ബനാന ഐസ് ക്രീം

പഴം ചേർത്ത ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ.

ഇതിനായി രണ്ടു പഴം ചെറിയ കഷണങ്ങൾ ആക്കി മുറിച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പൗഡർ ഷുഗറും, 300ഗ്രാം തൈരും ചേർത്തു കൊടുത്തതിനു ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കുക. ഒരു ബൗളിലേക്ക് 200 മില്ലി ലിറ്റർ വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ബനാന മിക്സ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പൈപ്പിങ് ബാഗി ലേക്ക് നിറച്ചു കൊടുക്കാം, ഐസ് ബാർ മോൾഡിലേക്ക് സ്റ്റിക് വെച്ചതിനുശേഷം, ഈ ക്രീം നിറച്ചു കൊടുക്കാം, ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക, ഒരു ബൗളിലേക്ക് ഡാർക്ക് ചോക്കലേറ്റ് എടുത്തു മെൽറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് അല്പം ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഫ്രീസറിൽ നിന്ന് എടുത്ത ബാറുകൾ ഈ ചോക്ലേറ്റ് ഇൽ മുക്കിയെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Ricette dolci