Tag: mango ice cream

  • മാങ്ങ ഐസ് ബാർ

    മാങ്ങ ഐസ് ബാർ

    മാമ്പഴം കൊണ്ട് വീട്ടിൽ എല്ലാവർക്കും കഴിക്കാനായി ഐസ് ബാർ തയ്യാറാക്കിയാലോ? ഇത് കുറെനാൾ കേടാവാതെ സൂക്ഷിക്കാനും പറ്റും..

    Ingredients

    മാങ്ങ പഴം- 5

    പാല് -150 മില്ലി

    മിൽക്ക് മെയ്ഡ് -200 മില്ലി

    Preparation

    മാങ്ങ ആദ്യം തൊലി കളഞ്ഞ് കട്ട് ചെയ്ത് അരച്ചെടുക്കാം ഒരു പാനിൽ മിൽക്ക്മെയ്ഡും പാലും മിക്സ് ചെയ്ത് തിളപ്പിക്കുക , ഇതിലേക്ക് മാങ്ങ അരച്ചത് ചേർക്കാം നന്നായി തിളപ്പിച്ച് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക ഇത് ചൂടാറാനായി മാറ്റിവയ്ക്കാം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് സ്റ്റിക്ക് കടക്കാനുള്ള അത്രയും ഗ്യാപ്പിൽ നീളത്തിൽ ഹോളുകൾ ഉണ്ടാക്കുക ഇതിലേക്ക് സ്റ്റിക്ക്‌ കയറ്റി വയ്ക്കുക , ഇനി മാങ്ങ മിക്സ് കുപ്പിയിലേക്ക് നിറക്കാം, ഇനി കുപ്പി 8 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക ശേഷം ഓരോ സ്റ്റിക്കുകൾ ആയി മുറിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen

  • മാങ്ങ ഐസ്ക്രീം

    മാങ്ങ ഐസ്ക്രീം

    എവിടെ നോക്കിയാലും പഴുത്ത മാങ്ങയല്ലേ ഇപ്പോൾ, അപ്പോൾ ഈ ചൂടത്ത് കഴിക്കാൻ ഇതുപോലെ ഐസ്ക്രീം ഉണ്ടാക്കി നോക്കൂ, ചായ ഗ്ലാസ് മതി…

    Ingredients

    പഴുത്ത മാങ്ങ

    പഞ്ചസാര

    പാൽപ്പൊടി

    പാല്

    Preparation

    മാങ്ങ പൾപ്പ്‌ പഞ്ചസാരയും പാൽപ്പൊടിയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ഗ്ലാസുകളിൽ ആക്കി സ്റ്റിക് ഇട്ട് മൂടിയതിനുശേഷം ഫ്രീസറിൽ എട്ടു മണിക്കൂർ വയ്ക്കുക, പേപ്പർ ഗ്ലാസ് ആണെങ്കിൽ എളുപ്പം ആയിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s kitchen

  • ഈസിയായി മാംഗോ  ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഈസിയായി മാംഗോ ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഈസിയായിട്ട് മാംഗോ ഐക്രീം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,പഴുത്ത മാങ്ങ – രണ്ടെണ്ണം, ഹെവി ക്രീം -രണ്ടു കപ്പു, കണ്ടെയ്സ് മില്‍ക്ക് – 396 ഗ്രാം , പഞ്ചസാര- കാല്‍ കപ്പു, ആദ്യം മാങ്ങാ മിക്സിയില്‍ അരച്ച് എടുക്കണം ,ഹെവി ക്രീം ബീറ്റ് ചെയ്യണം ,പഞ്ചസാര, കണ്ടെയ്സ് മില്‍ക്ക് കൂടി ചേര്‍ത്ത് മിക്സ് ചെയ്യണം ..ശേഷം മാങ്ങാ പള്‍പ്പ് കൂടി ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യണം ..ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം ..ഈ ഐസ്ക്രീം ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.