നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലൻ ഫിഷ് കട്‌ലറ്റ് തയ്യാറാക്കി നോക്കൂ
ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് രണ്ട് മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം, കൂടെ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, കറിവേപ്പില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർക്കാം എല്ലാംകൂടി നല്ലതുപോലെ വഴറ്റിയതിനു ശേഷം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഫിഷ് മസാല എന്നിവ ചേർത്ത് കൊടുത്തു പച്ചമണം മാറുന്നത് വരെ വഴറ്റണം, ഇതിലേക്ക് 150 ഗ്രാം ട്യൂണ ഫിഷ് ചേർത്തു കൊടുക്കാം, മസാലയുമായി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, നാലു മിനിറ്റ് കഴിയുമ്പോൾ അല്പം മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർക്കാം എല്ലാം കൂടി നല്ലതുപോലെ യോജിപ്പിക്കുക ,ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് അൽപം ബ്രഡ് crumbs ഉം ഒരു ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്ത് നന്നായി കുഴയ്ക്കണം,ശേഷം കുറച്ചു കുറച്ചായി എടുത്തു കട്ലറ്റ് ഷേപ്പ് ആക്കി എടുക്കുക.ഒരു ബൗളിൽ ഒരു മുട്ടയും അല്പം കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു പരന്ന പാത്രത്തിൽ അല്പം ബ്രെഡ് പൊടി എടുത്തു വെക്കണം. തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ കട്‌ലറ്റും എടുത്തു മുട്ട മിക്സിൽ മുക്കിയതിനുശേഷം ബ്രഡ് പൊടി കോട്ട് ചെയ്യുക, ശേഷം ചൂടായ എണ്ണയിലേക്കിട്ട് നല്ലത് പോലെ ഫ്രൈ ചെയ്തു എടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fazee’s Kitchen