ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ ബേക്കറിയിൽ നിന്നും മേടിക്കില്ല

Bakery style ദില്‍കുഷ് വീട്ടിലുണ്ടാക്കാം

മൈദ -2 കപ്പ്
പാൽ -1/2 കപ്പ്

മുട്ട -1

പഞ്ചസാര -ആവശ്യത്തിന്

ഓയിൽ -2 tbs

ഉപ്പ് -1/4 tsp

പാൽപ്പൊടി -2 tbs

യീസ്റ്റ് -1 tsp

നെയ്യ് -1 tbs

തേങ്ങ ചിരകിയത് -1 കപ്പ്

അണ്ടിപ്പരിപ്പ്

കിസ്മിസ്

ഏലക്കപൊടി -1/2 tsp

ചെറുചൂടുള്ള പാലിലോട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്സ്പൂൺ യീസ്റ്റും ചേർത്തിളക്കി 10മിനിറ്റ് അടച്ചു വെക്കുക .രണ്ടു കപ്പ് മൈദയിലോട്ട് രണ്ടു ടേബിൾ സ്പൂൺ വീതം പഞ്ചസാരയും ഓയിലും പാൽപ്പൊടിയും ചേർത്ത് കൊടുക്കുക .കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കുക .അതിലോട്ട് ഒരു മുട്ട നന്നായി അടിച്ചതും പാൽ – യീസ്ട് കൂട്ടും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു രണ്ടു മണിക്കൂർ നേരം പൊങ്ങാൻ വേണ്ടി വെക്കുക .

പൊങ്ങിയ മാവ് ഒന്നും കൂടി കുഴച്ചു രണ്ടായി ഭാഗിക്കുക . രണ്ടു ഭാഗങ്ങളും അല്പം കട്ടിയിൽ പരത്തുക . ദിൽക്കുഷിന്റെ ഫില്ലിംഗിനു വേണ്ടി ഒരു പാത്രത്തിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ചെറുതായി മൂപ്പിക്കുക .അതിലോട്ട് ഒരു കപ്പ്‌ തേങ്ങയും അര ടീസ്പൂൺ ഏലക്കാപ്പൊടിയും കാൽ കപ്പ് പഞ്ചസാരയും ചേർത്തിളക്കി തണുക്കാൻ വെക്കുക .അതിനുശേഷം അതിലോട്ട് കാൽ കപ്പ് ട്യൂട്ടി ഫ്രൂട്ടിയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് .ദിൽക്കുഷിന്റെ ഫില്ലിംഗ് റെഡി . നേരത്തെ പരത്തി വെച്ച ഒരു ഷീറ്റ് ഒരു ബേക്കിംഗ് ട്രെയിൽ വെച്ച് അതിന്റെ മുകളിൽ ഫില്ലിംഗ് നിരത്തുക .രണ്ടാമത്തെ ഷീറ്റ് അതിന്റെ മുകളിൽ വെച്ച് നന്നായി press ചെയ്യുക . അതിനുശേഷം ഷീറ്റിന്റെ മുകളിൽ എഗ്ഗ് wash ചെയ്യുക . 20 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം 175 degree C ൽ preheat ചെയ്ത ഓവനിൽ വെച്ചു ബാക്ക് ചെയ്തെടുക്കുക . തണുത്തതിനു ശേഷം cut ചെയ്തുപയോഗിക്കാം . Soft ആൻഡ് tasty ബേക്കറി സ്റ്റൈൽ ദിൽക്കുഷ് റെഡി .ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ ബേക്കറിയിൽ നിന്നും മേടിക്കില്ല

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദില്‍കുഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.