ചിക്കൻ ബ്രെസ്റ്റ് പീസ് വെച്ച് തയ്യാറാക്കിയ ജ്യൂസിയായ റെസിപ്പി
മൂന്ന് വലിയ ചിക്കൻ ബ്രേസ്റ് കഷണങ്ങൾ എടുത്ത് മുകൾവശം നന്നായി വരഞ്ഞു കൊടുക്കുക, ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഒലിവ് ഓയിലും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കണം, ഇതിലേക്ക് വരഞ്ഞ് എടുത്ത ചിക്കൻ പീസുകൾ ചേർത്ത് കൊടുക്കാം, മൂന്ന് നാല് മിനിട്ട് വരെ ഒരു വശം കുക്ക് ചെയ്യണം, മുകളിലേക്ക് അല്പം കുരുമുളകുപൊടി ഇട്ടു കൊടുത്ത് തിരിച്ചു ഇട്ടു കൊടുക്കാം, വീണ്ടും കുരുമുളകുപൊടി ചേർത്തു കൊടുക്കാം, രണ്ടു വശവും നന്നായി ഫ്രൈ ആയി വന്നാൽ പ്ലേറ്റിലേക്ക് മാറ്റിവയ്ക്കാം. വീണ്ടും പാനിലേക്ക് അല്പം ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കണം, ഇതിലേക്ക് പൊടിയായി അരിഞ്ഞെടുത്ത വെളുത്തുള്ളി ചേർത്ത് നന്നായി ഫ്രൈ ചെയ്യുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ഇതിലേക്ക് ചേർക്കാം നന്നായി വഴന്നു വന്നാൽ ഇതിലേക്ക് അരക്കപ്പ് ബ്രോത്ത് വാട്ടർ ചേർക്കാം, കൂടെ പാഴ്സലി പൊടിയായി അരിഞ്ഞതും, ഒരു വലിയ നാരങ്ങയുടെ പകുതിയും ചേർക്കാം, അടുത്തതായി 170 മില്ലി വിപ്പിംഗ് ക്രീമും, അരടീസ്പൂൺ ജാതിക്ക പൊടിയും ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം, ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ചിക്കൻ കഷണങ്ങൾ ഇതിൽ കിടന്നു നന്നായി തിളച്ചു വന്നാൽ തീ ഓഫ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Essen Rezepte