മാഗ്നം ഐസ് ക്രീം

ഞൊടിയിടയിൽ മൂന്നു വ്യത്യസ്ത തരം ഐസ്ക്രീമുകൾ തയ്യാറാക്കാം

ആദ്യം ഒരു ബൗളിലേക്ക് ആറ് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് 450 ഗ്രാം പാൽ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം 150 ഗ്രാം പഞ്ചസാര കൂടെ ചേർത്ത് നന്നായി ബ്ലൻഡ് ചെയ്യണം, ശേഷം നന്നായി ചൂടാക്കുക ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഒന്ന് അരിച്ച് മാറ്റണം. മൂന്നായി ഭാഗിച്ചതിനുശേഷം ഓരോന്നിലും ഓരോ ഫ്ലേവർ ചേർത്ത് കൊടുക്കണം, ഒന്നിൽ വാനില സീഡ്സും, അടുത്തതിൽ മൂന്ന് ഗ്രാം matchaയും, മൂന്നാമത്തേതിൽ 30 ഗ്രാം റാസ്ബെറി പ്യൂരിയും, ചേർത്ത് നന്നായി മിക്സ് ചെയ്യാം.

300 ഗ്രാം വിപ്പിംഗ് ക്രീം ഒരു ബൗളിൽ എടുത്ത് നന്നായി ബീറ്റ് ചെയ്യുക, ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബൗളുകളിലേക്ക് ചേർത്തു കൊടുത്തു മിക്സ് ചെയ്യണം. ഇനി ഐസ്ക്രീം മോൾഡിലേക്ക് സ്റ്റിക്ക് വെച്ച് കൊടുത്തതിനു ശേഷം ഇത് ഓരോന്നും ഒഴിച്ചു കൊടുക്കാം. ശേഷം ഫ്രീസ് ചെയ്തെടുക്കണം.

ഒരു ബൗളിലേക്ക് 300ഗ്രാം ഡാർക്ക് ചോക്ലേറ്റ് എടുത്തു ചൂടുവെള്ളം നിറച്ച മറ്റൊരു ബൗളിൽ വച്ച് ഡബിൾ ബോയിൽ ചെയ്ത് എടുക്കണം, ക്രീം ആയതിനുശേഷം കൊക്കോ ബട്ടറും, ചോപ്പ് ചെയ്ത ഹാസിൽ നട്ടും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കുക.മറ്റൊരു ബൗളിൽ 300ഗ്രാം melt ചെയ്ത് വൈറ്റ് ചോക്ലേറ്റ് എടുക്കുക, ഇതിലേക്ക് 35 ഗ്രാം കോകോ ബട്ടർ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിലേക്ക് റാസ്ബറി കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം മാറ്റിവയ്ക്കാം. ഇനി മറ്റൊരു ബൗളിലേക്ക് 4ഗ്രാം matcha യും, melt ചെയ്ത 35 ഗ്രാം കൊക്കോ ബട്ടറും , ചേർത്ത് കൊടുത്തു melt ചെയ്ത് എടുക്കാം, ഇതിന് 300 ഗ്രാം വൈറ്റ് ചോക്ലേറ്റ് ചേർത്ത് മിക്സ് ചെയ്ത് മാറ്റാം ഓരോ ഐസ്ക്രീമുകൾ ആയി ഡെമോൾഡ് ചെയ്ത് എടുത്ത് അതിന് മാച്ച് ചെയ്യുന്ന flavour ഇൽ മുക്കി എടുക്കുക ഒന്നുകൂടി തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക M. Patisserie