Blog

  • കോളി ഫ്ലവർ കൊണ്ട് ചപ്പാത്തിക്കു പറ്റിയ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

    കോളി ഫ്ലവർ കൊണ്ട് ചപ്പാത്തിക്കു പറ്റിയ കറി.

    കോളിഫ്ലവർ:1 ചെറുത്

    സവാള:2

    തക്കാളി:2

    ഇഞ്ചി:ഒരു ചെറിയ കഷ്ണം

    പച്ചമുളക്:3

    മഞ്ഞൾപൊടി:1/2 ടീസ്പൂൺ

    മുളക്‌പൊടി:1ടീസ്പൂൺ

    കാശ്മീരി മുളകു പൊടി:1/2ടീസ്പൂൺ

    മല്ലിപ്പൊടി:1ടീസ്പൂൺ

    ഗരം മസാല:1ടീസ്പൂൺ

    കസൂരിമേതി:1 ടീസ്പൂൺ

    മല്ലിയില

    ഉപ്പ്

    എണ്ണ

    കോളിഫ്ലവർ 15 മിനുറ്റ് ചൂട് വെള്ളത്തിൽ ഇട്ടു വെച്ച ശേഷം വെള്ളം കളഞ്ഞ് വെക്കുക. എണ്ണ ചൂടാക്കി കോളിഫ്ലവർ വറുത്തെടുക്കുക. അതേ എണ്ണയിൽ ഒരു സവാള ഇതൾ ആക്കി എടുത്ത് വറുത്തെടുക്കുക.കുറച്ചു എണ്ണയിൽ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇഞ്ചി ചേർക്കുക. പൊടികൾ ചേർക്കുക. തക്കാളി ചെറുതായി നുറുക്കിയത് ചേർക്കുക. വഴന്നു വന്ന ശേഷം കോളിഫ്ലവർ ,സവാള വറുത്തത് ചേർക്കുക. പച്ചമുളക് ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ്‌ ചേർത്ത് 5 മിനുട്ട് അടച്ചു വെച്ച് വേവിക്കുക. അതിനു ശേഷം ഗരം മസാലയും, കസൂരിമേതി, മല്ലിയില ഇട്ടു വാങ്ങുക. കോളിഫ്ലവർ കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോളി ഫ്ലവർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ഹെൽത്തി ബ്രേക്‌ഫാസ്റ് ആയാലോ?

    വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ഹെൽത്തി ബ്രേക്‌ഫാസ്റ് ആയാലോ?

    വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ഹെൽത്തി ബ്രേക്‌ഫാസ്റ് ആയാലോ? ||”Potato Egg Omelette ”

    ചേരുവകൾ

    1.ഉരുളക്കിഴങ്ങ് – വലുത് ഒന്ന് (300 gm)

    2.മുട്ട – നാലെണ്ണം

    3.കാരറ്റ് – ഒന്ന്

    4.സവാള – ഒന്ന് (മീഡിയം)

