Blog

  • കസ്റ്റാർഡ് മിൽക്ക് പുഡ്ഡിംഗ്

    കസ്റ്റാർഡ് മിൽക്ക് പുഡ്ഡിംഗ്

    രുചികരമായ കസ്റ്റാർട് മിൽക്ക് പുഡിംഗ് തയ്യാറാക്കാം.

    ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്തതിനുശേഷം, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക, ഒരു ടേബിൾസ്പൂൺ പാൽപ്പൊടി കൂടി ചേർക്കാം, ഒരു ടീസ്പൂൺ അഗർ അഗർ ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, ശേഷം തീ കത്തിച്ച് നന്നായി കുറുകി എടുക്കാം, ശേഷം ഒരു ബൗളിലേക്ക് മാറ്റി ചൂടാറാൻ ആയി വയ്ക്കാം, ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking with Rimu

  • സവാള,ഉരുളക്കിഴങ്ങ് സ്നാക്ക്

    സവാള,ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങും സവാളയും ചേർത്ത് കിടിലൻ സ്നാക്സ് റെസിപ്പി.

    ആദ്യം 3 വലിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം slice ആയി റൗണ്ടിൽ കട്ട് ചെയ്യുക, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു ചേർത്തതിന് ശേഷം ഇതിനെ ഉരുളക്കിഴങ്ങിലേക്ക് ചേർക്കാം, കൂടെ ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, രണ്ട് ടേബിൾ സ്പൂൺ ക്രീമും ചേർത്ത് മിക്സ് ചെയ്യുക, രണ്ട് വലിയ സവാള എടുത്തു ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക, ശേഷം ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള ചേർത്ത് കൊടുക്കുക, അൽപം പഞ്ചസാര ചേർത്ത് വഴറ്റിയെടുക്കാം , മറ്റൊരു പാനിലേക്ക് അല്പം ബട്ടർ തേച്ചു കൊടുക്കുക ഇതിനു മുകളിലായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നിരത്തിവെച്ച് കൊടുക്കാം, ശേഷം ബാക്കിയുള്ള മുട്ടയുടെ മിക്സ് ഒഴിച്ചുകൊടുക്കണം, ഇനി വഴറ്റി വച്ചിരിക്കുന്ന സവാള മുകളിലായി വച്ച് കൊടുക്കണം, ഏറ്റവും മുകളിലായി ചീസ് ഗ്രേറ്റ് ചെയ്ത ചേർത്ത് പാൻ മുടി ചെറിയ തീയിൽ നന്നായി വേവിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    viele Rezepte

  • കാരമൽ കാൻഡി

    കാരമൽ കാൻഡി

    രുചികരമായ കാരമൽ കാൻഡി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    ആദ്യം തന്നെ ഗ്ലാസ് ട്രെയിൽ ഓയിൽ ബ്രഷ് ചെയ്ത ബട്ടർ പേപ്പർ വച്ചുകൊടുക്കുക, ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്ത് എടുക്കാം, പഞ്ചസാര മെൽറ്റ് ആയി കഴിഞ്ഞാൽ ഇതിലേക്ക് 150 മില്ലി വിപ്പിംഗ് ക്രീം അല്പാല്പമായി ഒഴിച്ചു കൊടുക്കാം, ഒപ്പം നന്നായി മിക്സ് ചെയ്യാനും മറക്കരുത്, നല്ല കട്ടിയായി വരുമ്പോൾ 30 ഗ്രാം ബട്ടർ ഇതിലേക്ക് ചേർക്കാം, ബട്ടർ മെൽറ്റ് ആയി 5 മിനിറ്റിനുശേഷം തയ്യാറാക്കിവച്ചിരിക്കുന്ന ട്രേയിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം. നന്നായി തണുത്തതിനുശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക ശേഷം ബട്ടർ പേപ്പർ മാറ്റി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Hands Touch

  • എഗ്ഗ് ബ്രേക്ഫാസ്റ്റ്

    എഗ്ഗ് ബ്രേക്ഫാസ്റ്റ്

    തക്കാളിയും , മുട്ടയും ചേർത്ത് രുചികരമായ ഈ വിഭവം തയ്യാറാക്കൂ…

    തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റണം, ശേഷം ഒരു ചുവന്ന ക്യാപ്സിക്കം ചെറുതായി കട്ട് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം , എല്ലാംകൂടി നല്ലതുപോലെ വഴറ്റുക, അടുത്തതായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് തക്കാളി നല്ലതുപോലെ ഉടച്ചെടുക്കുക, മൂന്ന് ടേബിൾ സ്പൂൺ ഗ്രേറ്റ് ചെയ്ത ചീസ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ചീസ് മെൽറ്റ് ആയാൽ ഇതിലേക്ക് അഞ്ചു മുട്ട പൊട്ടിച്ചത് ഉടയാതെ ചേർത്തുകൊടുക്കാം, ഇതിനു മുകളിലായി വീണ്ടും ചീസും അൽപം ഉപ്പും ചേർക്കാം, പാൻ മൂടി വെച്ച് നന്നായി വേവിച്ചെടുക്കുക, മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം അവസാനമായി ഡിൽസ് കട്ട് ചെയ്തത് ചേർത്ത് കൊടുത്തു മുറിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    viele Rezepte

  • നൂഡിൽസ്

    നൂഡിൽസ്

    രുചികരവും വ്യത്യസ്തവുമായ ഒരു നൂഡിൽസ് റെസിപ്പി.ഏതുനേരത്തും കഴിക്കാം.

