Blog

  • തുർക്കിഷ് ഡിലൈറ്റ്

    തുർക്കിഷ് ഡിലൈറ്റ്

    നാവിൽ കൊതിയൂറും രുചിയിൽ തുർക്കിഷ് ഡിലൈറ്റ്.

    ഇത് തയ്യാറാക്കാനായി 4 കപ്പ് പഞ്ചസാര ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും, രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി തിളപ്പിക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ബൗളിലേക്ക് ഒരു കപ്പു കോൺഫ്ലോറും, ഒരു ടീസ്പൂൺ tartarum ചേർത്തു കൊടുക്കുക ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം തീസ്റ്റോവ് ലേക്ക് വെച്ച് നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക, നല്ല കട്ടി ആവുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഷുഗർ സിറപ്പ് അല്പാല്പമായി ചേർത്ത് കൊടുക്കണം, നന്നായി മിക്സ് ചെയ്തതിനുശേഷം ഒരുമിച്ചു ഇളക്കിക്കൊണ്ടിരിക്കുക, 45 മിനിറ്റ് കഴിയുമ്പോൾ ഗോൾഡ് നിറം ആയിട്ടുണ്ടാവും, ഈ സമയത്ത് അല്പം പിങ്ക് കളർ ചേർത്തു കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കണം , കുറച്ച് സമയം കഴിയുമ്പോൾ ഇതു നല്ല സെറ്റായി വരും, ഒരു പരന്ന പ്രതലത്തിൽ അൽപം കോൺഫ്ളോർ ഇട്ടുകൊടുത്തു അതിനുമുകളിലായി ഇതിനെ വച്ചു കിടക്കുക, ശേഷം ചെറിയ കഷണങ്ങളായി മുറിക്കാം ഇതിലേക്ക് കോൺഫ്ലോർ നന്നായി കോട്ട് ചെയ്തെടുക്കാം, ശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    shaziya’s recipes

  • ബിസ്ക്കറ്റ് ബബിൾ കേക്ക്

    ബിസ്ക്കറ്റ് ബബിൾ കേക്ക്

    ബിസ്കറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഡെലീഷ്യസ് ചോക്ലേറ്റ് കേക്ക് റെസിപ്പി

    ഇതിനു വേണ്ട ചേരുവകൾ

    ബിസ്ക്കറ്റ് -250ഗ്രാം

    പാൽ

    ന്യൂട്ടല്ല -300 ഗ്രാം

    ക്രീം ചീസ് – 700ml

    പൗഡർ ഷുഗർ -100 ഗ്രാം

    മിൽക്ക് ക്രീം -150 മില്ലി

    ചോക്ലേറ്റ് -100 ഗ്രാം

    പഴം – 3-4

    മിൽക്ക് ക്രീം -150 മില്ലി

    ചോക്ലേറ്റ് -150 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു കേക്ക് ടിൻ എടുത്തു വയ്ക്കുക, ബിസ്ക്കറ്റുകൾ എടുത്ത് പാലിൽ മുക്കിയതിനുശേഷം കേക്ക് നിർത്തിവച്ചു കൊടുക്കാം, അതിനു മുകളിലായി നല്ല കട്ടിയിൽ ന്യൂട്ടല്ല തേച്ചുപിടിപ്പിക്കുക, അതിനുമുകളിൽ വീണ്ടും ബിസ്ക്കറ്റ് പാലിൽ മുക്കിയതിനുശേഷം വച്ച് കൊടുക്കണം, ഒരു ബൗളിലേക്ക് ക്രീം ചീസും, പൗഡർ ഷുഗറും, മിൽക്ക് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്ക് മിൽക്ക്, ചോക്ലേറ്റ് മിക്സ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് ഒരു പൈപ്പിൽ ബാഗിൽ നിറച്ചതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബിസ്ക്കറ്റ് മുകളിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാം, ഇതിനു മുകളിലായി വട്ടത്തിലരിഞ്ഞ പഴം വയ്ക്കാം വീണ്ടും ക്രീം തേച്ചു കൊടുത്തതിനു ശേഷം, ഇതിനു മുകളിലായി ചോക്ലേറ്റും , മിൽക്ക് ക്രീമും മെൽറ്റ് ചെയ്തത് ഒഴിച്ചു കൊടുക്കാം, മുകളിൽ ഒരു പ്ലാസ്റ്റിക് ബബിൾ റാപ്പ് വച്ച് കൊടുക്കണം, ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാം ,റാപ്പ് മാറ്റിയതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick

  • മോരുകറി

    മോരുകറി

    വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തേങ്ങ അരച്ച മോര് കറി

    ആദ്യം ഒരു ടീസ്പൂൺ ജീരകം, നാല് അല്ലി വെളുത്തുള്ളി കാന്താരിമുളക്, എന്നിവ നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം ഇതിലേക്ക് കാൽകപ്പ് തേങ്ങ കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ അരയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഇതിലേക്ക് ആദ്യം എണ്ണ ചേർത്ത് കൊടുക്കണം, എണ്ണ നന്നായി ചൂടായാൽ കടുക് ചേർത്ത് ത്തു പൊട്ടിക്കാം, ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക, ഈ സമയത്ത് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി കൂടി ചേർത്ത് വീണ്ടും വഴറ്റുക, വറ്റൽ മുളകും,കറിവേപ്പിലയും ചേർത്ത് വീണ്ടും മൂപ്പിക്കുക.കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം,ശേഷം തേങ്ങ അരച്ചത് ചേർത്ത് എല്ലാംകൂടി നല്ലതുപോലെ യോജിപ്പിക്കണം, അടുത്തതായി മോരു ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കുക, നന്നായി ചൂടായി വരുമ്പോൾ കാൽ ടേബിൾ സ്പൂൺ ഉലുവപ്പൊടി ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക സൂപ്പർ ടേസ്റ്റി മോരു കറി തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    The RED Capsicum

  • കുറുക്കു കാളൻ

    കുറുക്കു കാളൻ

    സദ്യയിലെ പ്രധാന വിഭവമായ കുറുക്കുകാളൻ തയ്യാറാക്കാം

    ആദ്യം ഒരു കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും. നാല് പച്ചമുളകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈരും ചേർത്ത് വീണ്ടും അരച്ചെടുത്തു ക്കുക മാറ്റിവയ്ക്കാം. രണ്ടു നേന്ത്രപ്പഴം അധികം പഴുക്കാത്തത് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.ഒരു മൺ ചട്ടിയിലേക്ക് അരക്കപ്പ് വെള്ളവും, അരടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കണം, ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന നേന്ത്രപ്പഴം, ചേർത്ത് കൊടുക്കാം ഇത് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം, നന്നായി ചൂടായാൽ അടുപ്പിൽനിന്നും മാറ്റാം താളിക്കാനായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക ,കടുകും ഉലുവയും ഇട്ട് പൊട്ടിച്ചശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cookd

  • ബീഫ് ഫ്രൈ

    ബീഫ് ഫ്രൈ

    മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ബീഫ് ഇതുപോലെ ഫ്രൈ ചെയ്ത് സൂക്ഷിച്ചാൽ മതി

    തയ്യാറാക്കാനായി രണ്ട് കിലോ ബീഫ് എടുക്കാം, ഇതു നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക, ഇതിലേക്കായി ഒരു മസാല തയ്യാറാക്കാം, മിക്സി ജാർ ലേക്ക് 20 ചെറിയ ഉള്ളി, 10 വെളുത്തുള്ളി, ഒരിഞ്ചു വലിപ്പത്തിൽ ഇഞ്ചി ന്ത്യയിൽ,പെരുംജീരകം ഒരു ടീസ്പൂൺ,എരിവിന് ആവശ്യമായിട്ടുള്ള കുരുമുളക് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക, അരച്ചെടുത്ത മസാല ബീഫി ലേക്ക് ചേർത്ത് കൂടെ മഞ്ഞൾപ്പൊടി അരടീസ്പൂൺ രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ തീരുമ്മി യോജിപ്പിച്ച് എടുക്കുക,ഇതിനെ കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒട്ടും വെള്ളം ചേർക്കാതെ രണ്ട് വിസിൽ വേവിക്കണം, ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ബീഫിനെ മാറ്റി കൊടുക്കാം, ഇതിനെ നന്നായി വറ്റിച്ചെടുക്കണം, മറ്റൊരു പാത്രത്തിലേക്ക് അൽപം എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് ഒന്ന് മിക്സ് ചെയ്തതിന് ശേഷം , വെളുത്തുള്ളി ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇതിനെ നല്ലതുപോലെ മൊരിയിച്ചെടുക്കുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ല ഗോൾഡ് നിറമാകുന്നതുവരെ വറുത്തെടുക്കുക,പുതിയ സമയത്തെഈ സമയത്തു രണ്ട് ടീസ്പൂൺ മുളക് ചതച്ചത് ചേർത്ത് കൊടുക്കാം നല്ലതുപോലെ വീണ്ടും മിക്സ് ചെയ്തെടുക്കണം ഇതിലേക്ക് ഡ്രൈ ആക്കി വച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് ഡ്രൈ ആക്കി എടുക്കണം അവസാനമായി അല്പം കുരുമുളകുപൊടിയും,പച്ചമുളക് കട്ട് ചെയ്തതും ചേർത്ത് കൊടുത്താൽ ബീഫ് ഫ്രൈ റെഡിയായി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty Fry Day

  • സദ്യ പരിപ്പ് കറി

    സദ്യ പരിപ്പ് കറി

    സദ്യയിൽ വിളമ്പുന്ന കട്ടിയായ പരിപ്പ് കറിയുടെ റെസിപ്പി

    ഇതിനു വേണ്ട ചേരുവകൾ

    ചെറുപയർ പരിപ്പ് -ഒരു കപ്പ്

    തേങ്ങ -മുക്കാൽ കപ്പ്

    വെളുത്തുള്ളി -1

    ചെറിയ ഉള്ളി -2

    പച്ചമുളക് -3

    വെളിച്ചെണ്ണ

    കടുക് -ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഉണക്കമുളക് -2

    കറിവേപ്പില

    ഉപ്പ്

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം പരിപ്പ് വറുത്തെടുക്കണം, ശേഷം നല്ലതുപോലെ കഴുകി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 കപ്പ് വെള്ളവും അൽപം മഞ്ഞൾപൊടി ,ഉപ്പ്, വെളിച്ചെണ്ണ എന്നിവയും ചേർത്ത് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി ചെറിയ ഉള്ളി, പച്ചമുളക്, തേങ്ങ ചിരവിയത്, ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ശേഷം വെന്ത പരിപ്പിലേക്ക് ചേർത്തു കൊടുക്കാം അല്പം വെള്ളം കൂടുതൽ ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം അൽപം നെയ്യും കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. ഒരു ചെറിയ പാൻ അടുപ്പിലേക്ക് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ,കടുകിട്ട് പൊട്ടിച്ചശേഷം ഉണക്കമുളക് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. സ്വാദിഷ്ടമായ പരിപ്പ് കറി തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Athy’s CookBook

  • രസം

    രസം

    സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം, നാടൻ രീതിയിൽ തയ്യാറാക്കിയ രസം.

    ആദ്യം ഒരു ചെറുനാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി എടുത്തു ഒരു കപ്പ് തിളച്ച വെള്ളമൊഴിച്ചു കുതിർക്കാൻ ആയി മാറ്റി വെക്കുക, ഒരു കടായി ചൂടാവാൻ ആയി വെക്കുക ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് എടുക്കാം, ശേഷം അല്പം കായം പൊടിച്ചതു ചേർക്കാം, നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ജീരകം ചേർത്ത് വറുത്തെടുക്കുക, ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം, രണ്ട് തണ്ട് കറിവേപ്പില കൂടി ചേർക്കാം , ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും, 2 ടീ സ്പൂൺ മല്ലിപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം, ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കാം, അടുത്തതായി ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കാം ,എല്ലാം കൂടി ഒരുമിച്ച് മിക്സ് ചെയ്തതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കണം , തക്കാളി ഒന്ന് ചൂടായി കഴിയുമ്പോൾ പുളിവെള്ളം ഇതിലേക്കു ചേർക്കണം, ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം, പാത്രം അടച്ചു നന്നായി തിളപ്പിച്ചെടുക്കുക അവസാനമായി മല്ലിയിലയും കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Isa Cooking World