Category: ഐസ്ക്രീം

  • കസ്റ്റാർഡ് ഐസ്ക്രീം

    കസ്റ്റാർഡ് ഐസ്ക്രീം

    ബീറ്റർ ഇല്ലാതെ നല്ല അടിപൊളി ടേസ്റ്റിൽ കസ്റ്റാർഡ് ഐസ്ക്രീം മിക്സിയിൽ അടിച്ചു തയ്യാറാക്കാം…

    INGREDIENTS

    പാൽ 2 കപ്പ്

    CUSTARD പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

    പഞ്ചസാര -6 ടേബിൾ സ്പൂൺ

    വിപ്പിംഗ് cream -1/2 കപ്പ്‌

    ടൂട്ടി ഫ്രൂട്ടി

    PREPARATION

    ആദ്യം പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കസ്റ്റാർഡ് പൗഡർ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക ചൂടാറിയതിനു ശേഷം ഈ മിക്സിനെ 4 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം വീണ്ടും മിക്സിയിലേക്ക് ചേർത്ത് വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ഒന്നുകൂടി അടിക്കുക വീണ്ടും ഒരു എയർടൈറ്റ് പാത്രത്തിലേക്ക് മാറ്റിയതിനുശേഷം,മുകളിലായി ടൂട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കണം ഇനി 12 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച് എടുത്ത് ഉപയോഗിക്കാം..

    വിശദമായ റെസിപ്പിക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malus Kitchen World

  • കരിക്ക് ഐസ്ക്രീം

    കരിക്ക് ഐസ്ക്രീം

    ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ കരിക്ക് കൊണ്ടുള്ള വിഭവങ്ങളെല്ലാം തന്നെ വളരെ രുചികരമാണ്, ചൂടുകാലത്ത് കരിക്ക് ധാരാളമായി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, കരിക്ക് കൊണ്ടുള്ള നല്ലൊരു ഐസ്ക്രീമിന്റെ റെസിപ്പി ആണ് ഇവിടെ കാണിക്കുന്നത്

    INGREDIENTS

    വിപ്പിംഗ് ക്രീം – 2 കപ്പ്‌

    പൊടിച്ച പഞ്ചസാര – 1 1/2 കപ്പ്‌

    മിൽക്ക് മെയ്ഡ് അരക്കപ്പ്

    തേങ്ങാപ്പാൽ ഒരു കപ്പ്

    കരിക്ക് അരച്ചെടുത്തത്

    കരിക്ക് ചെറുതായി മുറിച്ചത്

    PREPARATION

    ആദ്യം വിപ്പിംഗ് ക്രീം ബീറ്റ് ചെയ്ത് എടുക്കണം അതിനായി ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചതിനുശേഷം ബീറ്റർ ഉപയോഗിച്ച് നല്ല ക്രീമിയായി കിട്ടുന്നത് വരെ ബീറ്റ് ചെയ്യുക ശേഷം പൊടിച്ച പഞ്ചസാര ഇതിലേക്ക് ചേർക്കാം ഇത് രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തേങ്ങാപ്പാലും കരിക്ക് പേസ്റ്റും ചേർക്കാം, എല്ലാം യോജിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ആക്കി നന്നായി മൂടിയതിനു ശേഷം എട്ടു മുതൽ 12 മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക, ശേഷം സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ഒറിയോ ഐസ്ക്രീം

    ഒറിയോ ഐസ്ക്രീം

    കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഐസ്ക്രീം, വെറും 3 ചേരുവകൾ ചേർത്ത് , വിപ്പിങ് ക്രീം മിൽക്ക് മെയ്ഡ് ഒറിയോ ബിസ്കറ്റ് ചേര്ത്ത് എളുപ്പം വീട്ടിൽ ഉണ്ടാക്കാവുന്ന ഐസ്ക്രീം .

    ഐസ്ക്രീം തയ്യാറാക്കാനായി മൂന്ന് ചെറിയ പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് എടുക്കുക ഇതിനെ ഒരു പ്ലാസ്റ്റിക് ബാഗിൽ ആക്കിയതിനു ശേഷം തരിതരിയായി പൊടിച്ചെടുക്കാം ഒരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് കൂടി ചേർക്കാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ബിസ്ക്കറ്റ് പൊടിച്ചത് ചേർക്കാം ഇതും യോജിപ്പിച്ച് കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആക്കി നന്നായി റാപ്പ് ചെയ്ത് മൂടി 8 മണിക്കൂർ ഫ്രീസറിൽ വയ്ക്കാം നല്ല അടിപൊളി ഐസ്ക്രീം റെഡി.

    മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Recipes By Navan

  • സ്ട്രോബറി ഐസ്ക്രീം

    സ്ട്രോബറി ഐസ്ക്രീം

    കളറോ, പ്രിസർവേറ്റീവ്സോ ചേർക്കാതെ തയ്യാറാക്കിയ സ്ട്രോബറി ഐസ്ക്രീം റെസിപ്പി

    ഇത് തയ്യാറാക്കാനായി 150 ഗ്രാം ഫ്രഷ് സ്ട്രോബെറി എടുക്കുക, ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കണം ,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മാറ്റി വയ്ക്കാം . മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഹെവി വിപ്പിംഗ് ക്രീം ചേർത്ത് കൊടുക്കുക, ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കണം, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുക വീണ്ടും ബീറ്റ് ചെയ്ത് മിക്സ് ചെയ്യണം, അടുത്തതായി മൂന്നോ നാലോ തുള്ളി വാനില എസൻസ് ചേർത്ത് കൊടുക്കാം, കൂടെ അരച്ചെടുത്ത് വച്ചിരിക്കുന്ന സ്ട്രോബറി ചേർക്കാം, വീണ്ടും ബീറ്റ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ശേഷം ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കാം , മുകളിലായി അല്പം കൂടി സ്ട്രോബെറി പ്യുരി ചേർത്ത് സ്പാറ്റ്‌ല ഉപയോഗിച്ച് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കാം, ശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി റാപ്പ് ചെയ്തതിനുശേഷം 12 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്തു ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen

  • ഐസ്ക്രീം

    ഐസ്ക്രീം

    മിക്സിയിൽ ഒന്ന് കറക്കിയാൽ കിടിലൻ ഐസ്ക്രീം റെഡി

    ഈ റെസിപ്പി മിസ്സ് ചെയ്യരുത്

    ഒരു മിക്സി ജാറിലേക്ക് ഒരു പാക്കറ്റ് മിൽക്ക് ക്രീമും, ഒരു പാക്കറ്റ് കണ്ടൻസ്ഡ് മിൽക്കും ,ഒരു പാക്കറ്റ് വിപ്പിംഗ് ക്രീമും, ഒരു ചെറിയ പാക്കറ്റ് സ്ട്രോബെറി പൗഡറും ചേർത്തുകൊടുത്തു നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ചോക്ലേറ്റ് ചിപ്സുകൾ ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക, അതിന് ശേഷം ഓരോ പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് നിറച്ചു കൊടുക്കാം, ഇതിനെ രണ്ടുമണിക്കൂർ ഫ്രീസ് ചെയ്തെടുത്തതിനുശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dicas e receitas do França

  • ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ഒരു കേക്ക് ടിന്നിലേക്ക് ഒരു പ്ലാസ്റ്റിക് റാപ്പ് വച്ചതിനുശേഷം ബിസ്കറ്റുകൾ നിരത്തി വച്ചു കൊടുക്കുക, സൈഡും വയ്ക്കണം, ശേഷം ഒരു പാനിലേക്ക് അര ലിറ്റർ പാലും, 40 ഗ്രാം കോൺ സ്റ്റാർച്ചും ,50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കൊക്കോ പൗഡറും ചേർത്തു കൊടുത്ത് വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം സ്റ്റോവ് ഇൽ വെച്ച് കുറുക്കിയെടുക്കാം, നല്ല കട്ടിയായാൽ തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കണം, ശേഷം ഇതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ച് ചേർത്ത് കൊടുക്കാം, ഇതെല്ലാംകൂടി നന്നായി യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഇത് നിറച്ചു കൊടുക്കാം, നല്ല ടൈറ്റ് ആക്കിയതിനു ശേഷം മുകളിൽ വീണ്ടും ബിസ്ക്കറ്റ് വയ്ക്കുക, ഇനി പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി കവർ ചെയ്ത് രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിൽ 200 മില്ലി മിൽക്ക് ക്രീം എടുക്കണം ഇതിലേക്ക് 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചേർക്കാം, ഇത് മിക്സ് ചെയ്തു ചൂടാക്കി അലിയിച്ച് എടുക്കാം,. കേക്ക് ടിന്നിൽ നിന്നും ബിസ്ക്കറ്റ് പുഡ്ഡിങ്ങിനെ ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം ഇതിനുമുകളിൽ ആയി ഒഴിക്കാം വീണ്ടും ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri

  • വാനില ഐസ്ക്രീം

    വാനില ഐസ്ക്രീം

    അരിപ്പൊടി ഇരിപ്പുണ്ടോ? എങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് വാനില ഐസ്ക്രീം തയ്യാറാക്കാം.

    ഒരു പാൻ എടുത്ത് അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുത്തു അല്പം പാൽ ഒഴിച്ച് മിക്സ് ചെയ്യുക, തരികൾ ഇല്ലാതായതിനുശേഷം, രണ്ട് കപ്പ് പാല് കൂടി ഇതിലേക്ക് ചേർക്കാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ ചൂടാറാനായി മാറ്റിവയ്ക്കാം, ശേഷം ഒരു കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു ഒരു പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി മൂടിയ തിനുശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം, ശേഷം മിക്സി ജാറിൽ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക, വീണ്ടും കണ്ടെയ്നർലേക്ക് ഒഴിച്ചു കൊടുത്തു മൂടിയതിനുശേഷം 8 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mrs Malabar