Category: ഐസ്ക്രീം

  • മാങ്ങ ഐസ് ബാർ

    മാങ്ങ ഐസ് ബാർ

    മാമ്പഴം കൊണ്ട് വീട്ടിൽ എല്ലാവർക്കും കഴിക്കാനായി ഐസ് ബാർ തയ്യാറാക്കിയാലോ? ഇത് കുറെനാൾ കേടാവാതെ സൂക്ഷിക്കാനും പറ്റും..

    Ingredients

    മാങ്ങ പഴം- 5

    പാല് -150 മില്ലി

    മിൽക്ക് മെയ്ഡ് -200 മില്ലി

    Preparation

    മാങ്ങ ആദ്യം തൊലി കളഞ്ഞ് കട്ട് ചെയ്ത് അരച്ചെടുക്കാം ഒരു പാനിൽ മിൽക്ക്മെയ്ഡും പാലും മിക്സ് ചെയ്ത് തിളപ്പിക്കുക , ഇതിലേക്ക് മാങ്ങ അരച്ചത് ചേർക്കാം നന്നായി തിളപ്പിച്ച് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക ഇത് ചൂടാറാനായി മാറ്റിവയ്ക്കാം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് സ്റ്റിക്ക് കടക്കാനുള്ള അത്രയും ഗ്യാപ്പിൽ നീളത്തിൽ ഹോളുകൾ ഉണ്ടാക്കുക ഇതിലേക്ക് സ്റ്റിക്ക്‌ കയറ്റി വയ്ക്കുക , ഇനി മാങ്ങ മിക്സ് കുപ്പിയിലേക്ക് നിറക്കാം, ഇനി കുപ്പി 8 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക ശേഷം ഓരോ സ്റ്റിക്കുകൾ ആയി മുറിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen

  • മാങ്ങ ഐസ്ക്രീം

    മാങ്ങ ഐസ്ക്രീം

    എവിടെ നോക്കിയാലും പഴുത്ത മാങ്ങയല്ലേ ഇപ്പോൾ, അപ്പോൾ ഈ ചൂടത്ത് കഴിക്കാൻ ഇതുപോലെ ഐസ്ക്രീം ഉണ്ടാക്കി നോക്കൂ, ചായ ഗ്ലാസ് മതി…

    Ingredients

    പഴുത്ത മാങ്ങ

    പഞ്ചസാര

    പാൽപ്പൊടി

    പാല്

    Preparation

    മാങ്ങ പൾപ്പ്‌ പഞ്ചസാരയും പാൽപ്പൊടിയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ഗ്ലാസുകളിൽ ആക്കി സ്റ്റിക് ഇട്ട് മൂടിയതിനുശേഷം ഫ്രീസറിൽ എട്ടു മണിക്കൂർ വയ്ക്കുക, പേപ്പർ ഗ്ലാസ് ആണെങ്കിൽ എളുപ്പം ആയിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s kitchen

  • തേങ്ങ ഐസ്ക്രീം

    തേങ്ങ ഐസ്ക്രീം

    ഈ ചൂടിൽ കഴിക്കാൻ പറ്റിയ കിടിലൻ ഒരു ഐസ്ക്രീം തേങ്ങ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് തയ്യാറാക്കാം, വെക്കേഷൻ അല്ലേ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കു… റെസിപ്പി ആദ്യ കമന്റിൽ

    Ingredients

    തേങ്ങ -ഒന്ന്

    പാൽ -ഒരു കപ്പ്

    കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ

    പഞ്ചസാര

    വാനില എസൻസ് -ഒരു ടീസ്പൂൺ

    പാൽപ്പൊടി- അര കപ്പ്

    Preparation

    തേങ്ങ ചിരട്ടയിൽ നിന്നും അടർത്തിയെടുത്ത് പുറകിലുള്ള ബ്രൗൺ ഭാഗം മുറിച്ചു മാറ്റുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പാലും കോൺഫ്ലോർ മിക്സ് ചെയ്ത് കുറുക്കിയെടുക്കുക ഇത് മിക്സിയിലേക്ക് ചേർക്കാം കൂടെ പഞ്ചസാര പാൽ പൊടി വാനില എസൻസ് കുറച്ചു വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ഈ മിക്സിനെ ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയുക Silna’s Kitchen

  • വാനില ഐസ്ക്രീം

    വാനില ഐസ്ക്രീം

    വീട്ടിൽ ഈ മൂന്ന് ചേരുവകൾ ഉണ്ടെങ്കിൽ വാനില ഐസ്ക്രീം എപ്പോ വേണമെങ്കിലും ഉണ്ടാക്കാം.. ഈ ചൂട് സമയത്ത് ഒരു ദിവസമെങ്കിലും ഇത് ട്രൈ ചെയ്തു നോക്കൂ
    Ingredients

    വിപ്പിംഗ് ക്രീം -ഒരു കപ്പ്

    പാല് -ഒരു കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് -രണ്ട് ടേബിൾ സ്പൂൺ

    വാനില എസൻസ് -ഒരു ടീസ്പൂൺ

    Preparation

    വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക, നല്ല ക്രീമിയായി വരുന്നത് വരെ ബീറ്റ് ചെയ്യണം ശേഷം കണ്ടൻസ്ഡ് മിൽക്ക് പാല് വാനില എസ്സെൻസ് എന്നിവ ചേർത്തുകൊടുത്ത വീണ്ടും ബീറ്റ് ചെയ്യുക അഞ്ചു മിനിറ്റോളം ബീറ്റ് ചെയ്ത ശേഷം ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റുക ഇത് നന്നായി റാപ്പ് ചെയ്തു മൂടി ഫ്രീസറിൽ രാത്രി മുഴുവൻ വയ്ക്കാം പിറ്റേന്ന് രാവിലെ എടുത്ത് ഉപയോഗിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L

  • ഫലൂദ

    ഫലൂദ

    മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഫലൂദ മിക്സ്‌ ഉപയോഗിച്ച് നല്ല പെർഫെക്റ്റ് ആയി ഫലൂദ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം,

    1 ലിറ്റർ പാലിൽ 200 ml vellam ഒഴിച്ചു മൂന്ന് മിനിറ്റ് തളപ്പിച്ചു അതിലേക്ക് ഫലൂദ മിക്സ്‌ ഇട്ട് 10 മിനിറ്റ് തുടർച്ചയായി ഇളക്കുക തീ മീഡിയം ഫ്ളൈമിൽ ഇട്ടാൽ മതികുറുകി വന്നാൽ തീ ഓഫ്‌ ചെയ്ത് ചൂടാറിയതിന്ന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക ഫലൂദ റെഡിയായി ഇനി ഇതിലേക്ക് ഫ്രൂട്ട് ഐസ് ക്രീംസ് എന്നിവ കൂടി ആഡ് ചെയ്ത് നമ്മുക്ക് ഉപയോഗിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക IRSHU’S all

  • പച്ചരി സ്ട്രോബെറി ഐസ്ക്രീം

    പച്ചരി സ്ട്രോബെറി ഐസ്ക്രീം

    പച്ചരി മിക്സിയിൽ പൊടിച്ചെടുത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?? നല്ല അടിപൊളി ടേസ്റ്റ് ഉള്ള സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടു നോക്കൂ,

    INGREDIENTS

    പച്ചരി -ഒരു ഗ്ലാസ്

    വെള്ളം -1 ഗ്ലാസ്സ്

    പാൽ – അര ലിറ്റർ

    പഞ്ചസാര

    ഏലക്കായ പൊടി- അര ടീസ്പൂൺ

    സ്ട്രോബെറി സിറപ്പ്- 1/4 tsp

    preparation

    കഴുകി ഉണക്കിയെടുത്ത അരി മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് പൊടി മാറ്റിയതിനുശേഷം വെള്ളമൊഴിച്ച് കലക്കിയെടുക്കണം, ശേഷം ഒരു പാനിലേക്ക് മാറ്റി പാലും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം, ഇനി ഇത് അടുപ്പിൽ വച്ച് നന്നായി ഇളക്കി കുറുക്കി എടുക്കണം, ചൂടാറുമ്പോൾ ഏലക്കായ പൊടിയും സ്ട്രോബറി എസ്സൻസും ചേർത്ത് നന്നായി അടിച്ചു എടുക്കുക, ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി എട്ടു മുതൽ 12 മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കണം, ശേഷം എടുത്ത് ഉപയോഗിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlog by ridhu

  • നേന്ത്രപ്പഴം ഐസ്ക്രീം

    നേന്ത്രപ്പഴം ഐസ്ക്രീം

    കുട്ടികൾക്കുപോലും തയ്യാറാക്കാവുന്ന അത്രയും എളുപ്പത്തിൽ നേന്ത്രപ്പഴം ഐസ്ക്രീം. ചൂടുകാലത്ത് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി…

    നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഒരു പാത്രത്തിൽ അടച്ച് ഫ്രീസറിൽ രണ്ടു മണിക്കൂർ വയ്ക്കുക, ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് പാലും തേനും ചേർത്ത് നന്നായി അടിച്ചെടുക്കുക, വാനില എസ്സെൻസ് ഒന്നുകൂടി നന്നായി അടിക്കണം, ശേഷം ഒരു പാത്രത്തിൽ ആക്കി പാത്രം കൂടിയതിനു ശേഷം രണ്ടോ മൂന്നോ മണിക്കൂർ ഫ്രീസറിൽ വയ്ക്കുക ശേഷം എടുത്തു കഴിക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World