അവൽ ശർക്കര സ്നാക്ക്

Advertisement

അവിലും ശർക്കരയും വെച്ച് പ്രോട്ടീൻ റിച്ചായ ഒരു സ്നാക്ക് തയ്യാറാക്കാം, രുചി അറിഞ്ഞാൽ ചോദിച്ചു മേടിച്ചു കഴിക്കും, കുട്ടികൾ ഭക്ഷണം കഴിച്ചില്ലെങ്കിലും ഇത് കഴിച്ചാൽ മതി…

INGREDIENTS

അവൽ -രണ്ട് കപ്പ്

തേങ്ങ -ഒരു കപ്പ്

കപ്പലണ്ടി -ഒരു കപ്പ്

ശർക്കര -ഒരു കപ്പ്

വെള്ളം -മുക്കാൽ കപ്പ്

നെയ്യ്

ഏലക്കായപ്പൊടി

കശുവണ്ടി ക്രഷ്

Preparation

അവിലും തേങ്ങയും നന്നായി വറുത്തെടുക്കുക ശേഷം തരിതരിയായി പൊടിച്ചെടുക്കാം, കപ്പലണ്ടി വറുത്തെടുത്ത് തരിതരിയായി പൊടിക്കാം ശർക്കര ഒരു പാനിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കുക തിളച്ചു കുറുകുമ്പോൾ ഇതിലേക്ക് പൊടിച്ചെടുത്ത ചേരുവകൾ എല്ലാം ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം നെയ്യും ഏലക്കായ പൊടിയും കശുവണ്ടിയും ചേർക്കാം ഒന്നുകൂടി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ ഷേപ്പ് ചെയ്ത് എടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee