രുചികരമായ ചിക്കൻ തോരൻ തേങ്ങാ ചിരവി ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനൊപ്പവും കപ്പ ചപ്പാത്തി ഇവയ്ക്കൊപ്പം ഒക്കെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്
Ingredients
ചിക്കൻ -അരക്കിലോ
തേങ്ങ -ഒന്നേകാൽ കപ്പ്
മുളകുപൊടി -ഒരു ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഉണക്കമുളക്- 4
തേങ്ങക്കൊത്ത് -രണ്ട് ടേബിൾ സ്പൂൺ
ചെറിയുള്ളി -100 ഗ്രാം
വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ
ഇഞ്ചി -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
പച്ചമുളക് രണ്ട്
സവാള രണ്ട്
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് -അര ടീസ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
Preparation
ആദ്യം തേങ്ങയിലേക്ക് മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക, അടുത്തത് തേങ്ങാ ക്കൊത്ത ചേർക്കാം,ഇനി ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചെറിയ ഉള്ളി ചതച്ചതും ചേർക്കാം ഇത് ചെറുതായി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി ഇവ ചേർക്കാം ചെറിയ തീയിൽ വച്ച് പച്ചമണം മാറുന്നതുവരെ വഴറ്റിയതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം ഒപ്പം തന്നെ ചെറുതായി അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർക്കാം ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചേർക്കാം, കുറച്ചുനേരം അടച്ചു വച്ചതിനുശേഷം നല്ലതുപോലെ യോജിപ്പിക്കുക അവസാനമായി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, നന്നായി യോജിപ്പിച്ചതിനുശേഷം ചൂടോടെ വിളമ്പാം.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes