Blog

  • ന്യൂട്ടല്ല ഡോണട്ട്

    ന്യൂട്ടല്ല ഡോണട്ട്

    ന്യൂട്ടല്ല യും , മൈദയും ഇരിപ്പുണ്ടോ? എങ്കിൽ വേഗം പോയി ഈ ഡോണട്ട് തയ്യാറാക്കി നോക്കൂ.

    ആദ്യം ഒരു ബൗളിലേക്ക് 200 മില്ലി പാൽ ചേർത്ത് അതിലേക്ക് 7 ഗ്രാം ഡ്രൈ യീസ്റ്റും , 50 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കണം.മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് 65 ഗ്രാം മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, ഇതിലേക്ക് വാനില ഷുഗറും കൂടി ചേർത്ത് മിക്സ് ചെയ്യണം, ശേഷം മിൽക്ക് മിക്സ് ഇതിലേക്ക് ചേർക്കാം അടുത്തതായി 450 ഗ്രാം മൈദയും,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു സോഫ്റ്റ് മാവ് റെഡിയാക്കാം, അല്പം കൂടി പൊടിയിട്ട് കൌണ്ടർ ടോപ്പിൽ വച്ച് നന്നായി കുഴയ്ക്കണം, ഇതിനെ അരമണിക്കൂർ മാറ്റിവയ്ക്കാം, ശേഷം എടുത്ത് വീണ്ടും നന്നായി കുഴച്ചെടുത്തതിന് ശേഷം മീഡിയം കട്ടി ആയി പരത്തി എടുക്കാം, ഇതിനെ ചെറിയ റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കണം, ശേഷം ഒന്നിനു മുകളിൽ ഒന്ന് വെച്ച് എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്ത് എടുത്ത ശേഷം പഞ്ചസാര കോട്ട് ചെയ്യുക നടുവിലൊരു ഹോൾ ഇട്ട് അതിനകത്തേക്ക് ന്യൂട്ടല്ല നിറച്ചു കൊടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Deli Cuisine

  • മാർബിൾ കുക്കീസ്‌

    മാർബിൾ കുക്കീസ്‌

    ബട്ടർ ചേർക്കാതെ തന്നെ നാവിൽ അലിഞ്ഞു ഇറങ്ങുന്ന രുചിയിൽ കുക്കീസ് റെസിപ്പി

    ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു നുള്ള് ഉപ്പും, 8 ഗ്രാം വാനില ഷുഗറും ചേർക്കാം 100 ഗ്രാം പഞ്ചസാര കൂടി ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് ഇളക്കുക, ശേഷം 50 മില്ലി പാൽ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, അടുത്തതായി 80 മില്ലി ഓയിൽ ചേർത്ത് കൊടുക്കാം, മിക്സ് ചെയ്തതിനുശേഷം 230 ഗ്രാം മൈദാ 2 ബാച്ചായി ചേർത്തുകൊടുക്കണം, കൂടെ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, കൈ കൊണ്ട് കുഴച്ചു മാവിനെ രണ്ടായി ഭാഗിക്കുക, ഒന്നിലേക്ക് 10 ഗ്രാം കോകോ പൌഡർ ചേർത്ത് കൊടുത്തു വീണ്ടും ഒന്നുകൂടി കുഴയ്ക്കാം , ബാക്കിയുള്ള മാവിലേക്ക് അല്പം കൂടി മൈദാ ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും കുഴച്ചെടുക്കണം, ഇനി രണ്ടിൽ നിന്നും അല്പം എടുത്തു നീളത്തിൽ റോൾ ചെയ്ത് എടുക്കുക ശേഷം, രണ്ടും ഒരുമിച്ച് വച്ച് പിരിഞ്ഞതിനു ശേഷം ചുറ്റി എടുക്കണം ഇതിനെ ഒരു ബേക്കിംഗ് ട്രെയിൻ വെക്കുക, ശേഷം ചോക്കോ ചിപ്സ് മുകളിൽവെച്ച് ബേക്ക് ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ricette arabe facili

