മാമ്പഴം കൊണ്ട് വീട്ടിൽ എല്ലാവർക്കും കഴിക്കാനായി ഐസ് ബാർ തയ്യാറാക്കിയാലോ? ഇത് കുറെനാൾ കേടാവാതെ സൂക്ഷിക്കാനും പറ്റും..
Ingredients
മാങ്ങ പഴം- 5
പാല് -150 മില്ലി
മിൽക്ക് മെയ്ഡ് -200 മില്ലി
Preparation
മാങ്ങ ആദ്യം തൊലി കളഞ്ഞ് കട്ട് ചെയ്ത് അരച്ചെടുക്കാം ഒരു പാനിൽ മിൽക്ക്മെയ്ഡും പാലും മിക്സ് ചെയ്ത് തിളപ്പിക്കുക , ഇതിലേക്ക് മാങ്ങ അരച്ചത് ചേർക്കാം നന്നായി തിളപ്പിച്ച് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക ഇത് ചൂടാറാനായി മാറ്റിവയ്ക്കാം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് സ്റ്റിക്ക് കടക്കാനുള്ള അത്രയും ഗ്യാപ്പിൽ നീളത്തിൽ ഹോളുകൾ ഉണ്ടാക്കുക ഇതിലേക്ക് സ്റ്റിക്ക് കയറ്റി വയ്ക്കുക , ഇനി മാങ്ങ മിക്സ് കുപ്പിയിലേക്ക് നിറക്കാം, ഇനി കുപ്പി 8 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക ശേഷം ഓരോ സ്റ്റിക്കുകൾ ആയി മുറിച്ചെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen