖിയന്‍റെ രുചി അതൊന്നു വേറെ തന്നെയാണ്.

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പ് -1കപ്പ്

തേങ്ങ -1/2 കപ്പ്

ശര്‍ക്കര -1/2 കപ്പ്

ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂണ്‍

മൈദ -1 കപ്പ്

അരിപൊടി-1ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി-2 പിഞ്ച്

ഉപ്പ്

വെള്ളം

ഓയില്‍

ഒരു കപ്പ് കടല പരിപ്പ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്ത് കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക.അതിനുശേഷം ഇതിന് ആവശ്യമായ മാവ് തയ്യാറാക്കാം.അതിനായി മൈദപൊടി, മഞ്ഞള്‍പൊടി,അരിപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കാം. അതിനുശേഷം ഫില്ലിങ് തയ്യാറാക്കുവാന്‍ ചൂടായ പാനിലേക്ക് നെയ്യ് ചേര്‍ത്ത് കറുത്ത എള്ളും തേങ്ങയും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കാം, ഇനി ഇതിലേക്ക് ശര്‍ക്കരപാനിയും വേവിച്ചെടുത്ത കടല പരിപ്പും, ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി യോചിപ്പിക്കുക. ഇനി ഇത് അടുപ്പില്‍ നിന്നും മാറ്റി ചൂടാറിയതിനുശേഷം ഉരുളകളാക്കി എടുത്ത് മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായ് ഈ വീഡിയോയില്‍ കണ്ടുനോക്കൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സുഖിയന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.