Blog

  • മട്ടൻ കുറുമ

    മട്ടൻ കുറുമ

    കേരള സ്റ്റൈൽ മട്ടൻ കുറുമ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

    നെയ്ച്ചോറിനും പത്തിരിക്കും ഒപ്പം കഴിക്കാൻ നല്ല ഒരു കോമ്പിനേഷൻ ആണ് ഇത്

    മട്ടൻ മുക്കാൽ കിലോ ആണ് എടുക്കേണ്ടത്, നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട, മൂന്ന് ഏലക്കായ, മൂന്ന് ഗ്രാമ്പൂ എന്നിവ ഇതിലേക്ക് ചേർക്കാം ,ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഒരു ഗ്ലാസ് തേങ്ങയുടെ രണ്ടാം പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, കുറച്ചു കറിവേപ്പില കൂടി ചേർത്ത് കുക്കർ മൂടിയതിനുശേഷം മീഡിയം ഫ്ലായിമിൽ 2 വിസിലും, ലോ ഫ്ലായിമിൽ രണ്ട് വിസിലും വരുന്നതു വരെ വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം, ഇതിലേക്ക് മസാല ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്യണം, ശേഷം സവാള ചെറുതായി അരിഞ്ഞു ചേർക്കാം, അല്പം ഉപ്പു ചേർത്ത് നന്നായി വഴറ്റി എടുക്കുക , അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, 4 പച്ചമുളക് മുറിച്ചു ഇതിലേക്ക് ചേർക്കാം, പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കണം ,10 കശുവണ്ടി വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്തു ഇതിലേക്ക് ചേർക്കാം, ഒന്നു മിക്സ് ചെയ്തശേഷം വേവിച്ചെടുത്ത മട്ടൻ ചേർക്കാം, നന്നായി തിളച്ചാൽ ഒരു ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് ഇതിലേക്ക് ചേർക്കാം നന്നായി തിളച്ചു കുറുകി വന്നാൽ ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം കറി നല്ലതുപോലെ ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യാം, അവസാനമായി മല്ലിയിലയും കൂടി ചേർത്ത് വിളമ്പാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeenas Homely kitchen

  • ചിക്കൻ ഫ്രൈഡ് റൈസ്

    ചിക്കൻ ഫ്രൈഡ് റൈസ്

    ഈസിയായി തയ്യാറാക്കി എടുത്ത ഒരു ചിക്കൻ ഫ്രൈഡ് റൈസ് റെസിപ്പി

    ഒരു കപ്പ് ബസുമതി അരി നല്ലത് പോലെ കഴുകിയതിനുശേഷം ഒന്നേകാൽ കപ്പ് വെള്ളത്തിൽ അര മണിക്കൂർ കുതിർക്കുക, ശേഷം ഒരു കുക്കറിലേക്ക് അരി കുതിർത്തെടുത്ത വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ലെമൺ ജ്യൂസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കണം, ശേഷം കുതിർത്തെടുത്ത അരി ചേർക്കാം, ശേഷം കുക്കർ മൂടി മീഡിയം ഫ്ലായിമിൽ കത്തിക്കുക,വിസിൽ വരുന്നതിന് മുമ്പായി ഓഫ് ചെയ്യാം. നന്നായി പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന് ചൂടാറാൻ ആയി ചോറ് മാറ്റി വെക്കാം. ഒരു കപ്പ് എല്ലില്ലാത്ത ചിക്കൻ കഷണങ്ങളിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ,ഒരു ടീസ്പൂൺ കോൺഫ്ലോർ, ഉപ്പ് ,ഒരു ടീസ്പൂൺ, സോയാസോസ് എന്നിവ ചേർത്ത് കൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, 15 മിനിറ്റിനുശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കുക, ശേഷം രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് നന്നായി അരിഞ്ഞെടുത്ത ഇഞ്ചി ,ഒരു ടീസ്പൂൺ വെളുത്തുള്ളി, എന്നിവ ചേർക്കാം, നന്നായി മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ സ്പ്രിംഗ് ഒണിയൻ ചേർത്ത് മിക്സ് ചെയ്യണം അടുത്തതായി ഒരു ടേബിൾസ്പൂൺ ക്യാരറ്റ് ചേർക്കാം, ഒന്നു മിക്സ് ചെയ്ത ശേഷം ഒരു ടേബിൾ സ്പൂൺ ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കാം, വെജിറ്റബിൾസ് ഒന്ന് ചൂടായി കഴിഞ്ഞാൽ പാനിന്റെ ഒരു സൈഡിലേക്ക് മാറ്റിയതിനുശേഷം ഒരു മുട്ട പൊട്ടിച്ചു നന്നായി ബീറ്റ് ചെയ്തത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി scramble ചെയ്തതിനുശേഷം എല്ലാം കൂടി യോജിപ്പിക്കുക, അടുത്തതായി ഫ്രൈ ചെയ്ത ചിക്കൻ ചേർക്കാം കൂടെ ഒരു ടീസ്പൂൺ ചില്ലി ഗാർലിക് സോസും ഇതിലേക്കു ചേർത്ത് മിക്സ് ചെയ്യണം, ഇനി വേവിച്ചു വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർക്കാം, ഹൈ ഫ്ലായിമിൽ ഇട്ടു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ഒരു ടീസ്പൂൺ വിനെഗറും അര ടീസ്പൂൺ വൈറ്റ് പേപ്പർ പൗഡറും ആവശ്യമെങ്കിൽ ഒരു പിഞ്ചു അജിനോമോട്ടോയും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം സ്പ്രിംഗ് ഒണിയൻ ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sreenath recipes

  • മൈദാ,ഉരുളക്കിഴങ്ങ് ബ്രഡ്

    മൈദാ,ഉരുളക്കിഴങ്ങ് ബ്രഡ്

    ഉരുളക്കിഴങ്ങും, മൈദയും ചേർത്ത് തയ്യാറാക്കിയ ഏതു നേരവും കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

    ഇത് തയ്യാറാക്കാനായി അരക്കപ്പ് ഇളം ചൂടുള്ള പാൽ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക, അരക്കപ്പ് ചെറുചൂടുവെള്ളം കൂടി ഇതിലേക്ക് ഒഴിക്കാം ,ശേഷം ഒരു ടീസ്പൂൺ ഡ്രൈ യീസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ഇതിലേക്ക് ചേർത്ത് ഒന്നു മിക്സ് ചെയ്യുക, 5 മിനിറ്റ് പാത്രം മൂടി വെച്ചതിനുശേഷം എടുത്തു ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് മിക്സ് ചെയ്യാം, ഈ മിക്സിലേക്ക് രണ്ടേകാൽ കപ്പ് മൈദ ചേർത്ത് കൊടുത്തു മിക്സ് ചെയ്തു നന്നായി കുഴച്ചെടുക്കുക, കൈകൊണ്ട് കുഴച്ച് നല്ല ഒട്ടുന്ന പരുവത്തിലുള്ള മാവാക്കി ശേഷം ഒരു പ്ലാസ്റ്റിക് റാപ് കൊണ്ട് കവർ ചെയ്തു മാറ്റിവയ്ക്കാം. അര കിലോ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തു നന്നായി വേവിച്ചെടുക്കാം, ശേഷം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക, ഇതിലേക്ക് 20 ഗ്രാം ബട്ടറും, അല്പം ഉപ്പും ചേർത്ത് ഒരു പൊട്ടാറ്റോ മാഷർ ഉപയോഗിച്ച് ഉടച്ച് എടുക്കാം. 150 ഗ്രാം ബ്ലാക്ക് ഒലിവ്സ് നന്നായി അടിച്ചെടുത്തു ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം എട്ടു ഭാഗങ്ങളായി മാറ്റുക. കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് വീണ്ടും കുഴച്ച് എട്ടു ഭാഗങ്ങളായി മാറ്റണം, ശേഷം ഓരോന്നും പരത്തി അകത്ത് പൊട്ടറ്റോ ഫില്ലിങ് വെച്ചുകൊടുത്ത് മടക്കിയെടുത്ത് വീണ്ടും പരത്തി മീഡിയം വലിപ്പത്തിൽ ആക്കിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം പാനിലേക്ക് ഇട്ടു നന്നായി ചുട്ടെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes

  • സ്വിസ് റോൾ കേക്ക്

    സ്വിസ് റോൾ കേക്ക്

    രുചികരമായ സ്വിസ് റോൾ കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കാം

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, അതിലേക്ക് 120 ഗ്രാം പഞ്ചസാര ചേർത്ത് കൊടുത്തു ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതഞ്ഞു വരുന്നത് വരെ ബീറ്റ് ചെയ്യണം, ശേഷം ഇതിലേക്ക് 120 ഗ്രാം മൈദ അരിച്ചു ചേർക്കുക, ശേഷം ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം ഒരു ബേക്കിങ് ട്രേയിലേക്ക് ബട്ടർ പേപ്പർ വിരിച്ചു കൊടുത്തു അതിനുമുകളിൽ ഈ ബാറ്റർ ഒഴിച്ച് പരത്തി കൊടുത്തതിനു ശേഷം ബേക്ക് ചെയ്ത് എടുക്കുക. ഇതിനു മുകളിലേക്ക് പൗഡർ ഷുഗർ ചേർത്തുകൊടുക്കാം, ശേഷം ബട്ടർ പേപ്പർ മാറ്റാം, ഒരു ടവലിലേക്ക് വെച്ച് കൊടുത്തതിനു ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് എടുക്കാം, ശേഷം നിവർത്തുക ഇനി മുകളിലേക്ക് സ്ട്രോബെറി ജാം തേച്ചുകൊടുക്കാം, വീണ്ടും ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുത്തു സിലിണ്ടർ ഷേപ്പ് ആക്കിയതിനു ശേഷം സൈഡിൽ നിന്നും ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My favourite food

  • ഫിഷ് കട്‌ലറ്റ്

    ഫിഷ് കട്‌ലറ്റ്

    നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലൻ ഫിഷ് കട്‌ലറ്റ് തയ്യാറാക്കി നോക്കൂ

    ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് രണ്ട് മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം, കൂടെ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, കറിവേപ്പില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർക്കാം എല്ലാംകൂടി നല്ലതുപോലെ വഴറ്റിയതിനു ശേഷം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഫിഷ് മസാല എന്നിവ ചേർത്ത് കൊടുത്തു പച്ചമണം മാറുന്നത് വരെ വഴറ്റണം, ഇതിലേക്ക് 150 ഗ്രാം ട്യൂണ ഫിഷ് ചേർത്തു കൊടുക്കാം, മസാലയുമായി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, നാലു മിനിറ്റ് കഴിയുമ്പോൾ അല്പം മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർക്കാം എല്ലാം കൂടി നല്ലതുപോലെ യോജിപ്പിക്കുക ,ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് അൽപം ബ്രഡ് crumbs ഉം ഒരു ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്ത് നന്നായി കുഴയ്ക്കണം,ശേഷം കുറച്ചു കുറച്ചായി എടുത്തു കട്ലറ്റ് ഷേപ്പ് ആക്കി എടുക്കുക.ഒരു ബൗളിൽ ഒരു മുട്ടയും അല്പം കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു പരന്ന പാത്രത്തിൽ അല്പം ബ്രെഡ് പൊടി എടുത്തു വെക്കണം. തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ കട്‌ലറ്റും എടുത്തു മുട്ട മിക്സിൽ മുക്കിയതിനുശേഷം ബ്രഡ് പൊടി കോട്ട് ചെയ്യുക, ശേഷം ചൂടായ എണ്ണയിലേക്കിട്ട് നല്ലത് പോലെ ഫ്രൈ ചെയ്തു എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fazee’s Kitchen

  • തവ ചിക്കൻ ഫ്രൈ

    തവ ചിക്കൻ ഫ്രൈ

    ചിക്കൻ ഇത് പോലെ തയ്യാറാക്കി കഴിച്ചു നോക്കൂ , അടിപൊളി ടേസ്റ്റാ

    ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്തു വഴറ്റുക, ഇതിലേക്ക് 700 gm ചിക്കൻ കഷ്ണങ്ങൾ ചെറുതായി കട്ട് ചെയ്തത് ചേർത്തുകൊടുക്കണം, കൂടെ ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും, അര ടീ സ്പൂൺ ജീരകപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും , അര ടീസ്പൂൺ ഗരംമസാലയും, അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടീസ്പൂൺ ജാതിക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം, മസാല ചിക്കനിൽ നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു കപ്പ് സവാള അരിഞ്ഞതും, അര കപ്പ് തക്കാളി ചെറുതായി അരിഞ്ഞതും, മൂന്ന് നാല് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഇതിലേക്ക് ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തവ മൂടിവെച്ച് നന്നായി വേവിക്കണം, ശേഷം മല്ലിയില കൂടി ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking A Dream

  • പൊട്ടറ്റോ പൈ

    പൊട്ടറ്റോ പൈ

    ഈസിയായി തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പൊട്ടറ്റോ പൈ

    ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ട് മീഡിയം സൈസ് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് ചേർത്തുകൊടുക്കാം, അൽപം ഉപ്പും. മുളക് ചതച്ചതും കുരുമുളകുപൊടിയും ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം, നന്നായി വെന്തു വന്നാൽ മാറ്റിവെക്കാം. ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദ, അര ടീസ്പൂൺ ഉപ്പ്, അര ഗ്ലാസ് ചൂടുവെള്ളം ,ഒരു ടീസ്പൂൺ വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യണം, ശേഷം കുഴച്ചെടുത്തു സോഫ്റ്റ് മാവാക്കാം, ചെറിയ ഉരുളകളാക്കി മാറ്റിയതിനുശേഷം ഓരോന്നും എടുത്ത് നല്ല നൈസായി പരത്തിയെടുക്കുക, ശേഷം ഒരു സൈഡ് ഉരുളക്കിഴങ്ങ് മിക്സ് വെച്ചുകൊടുത്തു മറുവശത്തു നിന്നും മടക്കാം കൈ വെച്ച് നന്നായി പ്രസ് ചെയ്തതിന് ശേഷം ചൂടായ തവയിൽ ഇട്ട് നന്നായി ചുട്ടെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lezzet Bohçası