മുട്ടയും, പാലും ചേർത്ത് തയ്യാറാക്കിയ സോഫ്റ്റ് പൊറോട്ട
ആദ്യം രണ്ട് കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉപ്പ് , ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക ,ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിന് ശേഷം പാല് അല്പാല്പമായി ചേർത്ത് നന്നായി കുഴച്ച് എടുക്കാം, നല്ല സോഫ്റ്റ് മാവാക്കി എടുക്കാം ,ശേഷം ഇതിൽ നിന്ന് മീഡിയം വലിപ്പമുള്ള ബോളുകൾ എടുത്ത് ഒരു ചപ്പാത്തി പലകയിൽ വച്ച് വട്ടത്തിൽ പരത്തിയെടുക്കുക, ശേഷം ഇതിനു മുകളിൽ അൽപം ഓയിൽ തേച്ചു കൊടുക്കണം, അതിനു മുകളിലായി അല്പം പാൽപ്പൊടിയും ,പഞ്ചസാരയും ഇതു കൊടുക്കാം ,ചപ്പാത്തി 4 സൈഡിൽ നിന്നും മടക്കി സ്‌ക്വയർ ഷേപ്പ് ആക്കി എടുക്കണം വീണ്ടും പരാതിയതിനു ശേഷം ചൂടായ തവയിൽ ഇട്ട് നന്നായി ചുട്ടെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven Foods
ബാക്കിയായ ബ്രെഡ് ഇനിമുതൽ കളയേണ്ട, കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ബ്രഡ് പോപ്കോൺ തയ്യാറാക്കാം.
ആദ്യം ഓരോ ബ്രഡ് എടുത്തു ചെറിയ സ്‌ക്വയർ ഷേപ്പ് ഉള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർത്ത് കൊടുത്തു ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കണം. ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു കാരമലൈസ് ചെയ്യുക,ശേഷം ബട്ടർ ചേർത്ത് കൊടുക്കാം, നന്നായി മെൽറ്റ് ആയി വന്നാൽ കാൽ കപ്പ് പാലും കൂടി ചേർത്ത് മിക്സ് ചെയ്യാം.നന്നായി പതഞ്ഞു കട്ടിയായി വരണം, ഈ സമയത്ത് ബ്രഡ് ഇതിലേക്ക് ചേർക്കാം, എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, രണ്ട് മിനിറ്റിനുശേഷം സർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy
കുട്ടികൾക്ക് ടിഫിൻ ആയി സ്കൂളിൽ കൊടുത്തു വിടാൻ പറ്റിയ മൂന്നുതരം റെസിപ്പികൾ
ആദ്യത്തെ റെസിപ്പി തയ്യാറാക്കാം, ഇതിനായി കാൽകപ്പ് ശർക്കര ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക,ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കാൻ അരടീസ്പൂൺ ഉപ്പ് കൂടി ചേർക്കാം നന്നായി തിളച്ച് ശർക്കര അലിഞ്ഞു വന്നാൽ ഇതിനെ ഒരു ബൗളിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് 2 പഴം ഉടച്ചതും, ഒന്നരകപ്പ് ഗോതമ്പ് പൊടിയും, ഒരു കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ചെറുതായി മുറിച്ചെടുത്ത് കശുവണ്ടിയും, ബദാമും ചേർക്കാം. ഒരു സോസ് പാൻ ചൂടാക്കി അതിലേക്ക് അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക, ഇതിലേക്ക് രണ്ട് തവി മാവ് ഒഴിച്ച് കൊടുക്കാം, ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കണം, മുകൾവശത്ത് അല്പം വെളുത്ത എള്ള് ഇട്ടുകൊടുക്കാം തിരിച്ചിട്ട് രണ്ടുവശവും വേവിക്കുക.
രണ്ടാമത്തെ റെസിപ്പി ഉരുളക്കിഴങ്ങ് ചേർത്ത് തയ്യാറാക്കിയ ദോശയാണ്, ഇതിനായി ഒരു വലിയ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്ത് ഒരു മിക്സി ജാറിലേക്ക് ചേർക്കുക, ഇതിലേക്ക് 9 വെളുത്തുള്ളിയും, രണ്ട് പച്ചമുളകും. അൽപം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം രണ്ട് ടേബിൾസ്പൂൺ തൈരും, ആവശ്യത്തിന് ഉപ്പും, അല്പം മഞ്ഞൾ പൊടിയും ,കുറച്ചു മല്ലിപ്പൊടിയും, ചേർത്ത് മിക്സ് ചെയ്യാം ഇതിലേക്ക് ഒന്നര കപ്പു ഗോതമ്പുപൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്യണം, ആവശ്യത്തിന് വെള്ളവും ചേർക്കണം അവസാനമായി ചെറുതായി അരിഞ്ഞ മല്ലിയില കൂടി ഇട്ടു മിക്സ് ചെയ്യാം, ശേഷം തവയിൽ ദോശ പോലെ ചുട്ടെടുക്കുക.
അടുത്തത് ഹെൽത്തിയായ ഗോതമ്പ് ദോശയാണ്. ഒരു ബൗളിലേക്ക് ഗോതമ്പുപൊടിയും അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, വെള്ളമൊഴിച്ചു കൊടുത്തു മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം. പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കാം, അല്പം ജീരകം ഇട്ട് പൊട്ടിച്ച്, ശേഷം ഒരു സവാള പൊടിയായരിഞ്ഞത് ചേർക്കാം ,ശേഷം ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങും, തക്കാളിയും, ഒരു പച്ചമുളകും ചേർത്തു കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്ത ശേഷം പൊടികൾ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റി കൊടുക്കുക, നന്നായി വഴന്നു വന്നാൽ തീ ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം ഗോതമ്പ് ബാറ്റെറിൽ ചേർക്കാം, നന്നായി യോജിപ്പിച്ച് എടുക്കണം, ശേഷം ദോശ പോലെ ചുട്ടെടുക്കുക കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veg Food Pot
പഴവും, മുട്ടയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു നാലുമണി പലഹാരം.
ആദ്യം ഒരു പരന്ന പാനിലേക്ക് പഞ്ചസാര വിതറി കൊടുക്കുക, ഇതിനു മുകളിലായി രണ്ടു നേന്ത്രപ്പഴം ചെറുതായി വട്ടത്തിലരിഞ്ഞത് നിരത്തി വെച്ചു കൊടുക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക, ഇതിലേക്ക് അൽപം ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അടുത്തതായി അല്പം പാൽ ചേർക്കാം, ഒന്നുകൂടി മിക്സ് ചെയ്തതിനു ശേഷം മൈദ ചേർക്കാം നന്നായി ബീറ്റ് ചെയ്ത് ലൂസ് ആയ ബാറ്റർ തയ്യാറാക്കാം, ഈ ബാറ്ററിനെ പാനിൽ പഴത്തിനു മുകളിലായി ഒഴിച്ചു കൊടുക്കാം, ശേഷം പാൻ അടുപ്പിൽവെച്ച് സ്റ്റോവ് ഓൺ ചെയ്തു ചെറിയ തീയിൽ ഒരു സൈഡ് വേവിച്ചെടുക്കാം, തിരിച്ചിട്ട് മറുവശവും കൂടി വേവിച്ചാൽ ചൂടോടെ മുറിച്ചെടുത്ത് വിളമ്പാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Delicious Food
വീട്ടിൽ അരിയും, മുട്ടയും ഇരിപ്പുണ്ടോ? വേഗം പോയി ഈ റെസിപ്പി തയ്യാറാക്കി നോക്കൂ..
ആദ്യം ഒരു പാനിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ഒരു ഗ്ലാസ് അരി ചേർത്ത് കൊടുത്തു ചൂടാക്കാം, നന്നായി ചൂടായി വന്നാൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് 10 മിനിറ്റ് നന്നായി തിളച്ചു കഴിഞ്ഞാൽ മൂടിവെച്ച് വേവിക്കാം. ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിൽനിന്നും മഞ്ഞക്കരു മറ്റൊരു ബൗളിലേക്ക് മാറ്റി മിക്സ് ചെയ്ത ശേഷം നന്നായി വെന്ത ചോറിലേക്ക് ചേർത്തുകൊടുക്കാം, വെള്ള കരുവിലേക്ക് അൽപം ഉപ്പു ചേർത്തു കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്യണം. ചോറിലേക്ക് ഇതും ചേർക്കാം, ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കൊടുക്കണം, ശേഷം പാൻ മാറ്റി വെക്കാം, മറ്റൊരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ചൂടാക്കി ,ശേഷം ചെറുതായി അരിഞ്ഞ അല്പം വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും ചേർക്കാം, ഇത് നന്നായി വഴന്നു വന്നാൽ ഒരു സവാള സ്ലൈസ് ആയി അരിഞ്ഞു ചേർക്കാം ,അടുത്തതായി ഒരുപിടി പയർ നീളത്തിലരിഞ്ഞതും, റെഡ് പെപ്പർ നീളത്തിലരിഞ്ഞതും ചേർത്ത് കൊടുത്തു വഴട്ടുക , അടുത്തതായി സ്വീറ്റ്കോൺ ചെറുതായി അറിഞ്ഞു ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് ഉപ്പും, അൽപ്പം സോയാസോസും ചേർത്തു കൊടുക്കാം, 5 മിനിറ്റ് വരെ നന്നായി ഫ്രൈ ചെയ്തെടുക്കുക ശേഷം തയ്യാറാക്കിയ ചോറിനൊപ്പം സെർവ്
ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക viele Rezepte
പഴം ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി നാലുമണി പലഹാരം
ഒരു ബൗളിലേക്ക് 3 നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചു ചേർത്ത് കൊടുക്കുക, അതിലേക്ക് ഒരു കപ്പ് അരിപ്പൊടി, ഒരു കപ്പ് മൈദ, ഒരു കപ്പ് പഞ്ചസാര, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴയ്ക്കുക, ആവശ്യമെങ്കിൽ അല്പം വെള്ളം കൂടി ചേർത്ത് കുഴച്ച് നല്ല ഒട്ടുന്ന പരുവം ഉള്ള ലൂസ് മാവ് തയ്യാറാക്കുക, ഇതിനെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ച് കൊടുക്കാം, ഒരു പാനിൽ എണ്ണ ചൂടാക്കിയശേഷം പൈപ്പിങ് ബാഗിൽ നിന്നും മാവ് ഒരു ചെറിയ ബോൾ സൈസ് വലിപ്പത്തിൽ എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flomas Kitchen
ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തു കൊടുക്കുക, ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, 1/3 കപ്പ് കോൺഫ്ലോറും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് കൈ എടുക്കാതെ ഇളക്കിക്കൊടുക്കുക, നല്ല കട്ടിയായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു മോൾഡിലേക്ക് മാറ്റി കൊടുക്കാം, നന്നായി ചൂടാറിയതിനു ശേഷം പാത്രം നന്നായി മൂടി ഫ്രീസറിൽ വെച്ച് അരമണിക്കൂർ തണുപ്പിച്ച് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies