തട്ടുകടയിൽ നിന്നും കഴിക്കുന്ന ചൂടുള്ള ബജിയും ചമ്മന്തിയും ഇഷ്ടമല്ലാത്തവർ ഉണ്ടോ? അതേപോലെ വീട്ടിലും തയ്യാറാക്കി നോക്കിയാലോ..
Ingredients
ബജി മുളക്
ബജിക്കായ
കടലമാവ്
അരിപ്പൊടി
ഉപ്പ്
കാശ്മീരി മുളകുപൊടി
കായം
പെരുംജീരകപ്പൊടി
വെള്ളം
എണ്ണ
ബേക്കിംഗ് സോഡ
ചമ്മന്തി ഉണ്ടാക്കാൻ
സവാള
കാശ്മീരി മുളകുപൊടി
ഉപ്പ്
വിനാഗിരി
പഞ്ചസാര
വെള്ളം
Preparation
കായയും മുളകും അരിഞ്ഞു വയ്ക്കണം കായ നല്ല നൈസ് ആയി സ്ലൈസ് ചെയ്തു വയ്ക്കണം മുളക് രണ്ടായി മുറിച്ചാൽ മതി ഇനി മാവ് തയ്യാറാക്കാം ഒരു ബൗളിലേക്ക് കടലമാവ് അരിപ്പൊടി മുളകുപൊടി കായപ്പൊടി ഉപ്പ് പെരുംജീരകപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് കട്ടിയാക്കി എടുക്കാം ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്യുക എണ്ണ ചൂടാവാനായി അടുപ്പിൽ വയ്ക്കാം സ്ലൈസ് ചെയ്തു വെച്ച കായ മുളക് എന്നിവ ഇതിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം
ചമ്മന്തി തയ്യാറാക്കാനായി എടുത്തിരിക്കുന്ന ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s kitchen