കോളി ഫ്ലവർ കൊണ്ട് ചപ്പാത്തിക്കു പറ്റിയ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

കോളി ഫ്ലവർ കൊണ്ട് ചപ്പാത്തിക്കു പറ്റിയ കറി.

കോളിഫ്ലവർ:1 ചെറുത്

സവാള:2

തക്കാളി:2

ഇഞ്ചി:ഒരു ചെറിയ കഷ്ണം

പച്ചമുളക്:3

മഞ്ഞൾപൊടി:1/2 ടീസ്പൂൺ

മുളക്‌പൊടി:1ടീസ്പൂൺ

കാശ്മീരി മുളകു പൊടി:1/2ടീസ്പൂൺ

മല്ലിപ്പൊടി:1ടീസ്പൂൺ

ഗരം മസാല:1ടീസ്പൂൺ

കസൂരിമേതി:1 ടീസ്പൂൺ

മല്ലിയില

ഉപ്പ്

എണ്ണ

കോളിഫ്ലവർ 15 മിനുറ്റ് ചൂട് വെള്ളത്തിൽ ഇട്ടു വെച്ച ശേഷം വെള്ളം കളഞ്ഞ് വെക്കുക. എണ്ണ ചൂടാക്കി കോളിഫ്ലവർ വറുത്തെടുക്കുക. അതേ എണ്ണയിൽ ഒരു സവാള ഇതൾ ആക്കി എടുത്ത് വറുത്തെടുക്കുക.കുറച്ചു എണ്ണയിൽ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇഞ്ചി ചേർക്കുക. പൊടികൾ ചേർക്കുക. തക്കാളി ചെറുതായി നുറുക്കിയത് ചേർക്കുക. വഴന്നു വന്ന ശേഷം കോളിഫ്ലവർ ,സവാള വറുത്തത് ചേർക്കുക. പച്ചമുളക് ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ്‌ ചേർത്ത് 5 മിനുട്ട് അടച്ചു വെച്ച് വേവിക്കുക. അതിനു ശേഷം ഗരം മസാലയും, കസൂരിമേതി, മല്ലിയില ഇട്ടു വാങ്ങുക. കോളിഫ്ലവർ കറി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോളി ഫ്ലവർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.