    ആദ്യം ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും, ഒരു പാപ്രിക പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ച് ഒരു കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യണം. ശേഷം ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ചേർക്കാം. നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ഒരു നൂഡിൽസ് പൊട്ടിച്ചു ചേർത്ത് നന്നായി വേവിച്ചെടുക്കുക, ശേഷം പാഴ്സ്ലിയും മുകളിലേക്ക് ഗ്രേറ്റ് ചെയ്ത ചീസും ചേർത്ത് വീണ്ടും നന്നായി മൂടിവച്ച് ചൂടാക്കണം, ചീസ് മെൽറ്റ് ആയി വന്നാൽ സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Beautiful Kitchen

  • മുട്ട ബ്രേക്ഫാസ്റ്റ്

    മുട്ട ബ്രേക്ഫാസ്റ്റ്

    മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി.

    ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർക്കുക, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഉപ്പും, ഒരു പാക്കറ്റ് യീസ്റ്റും ചേർത്ത് കൊടുക്കാം, ഒന്നര ഗ്ലാസ് ചെറുചൂടുള്ള പാലും, ഒന്നര ഗ്ലാസ് ചെറു ചൂട് വെള്ളവും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ഇതിലേക്ക് 420 ഗ്രാം മൈദ ചേർത്തു കൊടുക്കാം, നന്നായി മിക്സ് ചെയ്തു ബാറ്റർ ആക്കിയതിന് ശേഷം അരമണിക്കൂർ മാറ്റിവെക്കണം, ശേഷം തുറന്ന് ഗ്രേറ്റ് ചെയ്ത ഒരു ഉരുളക്കിഴങ്ങ്,പൊടിയായി അരിഞ്ഞ തക്കാളി ,പൊടിയായി അരിഞ്ഞത ഗ്രീൻ പെപ്പർ, പൊടിയായി അരിഞ്ഞ യൂസ്പ്രിങ് ഒണിയൻ , പൊടിയായി അരിഞ്ഞ സവാള, പൊടിയായി അരിഞ്ഞ റെഡ് പെപ്പർ, ചീസ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം, ശേഷം ഒരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ചൂടാക്കാം, ഇതിലേക്ക് തയ്യാറാക്കിയ മാവ് നല്ല കട്ടിയായി ഒഴിച്ചു കൊടുക്കുക, ഒരു സൈഡ് നന്നായി വെന്തു വന്നാൽ മറുവശം തിരിച്ചു കൊടുക്കാം. ഈ രീതിയിൽ എല്ലാം വേവിച്ചെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Efsane Tarifler

  • തന്തൂരി ചിക്കൻ

    തന്തൂരി ചിക്കൻ

    തന്തൂരി ചിക്കൻ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ വലിയ ലെഗ് പീസ് – മൂന്നെണ്ണം

    മാരിനേറ്റ് ചെയ്യാൻ

    തൈര് -അഞ്ചു ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -അഞ്ച് ടീസ്പൂൺ

    മഞ്ഞൾ പൊടി -ഒരു പിഞ്ചു

    ജീരകപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല പൊടി -മുക്കാൽ ടീസ്പൂൺ

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -മൂന്ന് ടീസ്പൂൺ

    കസൂരിമേത്തി -മുക്കാൽ ടീസ്പൂൺ

    റെഡ് ഫുഡ് കളർ -ഒരു പിഞ്ചു

    ലെമൺ ജ്യൂസ് – രണ്ട് ടീസ്പൂൺ

    എണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ കഷ്ണങ്ങൾ എടുത്ത് ആഴത്തിൽ വരഞ്ഞു കൊടുക്കുക, ഇനി ഒരു ബൗളിലേക്ക് മാരിനേറ്റ് ചെയ്യാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ചേർത്തു കൊടുക്കാം, ശേഷം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, ഈ മസാല ഉപയോഗിച്ച് ചിക്കൻ കഷണങ്ങൾ നന്നായി മാരിനേറ്റ് ചെയ്ത് എടുക്കാം, ആറു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം. ശേഷം ഒരു പാനിലേക്ക് 3 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുത്തു ചിക്കൻ കഷണങ്ങൾ ചേർത്ത് രണ്ടുവശവും നന്നായി വെന്തു മൊരിഞ്ഞു കിട്ടുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കണം. ഫ്ളയിം ഓഫ് ചെയ്തതിനുശേഷം പാനിലേക്ക് ഒരു പാത്രത്തിൽ ചാർക്കോൾ വച്ചു കൊടുക്കാം, ഇതിലേക്ക് അൽപം നെയ്യ് ഒഴിച്ചു പാത്രം മൂടിവെച്ച് സ്മോക് ചെയ്യുക, റസ്റ്റോറന്റ് സ്റ്റൈലിലുള്ള തന്തൂരി ചിക്കൻ തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക  Spice Eats