Blog

  • യുക്രയ്ൻ സ്പെഷ്യൽ കാബ്ബജ് റോൾ

    യുക്രയ്ൻ സ്പെഷ്യൽ കാബ്ബജ് റോൾ

    ഉക്രേനിയൻ സ്പെഷൽ ക്യാബ്ബജ് റോൾ റെസിപ്പി

    ഇത് തയ്യാറാക്കാനായി നല്ല ഫ്രഷ് ആയിട്ടുള്ള ഒരു ക്യാബേജ് എടുത്തു തിളച്ച വെള്ളത്തിലേക്ക് ഇട്ട് ഇതളുകളായി അടർത്തിയെടുക്കുക, ശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി സവാളയും രണ്ട് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് വഴറ്റാം. ഒരു ബൗളിലേക്ക് 300 ഗ്രാം മിൻസ്ഡ് ബീഫും, 150 ഗ്രാം അരി കഴുകിയതും , വഴറ്റിയെടുത്ത സവാള ക്യാരറ്റ് എന്നിവയും ചേർക്കാം, ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അല്പാല്പമായി എടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കുക, ഇതിനെ ഓരോ കാബ്ബജ് ലീഫിൽ വെച്ചുകൊടുത്ത് സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക, ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ പേസ്റ്റ് ചേർത്ത് കൊടുക്കണം, ഇതിലേക്ക് അല്പം കുരുമുളകുപൊടിയും, ചൂടുവെള്ളവും ഒഴിച്ച് മിക്സ് ചെയ്യണം.ഒരു സോസ് പാനിലേക്ക് കാബേജ് റോളുകൾ വെച്ച് കൊടുത്തതിനുശേഷം ടൊമാറ്റോ പേസ്റ്റ് മിക്സ് ഒഴിച്ചുകൊടുക്കുക മൂടി വച്ചതിനു ശേഷം നന്നായി വേവിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    MARYCOOK

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    പാലുകൊണ്ട് എളുപ്പത്തിലൊരു പുഡ്ഡിംഗ്, വെറും മൂന്ന് ചേരുവകൾ മാത്രം മതി.

    ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും, ഒന്നര ടീസ്പൂൺ അഗർ അഗറും ചേർത്ത് മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, പാൽ കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ ആയി വയ്ക്കാം. ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി തണുപ്പിച്ച് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking with Rimu

  • ക്രിസ്പി പൊട്ടറ്റോ ഫ്രൈ

    ക്രിസ്പി പൊട്ടറ്റോ ഫ്രൈ

    ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടെങ്കിൽ ഈ ക്രിസ്പി പലഹാരം ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.

    ഒരു വലിയ ഉരുളക്കിഴങ്ങു തൊലി കളഞ്ഞതിനുശേഷം സ്ലൈസ് ആയി കട്ട് ചെയ്യുക, ശേഷം വീണ്ടും കട്ട് ചെയ്ത് നേർത്ത നീളത്തിലുള്ള കഷണങ്ങളാക്കി എടുക്കുക, ഇത് കഴുകിയതിനുശേഷം ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കണം, ഇതിലേക്ക് ഒരു നുള്ള് കുരുമുളകുപൊടിയും, ഒരു നുള്ളു മുളകുപൊടിയും, അല്പം ഉപ്പും, 60 ഗ്രാം ഗോതമ്പുപൊടിയും ചേർത്ത് കൊടുത്തു നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിക്സിൽ നിന്നും അല്പം എടുത്ത് കയ്യിൽ വച്ചു ബോൾ ഷേപ്പ് ആക്കിയതിന് ശേഷം എണ്ണയിൽ ഇട്ടു കൊടുക്കാം എല്ലാം ഇതുപോലെ ചെയ്തു നന്നായി ഫ്രൈ ചെയ്തെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking Kun

  • വാനില ഐസ്ക്രീം

    വാനില ഐസ്ക്രീം

    അരിപ്പൊടി ഇരിപ്പുണ്ടോ? എങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് വാനില ഐസ്ക്രീം തയ്യാറാക്കാം.

    ഒരു പാൻ എടുത്ത് അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുത്തു അല്പം പാൽ ഒഴിച്ച് മിക്സ് ചെയ്യുക, തരികൾ ഇല്ലാതായതിനുശേഷം, രണ്ട് കപ്പ് പാല് കൂടി ഇതിലേക്ക് ചേർക്കാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ ചൂടാറാനായി മാറ്റിവയ്ക്കാം, ശേഷം ഒരു കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു ഒരു പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി മൂടിയ തിനുശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം, ശേഷം മിക്സി ജാറിൽ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക, വീണ്ടും കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു മൂടിയതിനുശേഷം 8 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mrs Malabar

  • കാബ്ബജ് റോൾ

    കാബ്ബജ് റോൾ

    ചിക്കൻ കാബേജ് ഇലയിൽ പൊതിഞ്ഞെടുത്തു തയ്യാറാക്കിയിട്ടുള്ള കിടിലൻ വിഭവം.

    ഒരു ഫ്രഷ് ക്യാബേജ് എടുത്ത് ഓരോ ഇലകളും വേർപ്പെടുത്തി ശേഷം ഉപ്പു ചേർത്ത ചൂട് വെള്ളത്തിലേക്കിട്ടു സോഫ്റ്റ് ആക്കി എടുക്കണം.ഒരു ബൗളിലേക്ക് അരക്കിലോ ചിക്കൻ കീമ ചേർത്തുകൊടുക്കാം, ഇതിലേക്ക് കാൽക്കപ്പ് പൊടിയായി അരിഞ്ഞ സവാളയും, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ഗരം മസാല അര ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവയും അല്പം മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഓരോ ക്യാബേജ് ലീഫും എടുത്ത് അതിലേക്ക് മിക്സ് വെച്ച് കൊടുത്തു നന്നായി മടക്കി റോൾ ചെയ്തതിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം, വേവിച്ചെടുത്ത ഓരോന്നും ഫ്രൈ പാനിലേക്ക് മാറ്റി ഷാലോ ഫ്രൈ ചെയ്തെടുക്കണം ശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Healthy Fusion

  • ഐസ് ക്രീം

    ഐസ് ക്രീം

    വെറും 3 ചേരുവകൾ കൊണ്ട് അടിപൊളി ഐസ്ക്രീം തയ്യാറാക്കാം. ക്രീമോ,മിൽക്ക് മൈഡോ ചേർക്കേണ്ട

    ഒരു പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് കൊടുക്കാം, ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് കപ്പ് പാലും ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാനായി വെക്കാം. ശേഷം ഒരു മിക്സി ജാർ ലേക്ക് മാറ്റി കൂടെ മൂന്ന് ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്ത് നന്നായി ബ്ലൻഡ് ചെയ്തെടുക്കുക, ഇതിനെ രണ്ടു ബൗളിൽ ആക്കി ഒഴിക്കണം ആദ്യത്തെ ബൗളിൽ സ്ട്രോബറി എസൻസും, അല്പം പിങ്ക് കളറും ചേർക്കാം, രണ്ടാമത്തെ ബൗളിൽ വാനില എസൻസ് ചേർക്കാം രണ്ടും നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം ഒരു കണ്ടെയ്നർ ലേക്ക് രണ്ടു സൈഡിൽ ആയി ഒഴിച്ചു കൊടുക്കാം, ശേഷം കണ്ടെയ്നർ നന്നായി മൂടി ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുക്കുക, ശേഷം എടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Bristi Home Kitchen

  • മിൽക്ക് ബിസ്ക്കറ്റ് കേക്ക്

    മിൽക്ക് ബിസ്ക്കറ്റ് കേക്ക്

    പാലു കൊണ്ട് വെറും 5 മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ ഡെസ്സേർട് റെസിപ്പി.

    ആദ്യം ഒരു ലിറ്റർ പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് ഒരു ഓറഞ്ച് തൊലി എടുത്തു ചേർക്കാം, മറ്റൊരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ചേർത്ത് അതിലേക്ക്, 160 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, 40 ഗ്രാം മൈദ ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കുക, പാല് ചൂടായാൽ അതിൽനിന്നും ഓറഞ്ച് തൊലി എടുത്ത് മാറ്റാം, ശേഷം തയ്യാറാക്കിവെച്ച ബാറ്ററിലേക്ക് ചേർത്ത് മിക്സ് ചെയ്തു വീണ്ടും തിളപ്പിച്ച് കുറുക്കി എടുക്കണം. ശേഷം ഇതിനെ രണ്ടു പാത്രങ്ങളിലേക്ക് ആയി മാറ്റി കൊടുക്കുക. ഒരു ബൗളിലേക്ക് 30 ഗ്രാം കൊക്കോ പൗഡർ ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഇനി ഒരു ഗ്ലാസ് എടുത്ത് അതിന് അടിയിലേക്ക് ബിസ്ക്കറ്റ് പാലിൽ മുക്കിയതിനുശേഷം വച്ച് കൊടുക്കുക, മുകളിലായി കോകോ പൗഡർ മിക്സ് ചെയ്ത് ക്രീം ഒഴിച്ചു കൊടുക്കാം, level ചെയ്തതിനുശേഷം മുകളിലായി വീണ്ടും ബിസ്ക്കറ്റ് വെയ്ക്കുക അതിനുമുകളിലായി വെള്ള ക്രീം ഒഴിക്കാം , വീണ്ടും ബിസ്ക്കറ്റ് വെച്ച് ക്രീം തീരുന്നതുവരെ ലേയറായി സെറ്റ് ചെയ്യുക, ഏറ്റവും മുകളിലായി ക്രീമിന് മുകളിൽ അല്പം കൊക്കോപൗഡർ ഇട്ടു കൊടുത്തു കുറച്ചു സമയം മാറ്റി വയ്ക്കണം, ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick