വാനില ഐസ്ക്രീം

അരിപ്പൊടി ഇരിപ്പുണ്ടോ? എങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് വാനില ഐസ്ക്രീം തയ്യാറാക്കാം.

ഒരു പാൻ എടുത്ത് അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുത്തു അല്പം പാൽ ഒഴിച്ച് മിക്സ് ചെയ്യുക, തരികൾ ഇല്ലാതായതിനുശേഷം, രണ്ട് കപ്പ് പാല് കൂടി ഇതിലേക്ക് ചേർക്കാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ ചൂടാറാനായി മാറ്റിവയ്ക്കാം, ശേഷം ഒരു കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു ഒരു പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി മൂടിയ തിനുശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം, ശേഷം മിക്സി ജാറിൽ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക, വീണ്ടും കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു മൂടിയതിനുശേഷം 8 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Mrs Malabar