Blog

  • മിൽക്ക് ഐസ് ബാർസ്

    മിൽക്ക് ഐസ് ബാർസ്

    പാലും , ചോക്ലേറ്റും മാത്രം ചേർത്ത് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കിയ ഹോം മെയ്ഡ് ഐസ്ക്രീം.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 600 മില്ലി പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 50 ഗ്രാം പഞ്ചസാര, 40 ഗ്രാം കോൺ സ്റ്റാര്ച് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി ചൂടായി വരുമ്പോൾ 60 ഗ്രാം പാൽപ്പൊടി ഇതിലേക്ക് ചേർക്കാം, ഇത് നന്നായി കുറുകി എടുത്ത് തണുപ്പിച്ച് എടുക്കുക ശേഷം നന്നായി ബ്ലൻഡ് ചെയ്യണം, ഇതിനെ ഒരു പൈപ്പിംഗ് ബാഗ് ലേക്ക് മാറ്റിയതിനുശേഷം ഒരു ഐസ്ക്രീം മോൾഡിലേക്ക് ലേക്ക് നിറച്ച് കൊടുക്കുക, ഇനി ഫ്രീസറിൽ വച്ച് 8 മണിക്കൂർ തണുപ്പിച്ചു എടുക്കുക, ശേഷം ഓരോന്നും ഡെമോൾഡ് ചെയ്തെടുത്തു ഒന്നിനുമുകളിൽ വച്ചുകൊടുക്കുക നടുവിലായി ഒരു സ്റ്റിക് വയ്ക്കണം, വീണ്ടും ഫ്രീസ് ചെയ്യാൻ വെക്കാം, കുറച്ച് ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുത്തു തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ഐസ്ക്രീം സ്റ്റിക്കും എടുത്ത് ഇതിൽ മുക്കിയെടുക്കുക, ശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick

  • ഫ്രൈഡ് പൊട്ടറ്റോ

    ഫ്രൈഡ് പൊട്ടറ്റോ

    ഉരുളക്കിഴങ്ങും, മുട്ടയും ചേർത്ത് തയ്യാറാക്കിയ ഏതു നേരവും കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

    ആദ്യം നാല് മീഡിയം സൈസ് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം നീളത്തിൽ മുറിച്ചെടുക്കുക, ഇത് നല്ലതുപോലെ കഴുകി എടുക്കാം, വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ചെടുത്ത് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കാം, ഇതിലേക്ക് ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺ മുളകുപൊടി, ഒറിഗാനോ അര ടീസ്പൂൺ, 65 ഗ്രാം മൈദ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് ഓയിൽ ചേർത്ത് ചൂടാക്കിയതിനുശേഷം ഉരുളകിഴങ്ങ് ഓരോന്നായി ചേർത്ത് ഫ്രൈ ചെയ്തെടുക്കുക, ഒരു ബൗളിലേക്ക് പൊടിയായി അരിഞ്ഞ സവാള capers ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ketchup . ഒരു ടീസ്പൂൺ ശ്രീരച സോസ് , രണ്ട് ടീസ്പൂൺ മയോണൈസ് ,അല്പം കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് സോസ് തയ്യാറാക്കാം. ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് ഇതിൽ മുക്കി കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Essen Rezepte

  • റെഡ് വെൽവെറ്റ് കേക്ക്

    റെഡ് വെൽവെറ്റ് കേക്ക്

    മുട്ട, പാല്, ബട്ടർ ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ റെഡ് വെൽവെറ്റ് കേക്ക്.

    ആദ്യം ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ചു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം റൂം ടെമ്പറേച്ചറിൽ ഉള്ള ഒരു കപ്പ് വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കാം, ശേഷം അര കപ്പ് വെജിറ്റബിൾ ഓയിലും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് എല്ലാം മുടി നല്ലതുപോലെ യോജിപ്പിക്കുക, ശേഷം റെഡ് ഫുഡ് കളർ ചേർക്കാം, വീണ്ടും മിക്സ് ചെയ്ത് എടുത്തു കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കാം നല്ലതുപോലെ ടാപ്പ് ചെയ്തു ബേക്ക് ചെയ്തെടുത്താൽ റെഡ് വെൽവെറ്റ് കേക്ക് റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking with Shirley

  • കോഫി പൌഡർ പൌഡർ ഐസ് ക്രീം

    കോഫി പൌഡർ പൌഡർ ഐസ് ക്രീം

    കാപ്പിപ്പൊടി ഉണ്ടോ? എങ്കിൽ ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ.

    ഇത് തയ്യാറാക്കാനായി ഒരു ഗ്ലാസ് ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ്റ് കാപ്പിപ്പൊടി ചേർത്തുകൊടുക്കാം, ഇതിലേക്ക് 80 മില്ലി വെള്ളം ചേർത്ത് നന്നായി ബീറ്റ് ചെയ്ത് പതപിച്ച് എടുക്കുക, ശേഷം 50 ഗ്രാം പഞ്ചസാര ചേർക്കാം, വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യണം. നന്നായി പതഞ്ഞു ക്രീമിയായി വന്നാൽ മാറ്റിവയ്ക്കാം ഒരു ബൗളിലേക്ക് 250 ഗ്രാം വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്തു ക്രീം ആക്കി എടുക്കുക, ഇതിലേക്ക് 50 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്യാം, ശേഷം കോഫി മിക്സി ലേക്ക് ഇത് ചേർത്തു കൊടുത്തു എല്ലാംകൂടി നല്ലതുപോലെ യോജിപ്പിക്കണം, ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി റാപ്പ് ചെയ്തു ഫ്രീസറിൽ എട്ടു മണിക്കൂർ വച്ച് തണുപ്പിക്കണം ശേഷം എടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty menu

  • ഒണിയൻ , ക്യാപ്സികം മസാല

    ഒണിയൻ , ക്യാപ്സികം മസാല

    ക്യാപ്സിക്കം ചേർത്ത് തയ്യാറാക്കിയ രുചികരമായ കറി, ഒണിയൻ ക്യാപ്സിക്കം മസാല.