    5.മല്ലിയില – ഒരു ടേബിൾ സ്പൂൺ

    6.ഉള്ളിത്തണ്ട് – ഒന്ന്

    7.പച്ചമുളക് – ഒന്ന്

    8.എണ്ണ – രണ്ടു ടേബിൾസ്പൂൺ

    9.ഉപ്പ് – ഒരു ടീസ്പൂൺ

    10.ചില്ലി ഫ്ളക്സ് – അര ടീസ്പൂൺ

    11.കുരുമുളക് പൊടി – അര ടീസ്പൂൺ

    പാചക രീതി
    ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു(വെജിറ്റബിൾ ചോപ്പർ ഉപയോഗിക്കാവുന്നതാണ് )ശേഷം വെള്ളത്തിൽ കഴുകി തോർത്തി എടുക്കുക.
    കാരറ്റ് ,സവോള,ഉള്ളിത്തണ്ട്,പച്ചമുളക് മല്ലിയില ഇവ ചെറുതായി കട്ട് ചെയ്യണം.
    ചുവടു കട്ടിയുള്ള പാനിൽ ഒരുറ്റബിൾസ്പൂൺ എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങ് , സവോള ,കാരറ്റ് ഇവ നന്നായി വേവിച്ചെടുക്കുക .ഒരു മിക്സിങ് ബൗളിൽ നാലു മുട്ടയും ,പച്ചമുളകും,മല്ലിയിലയും ,ഉള്ളിത്തണ്ടും ചേർക്കുന്നതോടൊപ്പം ചിലിഫ്ളക്സ്,കുരുമുളക് പൊടി ,ഉപ്പും ,വേവിച്ച ഉരുളക്കിഴങ്ങ് മിക്സും കൂടെ ചേർത്ത് യോജിപ്പിച്ച് പാനിൽ എണ്ണയൊഴിച്ച് മുട്ട പൊരിക്കുന്നതുപോലെ ഇരുവശവും നല്ല മൊരിച്ചെടുക്കുക .
    ചൂടോടുകൂടി തന്നെ ഇഷ്ടമുള്ള സോസിനോടൊപ്പം കഴിക്കാവുന്നതാണ് .

    നല്ല രുചികരമായ പൊട്ടറ്റോ എഗ്ഗ്‌ ഓംലറ്റ് നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം പ്രഭാത ഭക്ഷണമായി മാത്രമല്ല ,ഡിന്നർ ആയും നമുക്ക് കഴിക്കാവുന്ന ഹെൽത്തിയായ റെസിപി ആണിത്. കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപ്പെടും അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ എഗ്ഗ്‌ ഓംലറ്റ് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്‌ഫാസ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചൂട് ചോറിന് ഒപ്പം കഴിക്കാൻ ഒരു രസം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ചൂട് ചോറിന് ഒപ്പം കഴിക്കാൻ ഒരു രസം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ചൂട് ചോറിന് ഒപ്പം കഴിക്കാൻ ഒരു രസം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിന് വേണ്ടി ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർത്ത് വെക്കണം. ഒരു 10 min നേരം അങ്ങനെ വെക്കണം. അടുത്തതായി 1/2 tbsp ജീരകം ഒന്ന് പൊടിച്ച് എടുക്കണം. 1 tbsp കുരുമുളകും പൊടിച്ച് എടുക്കണം. 4 വെളുത്തുള്ളി തൊലി കളയാതെ ചതച്ചത് . ഒരു പഴുത്ത തക്കാളി നന്നായി കൈ വെച്ച് ഞരടി എടുക്കണം. അതിലേക്ക് പുളി വെളളം ഒഴിക്കുക. കൂടെ 1 കപ്പ് വെള്ളം കൂടി ഒഴിക്കണം. 1/2 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഒരു ചട്ടി ചൂടാക്കുക അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ചുവന്ന മുളക് , കറിവേപ്പില , എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കുക. തയ്യാറാക്കി വെച്ച പുളി , തക്കാളി വെള്ളം ഒഴിച്ച് കൊടുക്കുക. പൊടിച്ച് വെച്ച ജീരകം , കുരുമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് ഒന്ന് തിളപ്പിച്ച് എടുക്കണം. ഇത്രെയും മതി മല്ലി ഇല ചേർത്ത് സ്റ്റൗ ഓഫ് ആക്കാം. രസം തയ്യാറായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫ്രഷ് മീൻ വെച്ച് ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കിടിലൻ ടേസ്റ്റ് ആണ്

    ഫ്രഷ് മീൻ വെച്ച് ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കിടിലൻ ടേസ്റ്റ് ആണ്

    ഫ്രഷ് മീൻ വെച്ചു ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കിടിലൻ ടേസ്റ്റ് ആണ്.. മീൻ കഴിക്കാൻ ഇഷ്ടം ഇല്ലാത്ത, കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരു പോലെ ഇഷ്ടപെടുന്ന ഈ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദമായി അറിയാൻ അറിയാൻ ആയി വിഡിയോ മുഴുവൻ കാണണേ..

