തന്തൂരി ചിക്കൻ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം.
ഇതിനായി വേണ്ട ചേരുവകൾ
ചിക്കൻ വലിയ ലെഗ് പീസ് – മൂന്നെണ്ണം
മാരിനേറ്റ് ചെയ്യാൻ
തൈര് -അഞ്ചു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -അഞ്ച് ടീസ്പൂൺ
മഞ്ഞൾ പൊടി -ഒരു പിഞ്ചു
ജീരകപ്പൊടി -അര ടീസ്പൂൺ
ഗരംമസാല പൊടി -മുക്കാൽ ടീസ്പൂൺ
ഏലക്കായ പൊടി -അര ടീസ്പൂൺ
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -മൂന്ന് ടീസ്പൂൺ
കസൂരിമേത്തി -മുക്കാൽ ടീസ്പൂൺ
റെഡ് ഫുഡ് കളർ -ഒരു പിഞ്ചു
ലെമൺ ജ്യൂസ് – രണ്ട് ടീസ്പൂൺ
എണ്ണ -മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കഷ്ണങ്ങൾ എടുത്ത് ആഴത്തിൽ വരഞ്ഞു കൊടുക്കുക, ഇനി ഒരു ബൗളിലേക്ക് മാരിനേറ്റ് ചെയ്യാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ചേർത്തു കൊടുക്കാം, ശേഷം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, ഈ മസാല ഉപയോഗിച്ച് ചിക്കൻ കഷണങ്ങൾ നന്നായി മാരിനേറ്റ് ചെയ്ത് എടുക്കാം, ആറു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം. ശേഷം ഒരു പാനിലേക്ക് 3 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുത്തു ചിക്കൻ കഷണങ്ങൾ ചേർത്ത് രണ്ടുവശവും നന്നായി വെന്തു മൊരിഞ്ഞു കിട്ടുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കണം. ഫ്ളയിം ഓഫ് ചെയ്തതിനുശേഷം പാനിലേക്ക് ഒരു പാത്രത്തിൽ ചാർക്കോൾ വച്ചു കൊടുക്കാം, ഇതിലേക്ക് അൽപം നെയ്യ് ഒഴിച്ചു പാത്രം മൂടിവെച്ച് സ്മോക് ചെയ്യുക, റസ്റ്റോറന്റ് സ്റ്റൈലിലുള്ള തന്തൂരി ചിക്കൻ തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spice Eats