Blog

  • ബീറ്റ്റൂട്ട് പച്ചടി

    ബീറ്റ്റൂട്ട് പച്ചടി

    സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പച്ചടി, ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ പച്ചടി തയ്യാറാക്കാം.

    ആദ്യം ഒരു പാനിലേക്ക് 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം , അര കപ്പ് വെള്ളവും, അല്പം ഉപ്പും ചേർത്ത് കൊടുത്തു നന്നായി തിളപ്പിച്ച് മൂടിവെച്ച് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറി ലേക്ക് അരക്കപ്പ് നാളികേരം ചിരവിയതും, ഒരു പച്ചമുളക്, ഒരു കഷണം ഇഞ്ചി, അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം, ഇതിനെ നന്നായി വെന്ത  ബീറ്റ്റൂട്ടിലേക്ക് ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത ശേഷം ഏഴ് മിനിറ്റ് വരെ ചെറിയ തീയിൽ മൂടി വെച്ച് വേവിക്കാം, ശേഷം ഒരു കപ്പ് കട്ടത്തൈരും , അല്പം ഉപ്പും കൂടി ചേർക്കാം നന്നായി ചൂടായാൽ തീ ഓഫ് ചെയ്യണം, ഇനി കടുക് വറുക്കാനായി   ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് കടുകു ചേർത്ത് കൊടുത്തു  പൊട്ടിക്കാം ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു   ബീറ്റ്റൂട്ട് ലേക്ക് ചേർത്തുകൊടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    The Hungerbooth

  • ശർക്കര വരട്ടി

    ശർക്കര വരട്ടി

    ഓണസദ്യക്ക് വിളമ്പാനുള്ള ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

    നാലു വലിയ ഏത്തക്കായ ആണ് ഇതിനായി എടുത്തിരിക്കുന്നത് ആദ്യം ഇതിന്റെ തൊലി കളയണം, ശേഷം ഉപ്പ് ,മഞ്ഞൾ എന്നിവ ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കി വെക്കുക, ശേഷം എടുത്തു വെള്ളം തുടച്ചു മാറ്റി, നടുവേ കട്ട് ചെയ്തതിനുശേഷം അര സെന്റീമീറ്റർ കനത്തിൽ മുറിച്ചെടുക്കുക, ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്തു കൊടുത്തു നല്ല ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കണം. മറ്റൊരു പാനിൽ മുക്കാൽകപ്പ് ശർക്കരയും അര കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക, ഇതിനെ വേറൊരു പാനിലേക്ക് അരിച്ചു ചേർത്തു കൊടുക്കണം, വീണ്ടും തിളപ്പിക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കണം, ഇതിലേക്ക് ഏലക്കായ പൊടിച്ചതും, ഒരു ടീസ്പൂൺ ചുക്ക് പൊടിച്ചത്, അര ടീസ്പൂൺ നല്ല ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, നന്നായി കുറുകി ഒരു നൂൽ പരുവം ആകുമ്പോൾ വറുത്തുവച്ചിരിക്കുന്ന ഏത്തക്കായ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കോട്ട് ചെയ്ത് എടുക്കാം. തമ്മിൽ ഒട്ടി പിടിക്കാതിരിക്കാനായി അൽപം അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യണം,അല്പം ചുക്കുപൊടി കൂടി ചേർത്ത് മിക്സ് ചെയ്താൽ ശർക്കര വരട്ടി റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Jesni’s Foodie Days

  • സദ്യ ഓലൻ

    സദ്യ ഓലൻ

    സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഒരു വിഭവം ഓലൻ

    ഓലൻ തയ്യാറാക്കാനായി അരക്കിലോ കുമ്പളങ്ങ ആണ് എടുത്തിരിക്കുന്നത് ഇത് തൊലി കളഞ്ഞു കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. അടുത്തതായി വേണ്ടത് വൻപയർ ആണ് കാൽ കപ്പ് വൻപയർ നന്നായി കുതിർത്ത് എടുത്തതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക മുങ്ങിനിൽക്കുന്ന പാകത്തിൽ വെള്ളം ചേർത്ത് കൊടുത്തു നന്നായി വേവിച്ചെടുക്കണം, വെന്ത പയറിലേക്ക് കുമ്പളങ്ങ, പച്ചമുളക് നാലെണ്ണം എന്നിവചേർത്ത് കൊടുത്തു മിക്സ് ചെയ്തുകൊടുക്കുക കുക്കർ അടച്ചതിനു ശേഷം ഒരു വിസിൽ കൂടി വേവിക്കണം ഇതിനെ ഒരു പാനിലേക്ക് മാറ്റി കൊടുക്കാം, കൂടുതലുള്ള വെള്ളം മാറ്റി എടുക്കണം നന്നായി തിളച്ചു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി ചൂടായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം. അവസാനമായി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ ഓലൻ തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Divya Nair

  • മാങ്ങാ അച്ചാർ

    മാങ്ങാ അച്ചാർ

    ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു മാങ്ങ അച്ചാർ റെസിപ്പി.

    ആദ്യം മാങ്ങ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക,ഇതിലേക്ക് ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് ഒരു ദിവസം മുഴുവനും മാറ്റിവയ്ക്കുക പിറ്റേദിവസമാണ് അച്ചാർ തയ്യാറാക്കേണ്ടത്. ഒരു മിക്സി ജാറിലേക്ക് പച്ചമുളക്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ക്രഷ് ചെയ്തു മാറ്റുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടായാൽ കടുക് ചേർത്ത് പൊട്ടിക്കാം കൂടെ കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക, തിളച്ചതിനുശേഷം മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ, കാശ്മീരി ചില്ലി പൗഡർ ഒരു ടേബിൾ സ്പൂൺ എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക, ശേഷം മാങ്ങാ കഷണങ്ങൾ ചേർത്ത് നന്നായി മസാല മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി അരക്കപ്പ് വിനെഗർ ചേർക്കാം, മിക്സ് ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ഉലുവപ്പൊടി അര ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ, ഉഴുന്ന് പൊടി എന്നിവ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ അൽപ്പം ഉപ്പു കൂടി ചേർക്കാം എല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് എണ്ണ തെളിയുന്നത് വരെ തിളപ്പിക്കണം , ശേഷം തീ ഓഫ് ചെയ്ത ചൂടാറിയതിനു ശേഷം ചില്ല് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Sudhas Kitchen

  • അട പ്രഥമൻ

    അട പ്രഥമൻ

    ഓണം സദ്യ തയ്യാറാക്കുമ്പോൾ പായസം ശർക്കര ചേർത്ത അടപ്രഥമൻ ഉണ്ടാക്കി നോക്കൂ.

    ഇതിനായി 200 ഗ്രാം അട ആണ് എടുക്കേണ്ടത് തിളച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുത്തത് വേവിച്ചെടുക്കണം, ഈ സമയം ശർക്കര ഉരുക്കി എടുക്കാം , 400 ശർക്കര പൊടിച്ച് അതിലേക്ക് വെള്ളം ചേർത്ത് കൊടുത്തു നന്നായി ഉരുക്കി എടുക്കുക , ശേഷം അരിച്ചെടുത്ത് മാറ്റി വെക്കാം. അടയും വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും ഊറ്റിയെടുത്തു മാറ്റിവയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുത്തു ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുത്തു മാറ്റിവയ്ക്കാം, ശേഷം കശുവണ്ടിയും മുന്തിരിയും ഇതുപോലെ വറുത്തെടുത്ത് മാറ്റണം. ഇനി പാനിലേക്ക് ഉരുക്കി വച്ച ശർക്കര ചേർത്തു കൊടുക്കാം വേവിച്ചുവെച്ച അടയും ഒപ്പം ചേർക്കാം, എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും മാറ്റിയതിനുശേഷം മൂന്നാംപാൽ ഇതിലേക്ക് ചേർത്തു കൊടുക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ രണ്ടാംപാൽ ചേർക്കാം, ഒന്നു കുറുകിയതിനുശേഷം കട്ടിയുള്ള തേങ്ങാപ്പാലും ഏലക്കായ പൊടിയും ഒപ്പം വറുത്തുവച്ചിരിക്കുന്ന കശുവണ്ടി മുന്തിരി തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് യോജിപ്പിച്ച് നന്നായി ചൂടായതിനു ശേഷം തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Homepoint Cooking

     

  • കടു മാങ്ങ അച്ചാർ

    കടു മാങ്ങ അച്ചാർ

    സദ്യക്ക് ഇലയിൽ ചേലോടെ വിളമ്പാൻ കടുമാങ്ങ അച്ചാർ

    ഇത് തയ്യാറാക്കാനായി ഒരു കിലോ മാങ്ങ തൊലികളഞ്ഞതിതിനുശേഷം, ചെറുതായി മുറിച്ചു കഴുകിയെടുത്ത്, അതിലേക്ക് ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം മാങ്ങയിൽ വന്ന വെള്ളം മാറ്റിവെക്കണം. ഒരു പാൻ അടുപ്പിൽവെച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ,ആദ്യം ഉലുവ ചേർത്ത് കൊടുത്തു പൊട്ടിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ കടുക് ചേർത്തുകൊടുക്കാം, നന്നായി പൊട്ടി വന്നാൽ 2 തുടം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കാം നന്നായി വഴറ്റിയതിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം ,അടുത്തതായി പൊടികൾ ചേർക്കാം അരടീസ്പൂൺ മഞ്ഞൾപൊടി, നാല് ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾ സ്പൂൺ കടുക് വറുത്ത് പൊടിച്ചത്, എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം നേരത്തെ മാങ്ങയിൽ നിന്നും മാറ്റി വെച്ച വെള്ളം ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഒന്നര കൈൽ വിനാഗിരി ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കണം, നന്നായി തിളച്ച് വന്നാൽ മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം, നല്ലതുപോലെ മസാലയിൽ യോജിപ്പിച്ചു എടുക്കണം, ചൂടാറിയാൽ എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Saidu cooking

  • സദ്യ സ്പെഷ്യൽ 3 തരം പച്ചടികൾ

    സദ്യ സ്പെഷ്യൽ 3 തരം പച്ചടികൾ

    ഓണസദ്യക്ക് തയ്യാറാക്കാൻ മൂന്നു വ്യത്യസ്ത തരം പച്ചടികൾ.

    വെള്ളരിക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി, നേന്ത്രപ്പഴം പച്ചടി എന്നിവയാണ് തയ്യാറാക്കുന്നത്. ഓരോന്നും ഓരോ കപ്പു വീതമാണ് എടുക്കേണ്ടത് മൂന്നും ഓരോ മൺ ചട്ടിയിലേക്ക് ചേർത്ത് കൊടുത്തു അല്പം വെള്ളവും, പച്ചമുളകും, ഉപ്പും ചേർത്ത് വേവിക്കുക. നേത്രപഴം വേവിക്കുമ്പോൾ അല്പം മുളകുപൊടി കൂടി ചേർക്കാൻ മറക്കരുത്, അതുപോലെ ബീറ്റ്റൂട്ട് വേവിക്കുന്നതിനു മുമ്പായി ഒന്ന് എണ്ണയിൽ വഴറ്റിയെടുക്കണം. മൂന്നിലേക്കും അൽപം കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. ഇനി അരപ്പ് തയ്യാറാക്കണം രണ്ടേ കാൽ കപ്പ് തേങ്ങ യിലേക്ക് അര ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു കടുക് എടുത്ത് പൊടിച്ചു മാറ്റണം. അരച്ചെടുത്ത തേങ്ങ മൂന്നായി ബാഗിച്ച ശേഷം മൂന്ന് പച്ചടി യിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഇത് രണ്ട് മിനിറ്റ് വേവിച്ചെടുക്കണം ,ശേഷം കടുക് ചതച്ചതും ചേർത്ത് കൊടുക്കാം, മൂന്ന് കപ്പ് തൈരാണ് മൂന്ന് പച്ചടിക്കും കൂടി ആവശ്യം ഇത് ആദ്യം ഒന്ന് അടിച്ചെടുക്കുക, ശേഷം പച്ചടികളിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. നന്നായി ചൂടാക്കിയതിനു ശേഷം കടുക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് പച്ചടി കളിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Chinnu’s Cherrypicks