  • Cinnamon  റോൾസ്

    Cinnamon റോൾസ്

    Cinnamon റോൾസും,കൂടെ ഫ്ലഫി ലെമൺ കണ്ടൻസ്ഡ് മിൽക്ക് ഫ്രോസ്റ്റിങ്ങും

    ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പാലും, ഒരു മുട്ടയും, രണ്ടേ കാൽ ടീസ്പൂൺ യീസ്റ്റും , കാൽ കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് മൂന്നേകാൽ കപ്പ് മൈദയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നന്നായി കുഴച്ചതിനുശേഷം മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം എടുത്തു വീണ്ടും കുഴയ്ക്കണം അൽപ്പം പൊടി നല്ലതുപോലെ കുഴച്ച് ശേഷം രണ്ടു മണിക്കൂർ മാറ്റിവെക്കണം. ശേഷം എടുത്തു പരത്തുക ചതുരാകൃതിയിൽ പരത്തി എടുത്തതിനുശേഷം മറ്റൊരു ബൗളിൽ അരക്കപ്പ് ബട്ടർ ചേർത്ത് കൊടുത്തു അതിലേക്ക് അല്പം കറുവപ്പട്ട പൊടിച്ചത് ബ്രൗൺ ഷുഗർ എന്നിവ ചേർത്ത് മിക്സ് ചെയ്യണം, ഇതിനെ പരത്തി വച്ചിരിക്കുന്ന മാവിന് മുകളിലേക്ക് ഒരു കത്തി ഉപയോഗിച്ച് തേച്ചുകൊടുക്കാം, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുക്കണം, ശേഷം ചെറിയ കഷണങ്ങളായി മുറിക്കാം ഓരോന്നും തേബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച് ബേക്ക് ചെയ്ത് എടുക്കണം. ഒരു ബൗളിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഇതിലേക്ക് കാൽക്കപ്പ് ഫ്രഷ് ലെമൺ ജൂസ് ചേർത്തു കൊടുത്തു വീണ്ടും ബീറ്റ് ചെയ്യാം, നന്നായി പതഞ്ഞു വന്നാൽ ബേക്ക് ചെയ്തെടുത്ത റോളുകൾക്ക് മുകളിലേക്ക് ഒഴിച്ച് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Savor Easy

  • നെറ്റ് സ്നാക്ക്

    നെറ്റ് സ്നാക്ക്

    ഒരു ബോട്ടിൽ ഉണ്ടെങ്കിൽ കിളിക്കൂട് പോലെയുള്ള സ്നാക്ക് ഉണ്ടാക്കാം.

    ആദ്യം ഒരു ബോട്ടിൽ എടുത്ത് അതിന്റെ മൂടിയിൽ ചെറിയ സുഷിരങ്ങൾ വിട്ടുകൊടുക്കുക, ഒരു ബൗളിലേക്ക് 100 ഗ്രാം അരിപ്പൊടിയും ,50 ഗ്രാം കോൺ സ്റ്റാർച്ചും , 75 ഗ്രാം പഞ്ചസാരയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് മിക്സ് ചെയ്തതിനുശേഷം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് നല്ല ക്രീമി കൺസിസ്റ്റൻസി ആക്കുക ശേഷം ബോട്ടിലേക്ക് ഈ ബാറ്റർ നിറച്ചു കൊടുക്കാം, ഒരു പാനിൽ എണ്ണ നന്നായി തിളപ്പിച്ചതിനുശേഷം ബോട്ടിൽ എടുത്ത് എണ്ണയിലേക്ക് ചുറ്റിച്ച് കൊടുക്കുക, നന്നായി മൊരിഞ്ഞു വന്നാൽ രണ്ടു തവണ മടക്കി ത്രികോണാകൃതി ആക്കി എടുക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Vinastar Channel

  • മൈദ  സ്നാക്ക്

    മൈദ സ്നാക്ക്

    മൈദയും, മുട്ടയും പഞ്ചസാരയും മാത്രം മതി രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാം

    ആദ്യം 250 മില്ലി വെള്ളത്തിലേക്ക് 300 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽവെച്ച്, ഇതിലേക്ക് ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം. വീണ്ടും മറ്റൊരു പാൻ എടുത്ത് അരലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് 25 ഗ്രാം പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പും, 20 ഗ്രാം കുക്കിംഗ് ഓയിലും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ചൂടാക്കുക, ഇതിലേക്ക് 150 ഗ്രാം മൈദയും, 50 ഗ്രാം കോൺ സ്റ്റാർച്ചും ചേർത്തു കൊടുക്കാം, ഒരു spatula ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്ത ശേഷം സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, വീണ്ടും കുഴച്ച് ഒന്നുകൂടി സോഫ്റ്റാക്കാം. സ്റ്റാർ മോൾഡ് ഉള്ള പൈപ്പിംഗ് ബാഗിലേക്ക് ഈ മാവിനെ നിറച്ചു കൊടുക്കണം, ഒരു പാനിൽ എണ്ണ തിളപ്പിച്ചതിനുശേഷം പൈപ്പിംഗ് ബാഗ് പ്രസ് ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതിലേക്ക് ചേർക്കാം, നന്നായി ഫ്രൈ ചെയ്തതിനുശേഷം എടുത്ത് ഷുഗർ സിറപ്പ് ലേക്ക് ചേർക്കാം അല്പസമയം മിക്സ് ചെയ്തതിനുശേഷം സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Delmira Cooking

  • ബട്ടർ കുക്കീസ്‌

    ബട്ടർ കുക്കീസ്‌

    നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ബട്ടർ കുക്കീസ് ബിസ്ക്കറ്റ്.

    കുട്ടികൾക്ക് സ്കൂളിലേക്ക് സ്നാക്സായും, ചായയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ ഈസി ബിസ്ക്കറ്റ് റെസിപ്പി.

    ആദ്യം ഒരു ബൗളിലേക്ക് 200 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക ഇതിലേക്ക് ഒരു മുട്ടയും, 110 മില്ലി ഓയിലും , 8 ഗ്രാം വാനില പൗഡറും, 110 ഗ്രാം powder ഷുഗറും, 130 ഗ്രാം കോൺ സ്റ്റാർച്ചും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കുഴച്ചു സോഫ്റ്റ് മാവാക്കുക. ശേഷം 600 ഗ്രാം മൈദ ചോക്കോ ചിപ്സ് എന്നിവചേർത്ത് വീണ്ടും കുഴച്ചതിനു ശേഷം ഒരു സ്‌കൂപ്പർ ഉപയോഗിച്ച് അൽപ്പാൽപ്പമായി എടുത്ത് കുക്കീസ്‌ ഷേപ്പ് ആക്കി എടുക്കുക, ഇതിനെ ഒരു ബേക്കിങ് ട്രേയിലേക്ക് വെച്ചതിനുശേഷം bake ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ricette Dolce facili e veloci

  • ടീ കേക്ക്

    ടീ കേക്ക്

    ചോക്ലേറ്റിൽ മുട്ട ചേർത്ത് തയ്യാറാക്കിയ കിടിലൻ ഡെസ്സേർട് റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർക്കുക, ഇതിലേക്ക് 110 ഗ്രാം പഞ്ചസാര ചേർത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, 125 ഗ്രാം പാൽ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, അടുത്തതായി 210 മില്ലി ഓയിൽ ചേർത്ത് കൊടുക്കുക, എല്ലാം യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് 240 ഗ്രാം മൈദ ചേർത്ത് അൽപം ഉപ്പും,എട്ട് ഗ്രാം ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്യണം, ഇപ്പോൾ കേക്ക് ബാറ്റെർ റെഡിയായി. ഒരു കേക്ക് ടിന്നിലേക്ക് ബട്ടർ പേപ്പർ വച്ച് കൊടുത്തതിനു ശേഷം ഈ ബാറ്റർ ഒഴിക്കുക, ഇതിനു മുകളിലായി നാലോ അഞ്ചോ ടേബിൾസ്പൂൺ ന്യൂട്ടല്ല ഇട്ടുകൊടുക്കാം, ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് മിക്സ്സ് ചെയ്തു കൊടുക്കുക, ഒരു പാൻ ചൂടാക്കി കേക്ക് അതിലേക്ക് ഇറക്കിവെച്ച് ചെറിയ തീയിൽ bake ചെയ്ത് എടുക്കുക. പഞ്ഞി പോലുള്ള മാർബിൾ കേക്ക് റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick