Blog

  • ചോക്ലേറ്റ് മൌസീ

    ചോക്ലേറ്റ് മൌസീ

    കൊതിയൂറും ചോക്ലേറ്റ് മൌസീ, ഓവനും വേണ്ട, ജലാറ്റിനും ചേർക്കണ്ട

    ആദ്യം 80 ഗ്രാം ഓറിയോ ബിസ്കറ്റ് ഒരു ബ്ലെൻഡർലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിലേക്ക് 40 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്ത് മിക്സ് ചെയ്ത ശേഷം മൊൾഡിലേക്ക് ചേർത്ത് കൊടുത്തു നന്നായി ടൈറ്റ് ആയി സെറ്റ് ചെയ്യുക, 80 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചിപ്സിലേക്ക് 140 ഗ്രാം പാൽ ചേർത്ത് മെൽറ്റ് ചെയ്തെടുക്കുക, നന്നായി മിക്സ് ചെയ്ത് ക്രീമി ആക്കി എടുക്കാം മറ്റൊരു ബൗളിൽ 280 ഗ്രാം വിപ്പിങ് ക്രീം എടുത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കാം, ഇതിലേക്ക് മെൽറ്റ് ചെയ്ത ചോക്ലേറ്റ് അല്പാല്പമായി ചേർത്ത് മിക്സ് ചെയ്യുക, ശേഷം ബിസ്ക്കറ്റ് പൗഡർന് മുകളിലായി ചേർത്ത് നന്നായി സെറ്റ് ചെയ്യാം, ഇതിനെ ഫ്രീസർ ലേക്ക് വെച്ച് മൂന്നു മണിക്കൂർ തണുപ്പിച്ച് എടുക്കാം, ഒരു ഗ്ലാസ് ജാർ ഇലേക്ക് 50ഗ്രാം മിൽക്ക് ചോക്ലേറ്റ് ചിപ്സും 100 ഗ്രാം പാലും 50ഗ്രാം ഡാർക് ചോക്ലേറ്റും ചേർത്തുകൊടുക്കാം, ഡബിൾ ബോയിൽ ചെയ്തു നന്നായി മിക്സ് ചെയ്ത് ക്രീമി ആക്കി എടുക്കുക ഇതിനെ ഫ്രീസ് ചെയ്ത കേക്കിനു മുകളിലേക്ക് ഒഴിച്ചു കൊടുത്തു 15 മിനിറ്റ് വീണ്ടും ഫ്രീസ് ചെയ്തെടുക്കണം, ശേഷം മോൾഡിൽ നിന്നും മാറ്റി മുറിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    M. Patisserie

  • ചിക്കൻ ബ്രെസ്റ്റ് പീസ് റെസിപ്പി

    ചിക്കൻ ബ്രെസ്റ്റ് പീസ് റെസിപ്പി

    ചിക്കൻ ബ്രെസ്റ്റ് പീസ് വെച്ച് തയ്യാറാക്കിയ ജ്യൂസിയായ റെസിപ്പി

    മൂന്ന് വലിയ ചിക്കൻ ബ്രേസ്റ് കഷണങ്ങൾ എടുത്ത് മുകൾവശം നന്നായി വരഞ്ഞു കൊടുക്കുക, ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഒലിവ് ഓയിലും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കണം, ഇതിലേക്ക് വരഞ്ഞ് എടുത്ത ചിക്കൻ പീസുകൾ ചേർത്ത് കൊടുക്കാം, മൂന്ന് നാല് മിനിട്ട് വരെ ഒരു വശം കുക്ക് ചെയ്യണം, മുകളിലേക്ക് അല്പം കുരുമുളകുപൊടി ഇട്ടു കൊടുത്ത് തിരിച്ചു ഇട്ടു കൊടുക്കാം, വീണ്ടും കുരുമുളകുപൊടി ചേർത്തു കൊടുക്കാം, രണ്ടു വശവും നന്നായി ഫ്രൈ ആയി വന്നാൽ പ്ലേറ്റിലേക്ക് മാറ്റിവയ്ക്കാം. വീണ്ടും പാനിലേക്ക് അല്പം ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കണം, ഇതിലേക്ക് പൊടിയായി അരിഞ്ഞെടുത്ത വെളുത്തുള്ളി ചേർത്ത് നന്നായി ഫ്രൈ ചെയ്യുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ഇതിലേക്ക് ചേർക്കാം നന്നായി വഴന്നു വന്നാൽ ഇതിലേക്ക് അരക്കപ്പ് ബ്രോത്ത് വാട്ടർ ചേർക്കാം, കൂടെ പാഴ്സലി പൊടിയായി അരിഞ്ഞതും, ഒരു വലിയ നാരങ്ങയുടെ പകുതിയും ചേർക്കാം, അടുത്തതായി 170 മില്ലി വിപ്പിംഗ് ക്രീമും, അരടീസ്പൂൺ ജാതിക്ക പൊടിയും ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം, ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ചിക്കൻ കഷണങ്ങൾ ഇതിൽ കിടന്നു നന്നായി തിളച്ചു വന്നാൽ തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Essen Rezepte

  • മഷ്റൂം ദം ബിരിയാണി

    മഷ്റൂം ദം ബിരിയാണി

    കൊതിപ്പിക്കുന്ന രുചിയിൽ മഷ്റൂം ദം ബിരിയാണി

    ഇത് തയ്യാറാക്കാനായി അരക്കിലോ ബസുമതി അരിയിലേക്ക് വെള്ളം ചേർത്ത് അരമണിക്കൂർ കുതിർക്കാൻ ആയി മാറ്റിവയ്ക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ടയും, മൂന്നോ നാലോ ഏലക്കായും, ഗ്രാമ്പൂ ബേ ലീഫ് എന്നിവയും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്ത് നാലു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി കൊടുക്കണം, ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, അര കപ്പ് പുതിനയിലയും ,അരക്കപ്പ് മല്ലിയിലയും ചേർത്തു വീണ്ടും വഴറ്റുക, ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി മൂന്നു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ അരക്കപ്പ് തൈരും ചേർത്ത് നല്ലതുപോലെ എല്ലാം മിക്സ് ചെയ്യുക. അടുത്തതായി 400 ഗ്രാം മഷ് റൂം ഇതിലേക്ക് ചേർക്കാം, മസാലയുമായി നന്നായി ചേർത്തിളക്കണം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിക്കണം ഈ സമയം മറ്റൊരു പാനിൽ വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക, ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് തിളപ്പിക്കണം, ശേഷം കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക, ശേഷം വാർത്തെടുക്കണം. നന്നായി വെന്ത മഷ്റൂം മസാല അല്പം മാറ്റിയതിനുശേഷം ഇതിനു മുകളിലേക്ക് പകുതി ചോറ് ചേർത്ത് കൊടുക്കാം, വീണ്ടും മസാല ചേർക്കണം അതിനു മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയിലയും, പുതിനയിലയും, വറുത്തു വച്ചിരിക്കുന്ന സവാളയും ,കശുവണ്ടി മുന്തിരി എന്നിവയും ചേർക്കാം വീണ്ടും ചോറ് ചേർക്കുക ഏറ്റവും മുകളിൽ ആയി വീണ്ടും മല്ലിയിലയും ,പുതിനയിലയും, വറുത്ത കശുവണ്ടി, മുന്തിരി, സവാള എന്നിവയും ചേർക്കാം, അല്പം നെയ്യ് കൂടെ ചേർത്ത് ഒരു അലൂമിനിയം ഫോയിൽ പേപ്പർ വച്ച് നന്നായി കവർ ചെയ്തു, ചെറിയ തീയിൽ അൽപസമയം വേവിച്ചെടുക്കണം, ശേഷം പാൻ തുറന്ന് ചൂടോടെ സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cookd

  • ബട്ടർ കുക്കീസ്

    ബട്ടർ കുക്കീസ്

    വളരെ ചെറിയ സമയത്തിൽ, എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബട്ടർ കുക്കീസ്.

    ആദ്യം രണ്ടു മുട്ട പൊട്ടിച്ച് വെള്ളക്കരുവും മഞ്ഞയും സെപ്പറേറ്റ് ചെയ്യുക, മഞ്ഞ കരു ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു അതിലേക്ക് 75 ഗ്രാം പഞ്ചസാര ,അര ടീസ്പൂൺ വാനില എസൻസും, 100ഗ്രാം ബട്ടറും ചേർത്ത് കൊടുത്തു ഒരുസ്പാട്ടുല ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 200ഗ്രാം കേക്ക് പൊടി ഒരു അരിപ്പയിലൂടെ ചേർത്തുകൊടുക്കണം, ശേഷം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ,ഇതിനെ ഒരു പ്ലാസ്റ്റിക് റാപ്പിന് ഉള്ളിലേക്ക് നിറച്ചു കൊടുക്കണം, ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി സ്ക്വയർ ഷേപ്പ് ആക്കി എടുക്കണം, ഒരു കത്തി ഉപയോഗിച്ച് ഒരേ വലുപ്പമുള്ള സ്ക്വയർ കഷണങ്ങളാക്കി മുറിച്ചെടുക്കുക, ഇതിനെ റാപ്പിൽ നിന്നും പുറത്തെടുത്ത് ബേക്കിംഗ് ട്രെയിൽ നിരത്തി വെക്കണം, ശേഷം നന്നായി ബേക്ക് ചെയ്തെടുതു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് Cooking Kun

  • ഓറഞ്ച് ചിക്കൻ

    ഓറഞ്ച് ചിക്കൻ

    ഓറഞ്ച് ചേർത്ത് തയ്യാറാക്കിയ വ്യത്യസ്തമായ രുചിയുള്ള ചിക്കൻ റെസിപി

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു വലിയ ഓറഞ്ച് മുഴുവൻ ജ്യൂസ് പിഴിഞ്ഞ് മാറ്റിവെക്കുക,ചിക്കൻറെ എല്ലില്ലാത്ത ബ്രേസ്റ്റ് പീസ് ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തു ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് ഉപ്പും , രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും , കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക, ശേഷം അര മണിക്കൂർ മാറ്റിവെക്കാം, മറ്റൊരു ബൗളിലേക്ക് 50 ഗ്രാം അരിപ്പൊടിയും, 25 ഗ്രാം മൈദയും, 25 ഗ്രാം കോൺഫ്ലോറും, 90 മില്ലി വെള്ളവും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കി എടുക്കുക. ശേഷം ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് നന്നായി കോട്ട് ചെയ്യാം, മറ്റൊരു ബൗളിലേക്ക് അരടീസ്പൂൺ ജിഞ്ചർ പൗഡറും ഒരു ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾസ്പൂൺ സോയാസോസും, നാല് ടേബിൾ സ്പൂൺ വിനാഗിരിയും, അര ടേബിൾസ്പൂൺ തേനും, 50 ഗ്രാം ബ്രൗൺഷുഗറും , അമ്പതു മില്ലി ഓറഞ്ച് ജ്യൂസും ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ ഒന്നര ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് മിക്സ് ചെയ്ത് എടുത്ത് വയ്ക്കാം. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, നന്നായി ചൂടായാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം. ശേഷം മറ്റൊരു പാൻ വെച്ച് അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന സോസ് മിക്സ് ഒഴിച്ചു കൊടുക്കാം, ഇത് നന്നായി തിളയ്ക്കുമ്പോൾ കോൺ സ്റ്റാര്ച് മിക്സ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം, നല്ല ക്രീമിയായി വന്നു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    매일맛나 delicious day

  • റസ്‌ക്

    റസ്‌ക്

    കടയിൽ നിന്നും വേടിക്കുന്ന പോലുള്ള ക്രിസ്പി റസ്ക് വീട്ടിലും തയ്യാറാക്കാം,

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനു ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് 100 ഗ്രാം ബട്ടർ ചേർക്കാം, ബട്ടർ മെൽറ്റ് ആയാൽ ഒരു ടീസ്പൂണ് വാനില എസ്സെൻസ് ചേർക്കാം. ഒരു കപ്പ് മൈദയും, ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് വിസ്ക് ഉപയോഗിച്ചുതന്നെ മിക്സ് ചെയ്യാം, നല്ല കട്ടിയുള്ള ബാറ്റർ ആയാൽ ഒരു ബേക്കിങ് ട്രേയിലേക്ക് ഇതിനെ മാറ്റുക. നന്നായി bake ചെയ്തതിനുശേഷം കേക്ക് മുറിച്ചു റസ്ക് ഷേപ്പ് ഉള്ള കഷണങ്ങളാക്കുക, വീണ്ടും ബേക്കിംഗ് ട്രേയിൽ നിരത്തിവെച്ച് ബേക്ക് ചെയ്തെടുത്താൽ റസ്ക് റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tiffin Box

  • പൊട്ടറ്റോ ചിപ്സ്

    പൊട്ടറ്റോ ചിപ്സ്

    കറുമുറെ കഴിക്കാൻ പൊട്ടറ്റോ ചിപ്സ് ഈസി ആയി വീട്ടിൽ തയ്യാറാക്കാം.

    നീളമുള്ള രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുക്കുക, പീലർ ഉപയോഗിച്ച് തൊലി കളഞ്ഞതിനുശേഷം ഒരു സ്ലൈസർ എടുത്ത് നന്നായി സ്ലൈസ് ചെയ്തെടുക്കുക, സ്ലൈസ് ചെയ്തെടുത്ത ഉരുളക്കിഴങ്ങ് തണുത്ത വെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കി വെക്കണം ശേഷം എടുത്തു ഒരു കോട്ടൺ ടവ്വലിന് മുകളിലേക്ക് നിരത്തി വച്ചു കൊടുക്കുക, മുകളിലേക്ക് കോട്ടൺ ടിഷ്യു വെച്ച് ഈർപ്പം ഒപ്പിയെടുക്കാം, ഇനി ചൂടായ എണ്ണയിൽ ഇട്ട് നല്ല ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ചെയ്തെടുത്ത ചിപ്സിന് മുകളിലേക്ക് ഉപ്പും, മുളകുപൊടിയും തൂവി കൊടുത്തു കഴിക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Lockdown Rasoi