Category: ഐസ്ക്രീം

  • ഐസ് ക്രീം

    ഐസ് ക്രീം

    വെറും 3 ചേരുവകൾ കൊണ്ട് അടിപൊളി ഐസ്ക്രീം തയ്യാറാക്കാം. ക്രീമോ,മിൽക്ക് മൈഡോ ചേർക്കേണ്ട

    ഒരു പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് കൊടുക്കാം, ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് കപ്പ് പാലും ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം സ്റ്റോവ് ലേക്ക് വെച്ച് നന്നായി കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാനായി വെക്കാം. ശേഷം ഒരു മിക്സി ജാർ ലേക്ക് മാറ്റി കൂടെ മൂന്ന് ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്ത് നന്നായി ബ്ലൻഡ് ചെയ്തെടുക്കുക, ഇതിനെ രണ്ടു ബൗളിൽ ആക്കി ഒഴിക്കണം ആദ്യത്തെ ബൗളിൽ സ്ട്രോബറി എസൻസും, അല്പം പിങ്ക് കളറും ചേർക്കാം, രണ്ടാമത്തെ ബൗളിൽ വാനില എസൻസ് ചേർക്കാം രണ്ടും നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം ഒരു കണ്ടെയ്നർ ലേക്ക് രണ്ടു സൈഡിൽ ആയി ഒഴിച്ചു കൊടുക്കാം, ശേഷം കണ്ടെയ്നർ നന്നായി മൂടി ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുക്കുക, ശേഷം എടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Bristi Home Kitchen

  • മിൽക്ക് ഐസ് ബാർസ്

    മിൽക്ക് ഐസ് ബാർസ്

    പാലും , ചോക്ലേറ്റും മാത്രം ചേർത്ത് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കിയ ഹോം മെയ്ഡ് ഐസ്ക്രീം.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 600 മില്ലി പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 50 ഗ്രാം പഞ്ചസാര, 40 ഗ്രാം കോൺ സ്റ്റാര്ച് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി ചൂടായി വരുമ്പോൾ 60 ഗ്രാം പാൽപ്പൊടി ഇതിലേക്ക് ചേർക്കാം, ഇത് നന്നായി കുറുകി എടുത്ത് തണുപ്പിച്ച് എടുക്കുക ശേഷം നന്നായി ബ്ലൻഡ് ചെയ്യണം, ഇതിനെ ഒരു പൈപ്പിംഗ് ബാഗ് ലേക്ക് മാറ്റിയതിനുശേഷം ഒരു ഐസ്ക്രീം മോൾഡിലേക്ക് ലേക്ക് നിറച്ച് കൊടുക്കുക, ഇനി ഫ്രീസറിൽ വച്ച് 8 മണിക്കൂർ തണുപ്പിച്ചു എടുക്കുക, ശേഷം ഓരോന്നും ഡെമോൾഡ് ചെയ്തെടുത്തു ഒന്നിനുമുകളിൽ വച്ചുകൊടുക്കുക നടുവിലായി ഒരു സ്റ്റിക് വയ്ക്കണം, വീണ്ടും ഫ്രീസ് ചെയ്യാൻ വെക്കാം, കുറച്ച് ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുത്തു തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ഐസ്ക്രീം സ്റ്റിക്കും എടുത്ത് ഇതിൽ മുക്കിയെടുക്കുക, ശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick

  • വാനില ഐസ് ക്രീം

    വാനില ഐസ് ക്രീം

    പാൽ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ ഐസ്ക്രീം ട്രൈ ചെയ്തു നോക്കൂ.

    ഇതിനായി ഒരു സോസ് പാൻ എടുക്കുക, അതിലേക്ക് ഒരു കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് കൊടുത്തു നന്നായി ഇളക്കിയതിനു ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം , ശേഷം ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു കൂടെ അല്പം വാനില എസൻസും ഒരു പാക്കറ്റ് പാൽപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കണ്ടൈനർ ഇൽ നിറച്ച് ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുത്താൽ രുചികരമായ വാനില ഐസ്ക്രീം തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Naas Food court

  • ചോക്കലേറ്റ് ഐസ്ക്രീം

    ചോക്കലേറ്റ് ഐസ്ക്രീം

    വെറും 3 ചേരുവകൾ ഉപയോഗിച്ച് കിടിലൻ ചോക്ലേറ്റ് ഐസ്ക്രീം തയ്യാറാക്കാം.

    ഒരു ബൗളിലേക്ക് 380 ഗ്രാം മിൽക്ക് മെയ്ഡും , 280 ഗ്രാം ചോക്ലേറ്റും ചേർത്തു കൊടുത്തു ചൂടാക്കി മെൽറ്റ് ചെയ്യുക, ഇനി ഒരു ബൗളിലേക്ക് 600 മില്ലി വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, ചോക്ലേറ്റ് മിക്സ് ചൂടാറിയതിനു ശേഷം ഇതിലേക്ക് വിപ്പിംഗ് ക്രീം അല്പാല്പമായി ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു റാപ്പ് ഉപയോഗിച്ച് നന്നായി കവർ ചെയ്ത് എട്ടുമണിക്കൂർ ഫ്രീസ് ചെയ്തെടുക്കാം ക്രിമിയായ ചോക്ലേറ്റ് ഐസ്ക്രീം റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ricette dolci

  • ബനാന ഐസ് ക്രീം

    ബനാന ഐസ് ക്രീം

    പഴം ചേർത്ത ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ.

    ഇതിനായി രണ്ടു പഴം ചെറിയ കഷണങ്ങൾ ആക്കി മുറിച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പൗഡർ ഷുഗറും, 300ഗ്രാം തൈരും ചേർത്തു കൊടുത്തതിനു ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കുക. ഒരു ബൗളിലേക്ക് 200 മില്ലി ലിറ്റർ വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ബനാന മിക്സ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പൈപ്പിങ് ബാഗി ലേക്ക് നിറച്ചു കൊടുക്കാം, ഐസ് ബാർ മോൾഡിലേക്ക് സ്റ്റിക് വെച്ചതിനുശേഷം, ഈ ക്രീം നിറച്ചു കൊടുക്കാം, ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക, ഒരു ബൗളിലേക്ക് ഡാർക്ക് ചോക്കലേറ്റ് എടുത്തു മെൽറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് അല്പം ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഫ്രീസറിൽ നിന്ന് എടുത്ത ബാറുകൾ ഈ ചോക്ലേറ്റ് ഇൽ മുക്കിയെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ricette dolci

  • കോകോനട്ട് ബാർ

    കോകോനട്ട് ബാർ

    പഞ്ചസാര ചേർക്കാതെ തയ്യാറാക്കിയ ഹെൽത്തിയായ കോക്കനട്ട് ബാർ റെസിപ്പി

    ഇതിനു വേണ്ട ചേരുവകൾ

    ഡെസിഗ്നേറ്റഡ് കോക്കനട്ട് -ഒരുകപ്പ്

    കോക്കനട്ട് ക്രീം -മൂന്ന് ടേബിൾ സ്പൂൺ

    തേൻ -ഒരു ടേബിൾസ്പൂൺ

    ചോക്ലേറ്റ് -80 ഗ്രാം

    ഓയിൽ- ഒരു ടേബിൾ സ്പൂൺ

    ഒരു ബൗളിലേക്ക് ദേശിക്കേറ്റഡ് കോകോനട്ടും, കോക്കനട്ട് ക്രീമും തേനും, ഓയിലും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക, ഒരു മോൾഡിലേക്ക് ഇത് ടൈറ്റായി നിറച്ചു കൊടുത്തതിനുശേഷം ഫ്രീസ് ചെയ്ത് എടുക്കാം. ഒരു പാത്രത്തിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് മെൽറ്റ് ചെയ്തെടുക്കണം. ഫ്രീസ് ചെയ്ത കോക്കനട്ട് ബോൾസ് ഓരോന്നായി എടുത്ത് സ്റ്റിക്ക് വച്ചതിനുശേഷം ചോക്ലേറ്റ് കോട്ട് ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    HEALTHY AND DELICIOUS

  • ഓറിയോ ചോക്കോ ബാർ

    ഓറിയോ ചോക്കോ ബാർ

    ഓറിയോ ബിസ്കറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ചോക്കോബാർ റെസിപ്പി.ക്രീമും വേണ്ട, ബീറ്ററും വേണ്ട

    ഇതിനായി മൂന്നു പാക്കറ്റ് ഓറിയോ ബിസ്കറ്റ് ആണ് എടുക്കേണ്ടത് ഓരോ പാക്കറ്റും എടുത്ത് ചപ്പാത്തി റോളർ ഉപയോഗിച്ചു നന്നായി ക്രഷ് ചെയ്തെടുക്കുക. ശേഷം പാക്കറ്റിലെ ഒരു സൈഡ് പൊട്ടിക്കണം ഇതിലേക്ക് പാൽ ഒഴിച്ച് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം സ്റ്റിക് വച്ച് കൊടുക്കാം ,ഇനി
    ഫ്രീസറിൽ വെച്ച് ഐസ് ആക്കി എടുക്കാം, ശേഷം പാക്കറ്റ് പൊട്ടിക്കാം. ഒരു ബൗളിൽ ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുക്കുക, ഇതിനെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം കുറച്ചു നട്സ് ക്രഷ് ചെയ്തത് ചേർത്ത് മിക്സ് ചെയ്ത് തയ്യാറാക്കിവെച്ചിരിക്കുന്ന ഐസ് ബാറുകൾ ഓരോന്നും ഇതിൽ മുക്കി എടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    The Home Minister