    ആദ്യം ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റുക, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക് അല്പം ജീരകം ചേർത്തുകൊടുക്കാം, കൂടെ ഒരു സവാള പൊടിയായി അരിഞ്ഞതും ചേർക്കാം നന്നായി മിക്സ് ചെയ്യുക ഉള്ളി നന്നായി മൊരിയുന്നതു വരെ മിക്സ് ചെയ്യണം, ശേഷം ഒരു ടീസ്പൂൺ കടലമാവ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു തക്കാളി അരിഞ്ഞു ചേർക്കാം, തക്കാളി നന്നായി സോഫ്റ്റായി വന്നാൽ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി അരടീസ്പൂൺ മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, തൈര് മൂന്ന് ടേബിൾസ്പൂൺ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, മൂന്നു നാലു മിനിറ്റ് വരെ കുക്ക് ചെയ്യണം അല്പം വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക ആവശ്യത്തിനു ഉപ്പും അൽപം കുരുമുളകുപൊടി, ഗരം മസാല എന്നിവയും ചേർത്ത് വഴറ്റി വച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇതിലേക്ക് ചേർത്ത് കൊടുക്കാം, നന്നായി തിളച്ച് വന്നാൽ തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Kitchen Food of India

  • പൊട്ടറ്റോ ബൈറ്റ്സ്

    പൊട്ടറ്റോ ബൈറ്റ്സ്

    രണ്ടു ഉരുളക്കിഴങ്ങും, ഒരു മുട്ടയും വെച്ച് പ്ലേറ്റ് നിറയെ പലഹാരം.

    ആദ്യം രണ്ട് വലിയ ഉരുളക്കിഴങ്ങുതൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ചേർക്കുക, ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം വെള്ളത്തിൽ നിന്ന് മാറ്റി മറ്റൊരു ബൗളിലേക്ക് ചേർത്തു കൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ചു ഉടച്ചെടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ പപ്രികയും അല്പം ഉപ്പും, പൊടിയായി അരിഞ്ഞെടുത്ത പാഴ്സലി ലീവ്സും ചേർത്തു കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം രണ്ട് ടേബിൾസ്പൂൺ കോൺ സ്റ്റാര്ച് ചേർത്തു കൊടുത്തു കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക, നല്ല സോഫ്റ്റ് മാവ് ആയാൽ ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം, ഓരോന്നും എടുത്ത് റോൾ ചെയ്ത് സിലിണ്ടർ ഷേപ്പ് ആക്കി മാറ്റുക, ശേഷം ഒരു ഫോർക്ക് വെച്ച് മുകളിൽ അമർത്തി ഷെയ്‌പ്പ് ചെയ്തു കൊടുക്കുക, ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം ,ഒരു ബൗളിലേക്ക് ഒരു മുട്ട ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്യുക, ഒരു പ്ലേറ്റിൽ ബ്രഡ് crumbs എടുത്ത് കൂടെ അല്പം ചീസും, ഡ്രൈ പാഴ്സലിയും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക, ഇനി തയ്യാറാക്കിവെച്ച ഓരോ സ്നാക്സും എടുത്തു മുട്ട മിക്സിൽ മുക്കി അതിനുശേഷം ബ്രഡ് കോട്ട് ചെയ്തെടുത്ത ഫ്രൈ ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Quick Simple & Delicious

  • കാരമൽ കാൻഡി

    കാരമൽ കാൻഡി

    കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന കാരമൽ കാൻഡി തയ്യാറാക്കാം.

    ഇതിനായി ഒരു പാനിലേക്ക് 60 ഗ്രാം ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക, ശേഷം 250 ഗ്രാം പഞ്ചസാര ചേർത്തു കൊടുത്തു നന്നായി അലിയിച്ചു എടുക്കണം , പഞ്ചസാര കാരമലൈസ് ആകുമ്പോൾ ഇതിലേക്ക് 150 ഗ്രാം മിൽക്ക് ക്രീം ചേർത്ത് കൊടുക്കുക, അല്പാല്പമായി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം, ക്രീം മുഴുവനും ചേർത്ത് കഴിഞ്ഞ് നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കുക, ഇത് വിട്ടുവരുന്ന പരുവമാകുമ്പോൾ ഇതിലെ ഒരു ട്രെയിലേക്ക് മാറ്റാം, ഇതിലേക്ക് ബട്ടർ പേപ്പർ വെച്ച് കൊടുക്കാൻ മറക്കരുത്, ശേഷം ചൂടാറാൻ വയ്ക്കാം, ശേഷം ഫ്രിഡ്ജിലേക്ക് മാറ്റി 2 മണിക്കൂർ തണുപ്പിച്ച് എടുക്കണം, ഇനി ബട്ടർ പേപ്പറിൽ നിന്നും മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഓരോന്നും ചെറിയ ബട്ടർ പേപ്പറിൽ പൊതിഞ്ഞ സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    MS Recipes