    ആദ്യം മീൻ ഫ്രൈ ചെയ്യാം.. അതിന് ശേഷം മീനിന്റെ മുള്ള് എല്ലാം കളഞ്ഞു ഒരു മിക്സിയിലേക്ക് മാറ്റാം..അതിന്റെ ഒപ്പം ചുവന്നുള്ളി, എരിവിന് അനുസരിച്ചു പച്ചമുളക്, കുറച്ചു കറി വേപ്പില, ആവിശ്യത്തിന് പുളി, മുളക് പൊടി,ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് ആദ്യം ഒന്ന് ചതചെടുക്കാം.. അതിന് ശേഷം തേങ്ങ ചേർത്ത് തരുതരുപ്പായി ഒന്ന് കൂടെ അരച്ചെടുക്കാം.. ഫ്രഷ് മീൻ വെച്ച് ഉണ്ടാക്കുന്ന കിടിലൻ ചമ്മന്തി റെഡി..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചൊറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു സിമ്പിൾ & ടേസ്റ്റി പൊട്ടറ്റോ ഫ്രൈ

    ചൊറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു സിമ്പിൾ & ടേസ്റ്റി പൊട്ടറ്റോ ഫ്രൈ

    ചേരുവകൾ :

    ഉരുളക്കിഴങ്ങ് – 5

    മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    മല്ലിപൊടി – 2 ടേബിൾസ്പൂൺ

    ഉപ്പ് – 1/2 ടീസ്പൂൺ

    കറിവേപ്പില – ആവിശ്യത്തിന്

    വെളിച്ചെണ്ണ – 5 ടേബിൾസ്പൂൺ

    ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതാക്കി മുറിക്കുക. എല്ലാ പൊടികളും ഉരുളക്കിഴങ്ങിൽ ചേർത്ത് നന്നായി ഇളക്കുക, ശേഷം നോൺ സ്റ്റിക്ക് പാനിൽ വറുത്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ ബേക്കറിയിൽ നിന്നും മേടിക്കില്ല

    Bakery style ദില്‍കുഷ് വീട്ടിലുണ്ടാക്കാം

    മൈദ -2 കപ്പ്
    പാൽ -1/2 കപ്പ്

    മുട്ട -1

    പഞ്ചസാര -ആവശ്യത്തിന്

    ഓയിൽ -2 tbs

    ഉപ്പ് -1/4 tsp

    പാൽപ്പൊടി -2 tbs

    യീസ്റ്റ് -1 tsp

    നെയ്യ് -1 tbs

    തേങ്ങ ചിരകിയത് -1 കപ്പ്

    അണ്ടിപ്പരിപ്പ്

    കിസ്മിസ്

    ഏലക്കപൊടി -1/2 tsp

    ചെറുചൂടുള്ള പാലിലോട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്സ്പൂൺ യീസ്റ്റും ചേർത്തിളക്കി 10മിനിറ്റ് അടച്ചു വെക്കുക .രണ്ടു കപ്പ് മൈദയിലോട്ട് രണ്ടു ടേബിൾ സ്പൂൺ വീതം പഞ്ചസാരയും ഓയിലും പാൽപ്പൊടിയും ചേർത്ത് കൊടുക്കുക .കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കുക .അതിലോട്ട് ഒരു മുട്ട നന്നായി അടിച്ചതും പാൽ – യീസ്ട് കൂട്ടും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു രണ്ടു മണിക്കൂർ നേരം പൊങ്ങാൻ വേണ്ടി വെക്കുക .

