Category: ഐസ്ക്രീം

  • പാൽ ഐസ്ക്രീം

    പാൽ ഐസ്ക്രീം

    പഞ്ഞി പോലെ സോഫ്റ്റായ പാൽ ഐസ്ക്രീം ഈസി ആയി തയ്യാറാക്കാം

    ഇതിന് വേണ്ടത്

    മുട്ട – രണ്ട്

    പാൽ – 250 ഗ്രാം

    മിൽക്ക് പൗഡർ- 60 ഗ്രാം

    പഞ്ചസാര -40 ഗ്രാം

    കണ്ടൻസ്ഡ് മിൽക്ക് -40 ഗ്രാം

    വൈറ്റ് ചോക്ലേറ്റ് -40 ഗ്രാം

    വിപ്പിംഗ് ക്രീം -350 ഗ്രാം

    തയ്യാറാക്കാനായി ഒരു ഗ്ലാസ് ജാറിലേക്ക് മുട്ട, പാല് ,പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക് ,പഞ്ചസാര എന്നിവ ചേർത്തു കൊടുതു ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക, ഇതിനെ പാനിലേക്ക് മാറ്റി ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ശേഷം മറ്റൊരു ബൗളിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം,
    ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് ക്രീം ചേർത്തു കൊടുത്തു മിക്സ് ചെയ്തതിനുശേഷം നന്നായി കവർ ചെയ്ത് മൂന്ന് മണിക്കൂർ തണുപ്പിച്ച് എടുക്കണം. വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ശേഷം തണുക്കാൻ വെച്ചിരിക്കുന്ന മിക്സി ലേക്ക് ഇത് ചേർത്ത് കൊടുത്തത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിനെ പൈപ്പിങ് ബാഗിൽ നിറച്ചതിനു ശേഷം ഐസ്ക്രീം മോൾഡിലേക്ക് നിറച്ചു കൊടുക്കുക ശേഷം ഫ്രീസറിൽ 10 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക M. Patisserie

  • മാഗ്നം ഐസ് ക്രീം

    മാഗ്നം ഐസ് ക്രീം

    ഞൊടിയിടയിൽ മൂന്നു വ്യത്യസ്ത തരം ഐസ്ക്രീമുകൾ തയ്യാറാക്കാം

    ആദ്യം ഒരു ബൗളിലേക്ക് ആറ് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് 450 ഗ്രാം പാൽ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം 150 ഗ്രാം പഞ്ചസാര കൂടെ ചേർത്ത് നന്നായി ബ്ലൻഡ് ചെയ്യണം, ശേഷം നന്നായി ചൂടാക്കുക ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഒന്ന് അരിച്ച് മാറ്റണം. മൂന്നായി ഭാഗിച്ചതിനുശേഷം ഓരോന്നിലും ഓരോ ഫ്ലേവർ ചേർത്ത് കൊടുക്കണം, ഒന്നിൽ വാനില സീഡ്സും, അടുത്തതിൽ മൂന്ന് ഗ്രാം matchaയും, മൂന്നാമത്തേതിൽ 30 ഗ്രാം റാസ്ബെറി പ്യൂരിയും, ചേർത്ത് നന്നായി മിക്സ് ചെയ്യാം.

    300 ഗ്രാം വിപ്പിംഗ് ക്രീം ഒരു ബൗളിൽ എടുത്ത് നന്നായി ബീറ്റ് ചെയ്യുക, ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബൗളുകളിലേക്ക് ചേർത്തു കൊടുത്തു മിക്സ് ചെയ്യണം. ഇനി ഐസ്ക്രീം മോൾഡിലേക്ക് സ്റ്റിക്ക് വെച്ച് കൊടുത്തതിനു ശേഷം ഇത് ഓരോന്നും ഒഴിച്ചു കൊടുക്കാം. ശേഷം ഫ്രീസ് ചെയ്തെടുക്കണം.

    ഒരു ബൗളിലേക്ക് 300ഗ്രാം ഡാർക്ക് ചോക്ലേറ്റ് എടുത്തു ചൂടുവെള്ളം നിറച്ച മറ്റൊരു ബൗളിൽ വച്ച് ഡബിൾ ബോയിൽ ചെയ്ത് എടുക്കണം, ക്രീം ആയതിനുശേഷം കൊക്കോ ബട്ടറും, ചോപ്പ് ചെയ്ത ഹാസിൽ നട്ടും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കുക.മറ്റൊരു ബൗളിൽ 300ഗ്രാം melt ചെയ്ത് വൈറ്റ് ചോക്ലേറ്റ് എടുക്കുക, ഇതിലേക്ക് 35 ഗ്രാം കോകോ ബട്ടർ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിലേക്ക് റാസ്ബറി കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം മാറ്റിവയ്ക്കാം. ഇനി മറ്റൊരു ബൗളിലേക്ക് 4ഗ്രാം matcha യും, melt ചെയ്ത 35 ഗ്രാം കൊക്കോ ബട്ടറും , ചേർത്ത് കൊടുത്തു melt ചെയ്ത് എടുക്കാം, ഇതിന് 300 ഗ്രാം വൈറ്റ് ചോക്ലേറ്റ് ചേർത്ത് മിക്സ് ചെയ്ത് മാറ്റാം ഓരോ ഐസ്ക്രീമുകൾ ആയി ഡെമോൾഡ് ചെയ്ത് എടുത്ത് അതിന് മാച്ച് ചെയ്യുന്ന flavour ഇൽ മുക്കി എടുക്കുക ഒന്നുകൂടി തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക M. Patisserie

  • മിൽക്‌മൈഡ് ഐസ്ക്രീം

    മിൽക്‌മൈഡ് ഐസ്ക്രീം

    കുട്ടികൾക്കും ,മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മധുരമാണ് ഐസ്ക്രീം, ഇനി മുതൽ ഐസ് ക്രീം കഴിക്കാൻ തോന്നിയാൽ കടയിൽ പോകേണ്ട , വെറും 3 ചേരുവകൾ കൊണ്ട് വീട്ടിൽ ഈസിയായി ഐസ്ക്രീം തയ്യാറാക്കാം .

    ഇതിനായി വേണ്ട ചേരുവകൾ

    വിപ്പിംഗ് ക്രീം -500 മില്ലി

    മിൽക്‌മൈഡ് -750 ഗ്രാം

    സ്ട്രോബെറി 100 ഗ്രാം

    ആദ്യം വിപ്പിംഗ് ക്രീം ബീറ്റ് ചെയ്ത് നല്ല സ്റ്റിഫ് ആക്കി എടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം ഇതിലേക്ക് മിൽക്ക്മേഡ് ഒഴിച്ചു കൊടുത്തതിനു ശേഷം വീണ്ടും ബീറ്റ് ചെയ്യണം ,സ്ട്രോബറി എടുത്ത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക, ഇതിനെ തയ്യാറാക്കിവെച്ചിരിക്കുന്ന ഐസ്ക്രീംമിലേക്ക് ചേർത്ത് മിക്സ് ചെയ്യുക ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് നന്നായി കവർ ചെയ്തു എട്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. ശേഷം പുറത്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food

  • മവ മലായ് റോൾ കട്ട് കുൽഫി

    മവ മലായ് റോൾ കട്ട് കുൽഫി

    മുറിച്ചെടുത്തു  കഴിക്കാവുന്ന അടിപൊളി ടേസ്റ്റ് ഉള്ള കുൽഫി റെസിപ്പി.

    ചേരുവകൾ

    പാൽ -രണ്ട് കപ്പ്

    കോൺഫ്ലോർ/ കസ്റ്റഡ് പൌഡർ -രണ്ട് ടേബിൾസ്പൂൺ

    പഞ്ചസാര 1/2 – 3/4 കപ്പ്

    പാൽപ്പൊടി -അരക്കപ്പ്

    ഡ്രൈ നട്സ്

    തയ്യാറാക്കുന്ന വിധം ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് അരക്കപ്പ് പാൽ ചേർത്ത് കൊടുക്കണം,ഇതിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ അല്ലെങ്കിൽ കോൺഫ്ലോർ ചേർത്ത് ഒന്നും മിക്സ് ചെയ്തു കൊടുക്കാം, തരികളില്ലാതെ മിക്സ് ചെയ്തെടുക്കണം, ഇനി പാൽ തിളപ്പിക്കാൻ ആയി അടുപ്പിലേക്ക് വെച്ച് കൊടുക്കാം.

    അടുത്തതായി ഷുഗർ കാരമൽ തയ്യാറാക്കാം, ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക ലോ to മീഡിയം ഫ്ളയിമിൽ തീ കത്തിക്കണം, പഞ്ചസാര melt ആയി കളർ മാറി വരുമ്പോൾ ഒരു സ്പൂൺ വച്ച് ഇളക്കി യോജിപ്പിക്കാം, ഇത് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്തുകൊടുക്കാം, നന്നായി ഇളക്കിക്കൊടുക്കുക അടുത്തതായി കസ്റ്റാർഡ് മിക്സ് ഇതിലേക്ക് ചേർത്തു കൊടുക്കാം, വീണ്ടും  ഇളക്കിക്കൊണ്ടിരിക്കുക, നന്നായി തിക്കായി വരുമ്പോൾ ഇതിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, അഞ്ചു മിനിറ്റിനു ശേഷം ഫ്ലയിം ഓഫ് ചെയ്തു കൊടുക്കാം. ഇനി ഒരു ബീറ്റർ ഉപയോഗിച്ച് ഇത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക.അടുത്തതായി ചെറുതായി കട്ട് ചെയ്തെടുത്ത ഡ്രൈ നട്സ് ചേർത്തുകൊടുക്കാം, ഇനി ഇത് ഒരു വലിയഎയർ ടൈറ്റ് ജാറിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് ഫ്രീസറിന് അകത്ത് എട്ടു മണിക്കൂർ വയ്ക്കണം ശേഷം പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    അരക്കിലോ ഐസ്ക്രീം വാങ്ങുന്ന കാശുകൊണ്ട് അതിനേക്കാൾ ടെസ്റ്റിൽ രണ്ട് കിലോ ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം.

    സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    ചേരുവകൾ

    പാൽ- അര ലിറ്റർ

    പഞ്ചസാര -അരക്കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് -കാൽകപ്പ്

    കസ്റ്റാർഡ് പൗഡർ -നാലു ടേബിൾ സ്പൂൺ

    വാനില എസൻസ് -ഒരു ടീസ്പൂൺ

    വിപ്പിംഗ് ക്രീം -500 ഗ്രാം

    യെല്ലോ ഫുഡ് കളർ

    ട്യൂട്ടി ഫ്രൂട്ടി

    തയ്യാറാക്കുന്ന വിധം

    ആദ്യം കസ്റ്റാർഡ് പൗഡറിൽ പാലും , വാനില എസ്സൻസ് ഉം ചേർത്ത് തരികൾ ഇല്ലാതെ മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം. ഇനി ഒരു സോസ് പാൻ എടുത്ത് അതിലേക്ക് പാലും, പഞ്ചസാരയും, മിൽക്ക് മൈഡും, ചേർത്ത് നന്നായി മിക്സ് ചെയ്യുക ,ഇനി സ്റ്റൗവി ലേക്ക് വെച്ച് തിളപ്പിക്കാം. പാലൊന്നു ചൂടായി വരുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന കസ്റ്റാർഡ് പൗഡർ ഇതിലേക്ക് ചേർത്തുകൊടുക്കാം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം, ഇത് നല്ലതു പോലെ തണുപ്പിച്ച് എടുക്കണം, ഇനി ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്തു കൊടുക്കണം ഇതിലേക്ക് കസ്റ്റഡ് മിക്സ്, കുറച്ചു കുറച്ച് ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് ബീറ്റ് ചെയ്യണം കളറിനായി ആയി യെല്ലോ ഫുഡ് കളർ ചേർത്തു കൊടുക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ച് നന്നായി കവർ ചെയ്ത് 12 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കണം ശേഷം പുറത്തെടുത്ത് സ്കൂപ് ചെയ്തു കുറച്ചു ടൂട്ടി ഫ്രൂട്ടി യും ചേർത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Neha Food Stories

  • സ്ട്രൗബെറി പുഡ്ഡിംഗ്

    സ്ട്രൗബെറി പുഡ്ഡിംഗ്

    വളരെ ടേസ്റ്റി ആയൊരു സ്ട്രൗബെറി പുഡ്ഡിംഗ് തയ്യാറാക്കാം

    ചേരുവകൾ

    പുഡിങ്ങിനായി

    ഫ്രോസൺ സ്ട്രൗബെറി -200 gm

    പഞ്ചസാര-30 gm

    പാൽ -370 ml

    മിൽക്ക് ക്രീം -130 ml

    പഞ്ചസാര-30 gm

    വെള്ളം -50 ml

    ജലാറ്റിൻ -10 gm

    ടോപ്പിംഗ് ക്രീമിനായി

    മിൽക്ക് ക്രീം-70 ml

    തൈര് -30 ml

    പഞ്ചസാര-10 gm

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫ്രോസൺ സ്ട്രൗബെറി യും പഞ്ചസാരയും കൂടി യോജിപ്പിച്ച വേവിച്ചെടുക്കണം , ഇത് ചൂടറിയതിനു ശേഷം നന്നായി അടിച്ചെടുക്കണം , ഒരു പാനിൽ ക്രീമും പഞ്ചസാരയും , പാലും നന്നായി യോജിപ്പിച്ചു തിളപ്പിച്ച് മാറ്റി വയ്ക്കണം,ജലാറ്റിൻ വെള്ളത്തിൽ കുതിർക്കാണ് വയ്ക്കണം , ഇനി എല്ലാം കൂടി യോജിപ്പിച്ചു അരിച്ചെടുക്കുക , ഇനി ബൗളുകളിൽ ഒഴിച്ച് തണുപ്പിച്ചു എടുക്കുക, ക്രീമും,തൈരും പഞ്ചസാരയും ചേർത്ത് ബീറ്റ് ചെയ്തു മുകളിൽ വച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking

  • സ്ട്രോബെറി ഐസ് ക്രീം

    സ്ട്രോബെറി ഐസ് ക്രീം

    ഐസ് ക്രീം കഴിക്കാൻ തോന്നിയാൽ ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഇല്ല, ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം

    ചേരുവകൾ

    പാൽ – 1 കപ്പ്‌

    പഞ്ചസാര -1/4 കപ്പ്

    വിപ്പിംഗ് cream-1 കപ്പ്

    വനില്ല എസ്സെൻസ് -1/2 tsp

    പിങ്ക് ഫുഡ്‌ കളർ -2 തുള്ളി

    തയ്യാറാക്കുന്ന വിധം

    പാലും പഞ്ചസാരയും മിക്സ് ചെയ്തു തിളപ്പിക്കുക, പാൽ കട്ടിയാകുന്നതുവരെ തിളപ്പിച്ച ശേഷം മാറ്റി വയ്ക്കാം, ഇനി വിപ്പിംഗ് ക്രീം ഒരു ബൗളിൽ എടുത്ത് വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം ഇത് രണ്ടായി ഭാഗിക്കാം, ഒന്നിൽ പിങ്ക് കളർ ചേർത്ത് മിക്സ്‌ ചെയ്യാം, ഇനി ഒരു കണ്ടെയ്നർ ഇൽ ഇത് രണ്ടും ലയർ ആയി സെറ്റ് ചെയ്യണം, ശേഷം 6 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക, ഐസ് ക്രീം റെഡി .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies