വീട്ടിലുള്ള സാധാരണ ചേരുവകൾ വെച്ച് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

ചിക്കൻ 200 ഗ്രാം

മുട്ട രണ്ട്

മുളകുപൊടി ഒരു ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തൈര് ഒരു കപ്പ്

കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

ജീരകപ്പൊടി അര ടീസ്പൂൺ

ഗരം മസാല അര ടീസ്പൂൺ

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

സവാള ചെറിയ കഷണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി രണ്ടെണ്ണം
വെള്ളം രണ്ട് ടേബിൾസ്പൂൺ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക
എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ മാറ്റിവയ്ക്കുക.

മൈദ ഒരു കപ്പ്

കോൺഫ്ലോർ അര കപ്പ്

ഉപ്പ് ആവശ്യത്തിന്

കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

മുളകുപൊടി ഒരു ടീസ്പൂൺ

എല്ലാം നല്ലപോലെ മിക്സ് ആക്കുക

രണ്ടു മണിക്കൂറിനു ശേഷം മസാല പുരട്ടി വച്ചിട്ടുള്ള ചിക്കൻ പീസുകൾ എല്ലാം എടുത്തു ഓരോന്നായി കോൺഫ്ലോറും മൈദയും ചേർത്ത് മിക്സിയിൽ മുക്കിയെടുക്കുക ഒരു പ്രാവശ്യം എടുത്തതിനു ശേഷം വീണ്ടും ബാക്കി വെച്ചിട്ടുള്ള മസാലയിൽ ഒന്നുകൂടെ മുക്കുക അതിനുശേഷം വീണ്ടും കോൺഫ്ലോറും മൈദയും ആയുള്ള മിക്സിൽ മുക്കിയെടുക്കുക അതിനുശേഷം ഓയിൽ ചൂടാക്കി അതിലേക്ക് ഓരോന്നായി ഇട്ടുകൊടുത്തു മീഡിയം തീയിൽ വച്ച്ഫ്രൈ ചെയ്ത് എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും —– ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.