    പൊങ്ങിയ മാവ് ഒന്നും കൂടി കുഴച്ചു രണ്ടായി ഭാഗിക്കുക . രണ്ടു ഭാഗങ്ങളും അല്പം കട്ടിയിൽ പരത്തുക . ദിൽക്കുഷിന്റെ ഫില്ലിംഗിനു വേണ്ടി ഒരു പാത്രത്തിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ചെറുതായി മൂപ്പിക്കുക .അതിലോട്ട് ഒരു കപ്പ്‌ തേങ്ങയും അര ടീസ്പൂൺ ഏലക്കാപ്പൊടിയും കാൽ കപ്പ് പഞ്ചസാരയും ചേർത്തിളക്കി തണുക്കാൻ വെക്കുക .അതിനുശേഷം അതിലോട്ട് കാൽ കപ്പ് ട്യൂട്ടി ഫ്രൂട്ടിയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് .ദിൽക്കുഷിന്റെ ഫില്ലിംഗ് റെഡി . നേരത്തെ പരത്തി വെച്ച ഒരു ഷീറ്റ് ഒരു ബേക്കിംഗ് ട്രെയിൽ വെച്ച് അതിന്റെ മുകളിൽ ഫില്ലിംഗ് നിരത്തുക .രണ്ടാമത്തെ ഷീറ്റ് അതിന്റെ മുകളിൽ വെച്ച് നന്നായി press ചെയ്യുക . അതിനുശേഷം ഷീറ്റിന്റെ മുകളിൽ എഗ്ഗ് wash ചെയ്യുക . 20 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം 175 degree C ൽ preheat ചെയ്ത ഓവനിൽ വെച്ചു ബാക്ക് ചെയ്തെടുക്കുക . തണുത്തതിനു ശേഷം cut ചെയ്തുപയോഗിക്കാം . Soft ആൻഡ് tasty ബേക്കറി സ്റ്റൈൽ ദിൽക്കുഷ് റെഡി .ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ ബേക്കറിയിൽ നിന്നും മേടിക്കില്ല

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദില്‍കുഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1/2 കപ്പ് ഛവ്വരി ഒരു പാത്രത്തിൽ എടുക്കാം. നന്നായി കഴുകി ഒരു 4 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത് വെക്കണം. ഇനി നമുക്ക് ചവ്വരി ഒന്ന് വേവിച്ച് എടുക്കാം. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് സ്റ്റൗ വെക്കുക. അതിൽ കുറച്ച് നെയ് കൂടി ചേർത്ത് കൊടുക്കാം. അതിലേക്ക് വെള്ളം വാർന്ന ചവ്വരി ചേർത്ത് കൊടുക്കുക. പെട്ടെന്ന് തന്നെ വെന്തു കിട്ടും. ഒരു അരിപ്പ വെച്ച് ഇതിൽ ധാരാളം വരുന്ന സ്റ്റാർച്ച് അരിച്ച് കളയാം.

    നേരിട്ട് പാലിൽ ചേർക്കുമ്പോൾ പാലിന് കൊഴുപ്പ് കൂടും അതാണ് വേറെ തന്നെ വേവിച്ച് എടുക്കുന്നത്. നമുക്ക് 1/2 L പാൽ നമുക്ക് തിളപ്പിക്കുക. കട്ടി കൂടിയ പാൽ ആണെങ്കിൽ കുറച്ച് വെളളം കൂടി ചേർത്ത് ഒന്ന് നേർപ്പിച്ച് എടുക്കാം. തിളച്ചു വരുമ്പോൾ അതിലേക്ക് 3 tbsp നിറയെ പഞ്ചസാര ചേർത്തിട്ടുണ്ട്. കുറുകി വരുമ്പോൾ അതിലേക്ക് കുറച്ച് മിൽക് മൈഡെ ചേർക്കുക.ഏലക്കാ പൊടി കൂടി ചേർക്കാൻ മറക്കരുതേ കൂടെ നെയിൽ വറത്തു വെച്ച അണ്ടിപരിപ്പും , മുന്തിരിയും ചേർക്കാം. പായസം റെഡി. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചവ്വരി പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.